കണ്ണുപൊട്ടന്, ചെവികേള്‍ക്കാത്തവന്‍, കാല് മൊടന്തന്‍... എളമരം കരീം നിങ്ങള്‍ സിപിഎം തന്നെയോ?
കാസര്‍കോട്: സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഭിന്നശേഷിയുള്ളവരെ ആക്ഷേപിച്ച് രംഗത്തെത്തിയത് വിവാദമാകുന്നു. കെഎസ്ആര്‍ടിസി നഷ്ടത്തിലാകാന്‍ കാരണം കണ്ണുപൊട്ടനും ചെവി കേള്‍ക്കാത്തവനും കാല് മുടന്തനും ഒക്കെ സൗജന്യ യാത്ര അനുവദിച്ചതാണെന്നാണ് എളമരം കരീമിന്റെ കണ്ടെത്തല്‍.
കെഎസ്ആര്‍ടിസി എംപ്ലോയീസ് അസോസിയേഷന്(സിഐടിയു) നടത്തുന്ന ജനകീയ മാര്‍ച്ച് കാസര്‍കോട് ഉദ്ഘാടനം ചെയ്യുകയായിരുന്നു എളമരം കരീം. കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസിലാണ് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയായ എളമരം കരീമിനെ സിപിഎം കേന്ദ്ര കമ്മിറ്റിയില്‍ എടുത്തത്.

'ഒരുത്തന് കണ്ണുപൊട്ടന്, അപ്പോള്‍ മറ്റൊരുത്തന് ചെവി കേള്ക്കാത്തവന്, അടുത്ത മന്ത്രി കാല് മൊടന്തന്‍, മൂന്നാമത്തെ മന്ത്രി എല്‍കെജി വിദ്യാര്‍ത്ഥികള്‍ക്ക്, നാലാമത്രെ മന്ത്രി യുകെജി വിദ്യാര്‍ത്ഥികള്‍ക്ക്. ഇങ്ങനെ പോയി തിരുവഞ്ചൂരിന് പ്രഖ്യാപിയ്ക്കാന്‍ ഒന്നും കണ്ടില്ല. അപ്പോള്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മൂപ്പരും പ്രഖ്യാപിച്ചു. സൗജന്യം പ്രഖ്യാപിച്ച ഇനത്തില്‍ എത്ര കോടി ഉറുപ്പിക ഗണ്മെന്റ് കൊടുക്കാനുണ്ടെന്നറിയാമോ'- എളമരം കരീമിന്റെ വാക്കുകള്‍ ഇങ്ങനെയാണ്.
വികലാംഗന് എന്ന വാക്ക് തന്നെ സാമൂഹിക നിഘണ്ടുവില്‍ നിന്ന് എടുത്ത് കളയുന്ന കാലത്താണ് സിപിഎമ്മിന്റെ ഒരു മുതിര്‍ന്ന നേതാവ് ഇത്തരം പദപ്രയോഗങ്ങള്‍ നടത്തുന്നത്. സിപിഎമ്മിന്റെ കേന്ദ്ര കമ്മിറ്റിയില്‍ ഭിന്ന ശേഷിയുളളവരുടെ സംഘടനാ പ്രതിനിധിയെ പ്രത്യേക ക്ഷണിതാവാക്കുന്ന കാലത്താണ് ഒരു കേന്ദ്ര കമ്മിറ്റി അംഗം ഇങ്ങനെ പറയുന്നത്.
കരീമിന്റെ വാക്കുകള്‍ ഇപ്പോള്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിക്കഴിഞ്ഞു.
-
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം












Click it and Unblock the Notifications