മാധ്യമ പ്രവർത്തകരേയും മാധ്യമങ്ങളെയും വെല്ലുവിളിക്കുന്നത് എന്തിന്? യോജിപ്പില്ല - കെസി വേണുഗോപാൽ
ഡൽഹി: ഐഎൻടിയുസി നിലപാടിന് എതിരെ എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ രംഗത്ത്. മാധ്യമ പ്രവർത്തകരെയും മാധ്യമങ്ങളെയും വെല്ലുവിളിക്കുന്നതിനോട് താൽപര്യമില്ലെന്ന് ആയിരുന്നു കെസിയുടെ പ്രതികരണം.
ഇക്കഴിഞ്ഞ ദിവസം ദേശീയ പണിമുടക്കിനെ സംബന്ധിക്കുന്ന ഏഷ്യാനെറ്റിന്റെ ന്യൂസ് അവർ ചർച്ചയിൽ എളമരം കരീം നടത്തിയ പ്രസ്താവനയ്ക്ക് എതിരെയുണ്ടായ പരാമർശത്തിൽ ശക്തമായ പ്രതിഷേധം നടന്നിരുന്നു.
ഈ പരാമർശത്തിൽ പ്രതികരിച്ച് സി പി എം നേതാക്കളും ഐ എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരനും ഏഷ്യാനെറ്റ് ന്യൂസിന് എതിരെ രംഗത്ത് എത്തിയിരുന്നു. ഇക്കഴിഞ്ഞ ദിവസമാണ് പ്രതിഷേധം ഉണ്ടായത്. ഇതിന് എതിരെ ആണ് കെസി വേണുഗൊപാൽ ഇപ്പോൾ പ്രതികരിച്ചിരിക്കുന്നത്.

താൻ മാധ്യമ പ്രവർത്തകരെയും മാധ്യമങ്ങളെയും വെല്ലുവിളിക്കുന്നതിനോട് യോജിക്കുന്നില്ലെന്ന് അദ്ദേഹം പറയുകയായിരുന്നു. അതേസമയം, വിഷയത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശനും രംഗത്തെത്തിയിരുന്നു. മാധ്യമ സ്ഥാപനത്തിന് മുന്നിലെ സമരങ്ങൾ യാതൊരു രീതിയിലും അംഗീകരിക്കാൻ കഴിയില്ല എന്നാണ് പ്രതിപക്ഷ നേതാവ് വ്യക്തമാക്കിയത്. ഇതിന് പിന്നിൽ അസഹിഷ്ണുതയാണ്. വിമർശനം നേരിട്ടാൽ അതിന് മാധ്യമ സ്ഥാപനങ്ങളുടെ മുന്നിലേക്ക് പ്രതിഷേധിക്കാൻ പോകുകയല്ല വേണ്ടതെന്നും സതീശൻ വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസിന്റെ ഓഫീസിലേക്ക് ട്രേഡ് യൂണിയൻ മാർച്ച് നടത്തിയിരുന്നു. ഇതിനെതിരെ പ്രതികരിച്ചാണ് സതീശൻ രംഗത്തെത്തിയത്. ഐഎൻടിയുസി കോൺഗ്രസിന്റെ പോഷക സംഘടന അല്ല. എന്നാൽ കോൺഗ്രസിനോട് ചേർന്ന് പ്രവർത്തിക്കുന്ന ഒരു സംഘടനയാണ്. വിഷയത്തിൽ കോൺഗ്രസിന്റെ നിലപാട് കൃത്യമായും ഐഎൻടിയുസിയോട് നേരിട്ട് അറിയിക്കുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. വ്യക്തികളുടെ സ്വാതന്ത്ര്യങ്ങൾ നിഷേധിക്കാൻ കഴിയില്ല. ജനങ്ങളുടെ കരണത്ത് അടിക്കാൻ ഇവിടെ ആർക്കും അവകാശമില്ല. വ്യക്തികൾ ജോലിക്ക് പോകണ്ട എന്നും പുറത്തിറങ്ങരുത് എന്നും പറയാൻ ആർക്കും അവകാശം ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

പണിമുടക്ക് നടത്താതിരിക്കാനും പണി മുടക്കാനും ഇവിടെ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്. വലിയൊരു ആവശ്യത്തിന്റെ ഭാഗമായാണ് പണിമുടക്ക്. എന്നാൽ റോഡിൽ ഇറങ്ങുന്ന ആളുകളെ തടയാനോ പ്രതിഷേധിക്കാനോ ആർക്കും ഇവിടെ അവകാശമില്ല. മുഖ്യമന്ത്രി പിണറായി വിജയൻ ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കണമെന്നും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ' ഇത് പെട്ടന്ന് ഉണ്ടാക്കിയ മിന്നൽ പണിമുടക്ക് അല്ല. അങ്ങനെ ആയിരുന്നു എങ്കിൽ ഒരു വിവരവുമറിയാതെ വീട്ടിൽ നിന്ന് ഇറങ്ങി, വെള്ളം കിട്ടിയില്ല, ചായ കിട്ടിയില്ല എന്നൊക്കെ പറഞ്ഞാൽ മനസിലാക്കാം... ഈ പണിമുടക്ക് രണ്ട് മാസം മുമ്പ് തന്നെ പ്രഖ്യപിച്ചതാണ്. എന്നാൽ, പണിമുടക്ക് ജനങ്ങളെ അറിയാക്കാൻ എത്ര മാധ്യമങ്ങൾ വന്നു. ഇപ്പോ പോകുന്നു ഏതെങ്കിലും ഒരു ഓട്ടോറിക്ഷ തടഞ്ഞു . അപ്പുറത്തൊരാളെ മാന്തി, ഇപ്പുറത്തൊരാളെ പിച്ചി എന്നൊക്കെ, പരാതികളാണ് ' - ഇങ്ങനെ ആയിരുന്നു എളമരത്തിന്റെ പ്രസ്താവന.

എന്നാൽ, ഈ പ്രസ്താവനയ്ക്ക് എതിരെയാണ് അവതാരകൻ വിമർശിച്ച് രംഗത്ത് എത്തിയത്. ഇത് ജന വിരുദ്ധമായ പ്രസ്താവനയെന്ന് വിമർശിച്ചാണ് അവതാരകൻ ചർച്ചയിൽ പ്രതികരിച്ചത്. അവതാരകന്റെ ആ വിമർശനം ശക്തമായ വിവാദങ്ങൾക്ക് ഇടം പിടിച്ചിരുന്നു. ഇതിന് പിന്നാലെ പ്രസ്താവനയുടെ വീഡിയോയും പുറത്ത് വന്നിരുന്നു.

എന്നാൽ, ചർച്ചയിൽ അവതാരകൻ നടത്തിയ പരാമർശം മാത്രം എടുത്ത് വ്യാപകമായി ചാനൽ സൈബർ പ്രചരണം നടത്തി എന്ന് കാണിച്ച് ഏഷ്യാനെറ്റ് ന്യൂസ് ആസ്ഥാനത്തേക്ക് പ്രതിഷേധം നടത്തിയിരുന്നു. തൊഴിലാളി സംഘടനകളാണ് പ്രതിഷേധിച്ച് രംഗത്ത് എത്തിയത്. പ്രതിഷേധം ഏഷ്യാനെറ്റ് ന്യൂസിന്‍റെ മേഖലാ ഓഫീസുകളിലേക്കും നടന്നിരുന്നു. തിരുവനന്തപുരം ആസ്ഥാനത്തേക്ക് നടന്ന മാർച്ച് പൊലീസ് ഫയർസ്റ്റേഷന് മുന്നിൽ വച്ച് തടഞ്ഞു.
Recommended Video
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications