Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷാരൂഖ് സെയ്ഫിക്ക് കേരളത്തിന് പുറത്തുള്ള സംഘത്തിന്റെ സഹായം? സോഷ്യല്‍ മീഡിയ ചാറ്റ്

കോഴിക്കോട്: ആലപ്പുഴ- കണ്ണൂര്‍ എക്‌സിക്യുട്ടീവ് എക്‌സ്പ്രസിന് തീവച്ചത് തോന്നലിന്റെ പുറത്താണെന്ന് പ്രതി ഷാരൂഖ് സെയ്ഫിയുടെ മൊഴി. കേരളത്തില്‍ എത്തിയത് യാദൃശ്ചികമായാണെന്നും ദക്ഷിണേന്ത്യയിലെ ഏതെങ്കിലും സംസ്ഥാനമാണ് ലക്ഷ്യമിട്ടതെന്നും മൊഴിയിലുണ്ട്. ഡി വണ്‍, ഡി ടു ബോഗികളെ ബന്ധിപ്പിക്കുന്ന വഴിയിലാണ് ബാഗ് വച്ചിരുന്നത്. തീയിട്ടതിന് ശേഷം തിരിച്ചെടുക്കാനായിരുന്നു പദ്ധതിയിട്ടതെന്നും ഷാരൂഖിന്റെ മൊഴിയില്‍ പറയുന്നു.

യാത്രക്കാര്‍ പരിഭ്രാന്തരായി ഓടുന്നതിനിടെയാണ് ബാഗ് താഴെ വീണതെന്നും ഷാരൂഖ് പറയുന്നു. ബാഗാണ് പ്രതിയെ കണ്ടെത്തുന്നതില്‍ നിര്‍ണായകമായത്. ഈ ബാഗില്‍ നിന്നാണ് അന്വേഷണ സംഘത്തിന് നിര്‍ണായകമായ വിവരങ്ങള്‍ ലഭിച്ചത്. സി ഇല്ലാത്ത മൊബൈല്‍ ഫോണ്‍ അടക്കം ഈ ബാഗിലാണ് സൂക്ഷിച്ചത്. ഇതാണ് പ്രതിയിലേക്ക് എത്താന്‍ പൊലീസിനെ സഹായിച്ചത്.

ekathur fire

അതേസമയം, പ്രതിയുടെ മൊഴി അന്വേഷണ സംഘം വിശ്വാസത്തിലെടുത്തില്ല. ചോദ്യം ചെയ്യല്‍ തുടരുന്നുണ്ട്. ഷാരൂഖിന് കേരളത്തിന് പുറത്തുള്‌ള സംഘത്തിന്റെ സഹായം ലഭിച്ചിട്ടുണ്ടോ എന്ന സംശയം അന്വേഷണ ഏജന്‍സികള്‍ക്കുണ്ട്. പ്രതിയെ കേരളത്തില്‍ എത്തിച്ചതും ഇയാള്‍ക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്തത് ഇവരാണെന്നാണ് അന്വേഷണ സംഘം കരുതുന്നത്.

ഷാരൂഖ് സെയ്ഫിയുടെ സോഷ്യല്‍ മീഡിയ ചാറ്റുകളും ഫോണ്‍ കോളുകളും അന്വേഷണ സംഘം പരിശോധിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൃത്യമായ മുന്നൊരുക്കത്തോടെ നടത്തിയ ആക്രമണമാണെന്ന സൂചന ലഭിച്ചത്. ആക്രമണം നടത്തിയ ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ ഷൊര്‍ണൂരില്‍ നിന്നാണ് കയറിയത്. എന്നാല്‍ അക്രമണത്തിന് ശേഷം ഇതേ ട്രെയിനില്‍ തന്നെയാണോ ഷാരൂഖ് കണ്ണൂരേക്ക് പോയതെന്ന് ഷാറൂഖ് മൊഴി നല്‍കിയിട്ടില്ല.

പൊലീസിന്റെ ചോദ്യം ചെയ്യലില്‍ കൃത്യമായ വിവരങ്ങളൊന്നും ഷാരൂഖ് നല്‍കുന്നില്ല. ഷാരൂഖ് സെയ്ഫിയെ 11 ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റാണ് പ്രതിയെ കസ്റ്റഡിയില്‍ വിട്ടത്. അന്വേഷണ സംഘം 14 ദിവസത്തെ കസ്റ്റഡിയായിരുന്നു അപേക്ഷിച്ചത്. എന്നാല്‍ കോടതി 11 ദിവസത്തെ കസ്റ്റഡി അനുവദിക്കുകയായിരുന്നു.

വിശദമായ ചോദ്യം ചെയ്യലിന് പരാമവധി ദിവസത്തെ കസ്റ്റഡി വേണമെന്നാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടത്. കണ്ണൂരിലുള്ള ട്രെയിന്‍ ബോഗിയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തണമെന്നും അതുകൊണ്ട് കൂടുതല്‍ സമയം ആവശ്യമാണെന്നാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. കണ്ണൂരില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ബോഗി, എലത്തൂര്‍ സ്റ്റേഷന്‍, പെട്രോള്‍ വാങ്ങിയ സ്ഥലം തുടങ്ങിയ സ്ഥലങ്ങളില്‍ ഇയാളെ കൊണ്ടുപോയി തെളിവെടുക്കുകയാണ് ചെയ്യേണ്ടത്. ഐ പി സി 307, 326, 438 റെയില്‍വെ ആക്ടിലെ 151 എന്നീ വകുപ്പുകളാണ് എഫ് ഐ ആറില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+