കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദ്യാഭ്യാസ മന്ത്രിയുടെ 'എ പ്ലസ് ദേശീയ തമാശ' വിവാദമായി; വി ശിവന്‍കുട്ടിയുടെ വാക്കുകള്‍ ഇങ്ങനെ

Google Oneindia Malayalam News

തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാ ഫലവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞ കാര്യങ്ങള്‍ വിവാദമായി. ഒരുലക്ഷത്തിലധികം കുട്ടികള്‍ക്ക് എപ്ലസ് ലഭിച്ചതിനെ കുറിച്ച് സ്‌കൂള്‍ വിക്കി അവാര്‍ഡ് വിതരണ വേദിയില്‍ അധ്യക്ഷ പ്രസംഗത്തിനിടെയായിരുന്നു മന്ത്രിയുടെ പരാമര്‍ശം. പ്ലസ് വണ്‍ സീറ്റുമായി ബന്ധപ്പെട്ട് കഴിഞ്ഞ തവണ യാതൊരുവിധ ഉത്കണ്ഠയുമില്ലാതെ എല്ലാവര്‍ക്കും സീറ്റ് നല്‍കാന്‍ സാധിച്ചിരുന്നു. ഈ വര്‍ഷവും പ്ലസ് വണ്‍ സീറ്റില്‍ ഉത്കണ്ഠ വേണ്ടെന്നു പറഞ്ഞ ശേഷമാണ് വിവാദ പരാമര്‍ശം നടത്തിയത്.

ഇത്തവണ എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി ഫല പ്രഖ്യാപനത്തില്‍ പൊതു വിദ്യാഭ്യാസ വകുപ്പ് ജാഗ്രത പാലിച്ചെന്നും അത് ദേശീയ തലത്തില്‍ അംഗീകാരമുള്ള ഫലമാക്കി മാറ്റാന്‍ കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ വര്‍ഷം എല്ലാ വിഷയത്തിലും എ പ്ലസ് 1,21,318 കുട്ടികള്‍ക്കാണ് ലഭിച്ചത്. ഈ ഫലം ദേശീയതലത്തില്‍ വലിയ തമാശയായിരുന്നു. ഇപ്രാവശ്യം 99 ശതമാനം വിജയം ആണെങ്കിലും എപ്ലസിന്റെ കാര്യത്തില്‍ നിലവാരമുള്ള ഫലമായിരുന്നുവെന്നതില്‍ യാതൊരു തര്‍ക്കവുമില്ല. ഹയര്‍സെക്കന്‍ഡറി ഫലത്തിലും ഈ നിലക്കുള്ള നിലവാരമുണ്ട്- മന്ത്രി പറഞ്ഞു.

n

കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് ചരിത്രത്തില്‍ ആദ്യമായി 1.21 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേട്ടം ലഭിച്ചിരുന്നു. എന്നാല്‍ ഇത്തവണ 44363 ആയി. എസ്എസ്എല്‍സി ഫലം വന്നയുടന്‍ തന്നെ എ പ്ലസിലെ കുറവുമായി ബന്ധപ്പെട്ട് വലിയ വിമര്‍ശനം സര്‍ക്കാരിനെതിരെ വിദഗ്ധര്‍ ഉന്നയിച്ചിരുന്നു.

ഉദ്ധവിന് അടുത്ത അടി; രാജ് താക്കറെക്ക് രണ്ട് മന്ത്രി പദവി ഓഫര്‍ ചെയ്ത് ഷിന്‍ഡെ... ഇനി കളി മാറുംഉദ്ധവിന് അടുത്ത അടി; രാജ് താക്കറെക്ക് രണ്ട് മന്ത്രി പദവി ഓഫര്‍ ചെയ്ത് ഷിന്‍ഡെ... ഇനി കളി മാറും

കഴിഞ്ഞ തവണ കൊവിഡ് കാലത്തെ ഓണ്‍ലൈന്‍ ക്ലാസ് ഫലപ്രദമായിരുന്നുവെന്ന് വരുത്തി തീര്‍ക്കാനാണ് ഒരു ലക്ഷത്തിലധികമുള്ള എ പ്ലസിനെ സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടിയത്. എന്നാല്‍ എ പ്ലസുകാര്‍ക്ക് ഇഷ്ടമുള്ള സ്‌കൂളില്‍ ഇഷ്ടമുള്ള സീറ്റ് ലഭിക്കാതെ വന്നത് വലിയ വിവാദമായിരുന്നു. ഇത് മറികടക്കാനാണ് മൂല്യനിര്‍ണയം കടുപ്പിച്ച് എപ്ലസുകാരുടെ എണ്ണം ഗണ്യമായി കുറച്ചതെന്നായിരുന്നു പ്രധാന ആരോപണം. ഇത് ശരിവെക്കുന്നതാണ് മന്ത്രിയുടെ ഈ പരാമര്‍ശം.

ശിവന്‍കുട്ടിക്കെതിരെ നിരവധി പേര്‍ രംഗത്തുവന്നു. പ്രതിപക്ഷ നേതാക്കള്‍ രൂക്ഷ വിമര്‍ശനമാണ് ഉന്നയിക്കുന്നത്. മുന്‍ വിദ്യാഭ്യാസമന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ പികെ അബ്ദുറബ്ബ് ഈ വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ട് പങ്കുവച്ചാണ് പരിഹസിച്ചത്. 'ടിടിസിവി കാലത്ത് എല്ലാം ഒരു തമാശ, അല്ല പിന്നെ' എന്നായിരുന്നു അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ്.

English summary
Education Minister V Sivankutty Controversial Comments On SSLC A plus Result
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X