Get Updates
Get notified of breaking news, exclusive insights, and must-see stories!

വൃദ്ധയെ കൊലപ്പെടുത്തി സ്വര്‍ണം കവര്‍ന്ന പ്രതി അറസ്റ്റില്‍

കാസര്‍കോട്: കാഞ്ഞങ്ങാടിനടുത്ത് തോയമ്മലില്‍ വൃദ്ധയെ കൊലപ്പെടുത്തി സ്വര്‍ണവും പണം കവര്‍ന്ന കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. തോയമ്മല്‍ പുതുവൈയിലെ മധു(34)വിനെയാണ് കര്‍ണാടക ധര്‍മ്മസ്ഥലയിലെ ക്ഷേത്രസത്രത്തില്‍ വച്ച് പോലീസ് അറസ്റ്റു ചെയ്തത്. സ്ത്രീയുടെ വീട്ടില്‍ ജോലിക്കെത്തിയ മധു അവരെ കൊലപ്പെടുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയതെന്ന് ഇതുസംബന്ധിച്ച് വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ ജില്ലാ പോലീസ് മേധാവി ഡോ.എസ്.ശ്രീനിവാസ് പറഞ്ഞു. പ്രതി കൊലപാതകത്തിനുശേഷം പറശ്ശിനിക്കടവിലേക്കും പിന്നീട് കര്‍ണാടകത്തിലെ ക്ഷേത്രത്തിലേക്കും പോവുകയായിരുന്നു.

arrest

കൊലനടന്ന ദിവസം അതായത് ബുധനാഴ്ച രാവിലെ 8.30ഓടെ മധു കൊല്ലപ്പെട്ട ജാനകിയമ്മയുടെ വീട്ടിലെത്തി. പറമ്പ് കിളയ്ക്കാനും തേങ്ങ പൊറുക്കിവെക്കാനും സഹായത്തിനായാണ് ജാനകിയമ്മ മധുവിനെ പണിക്കു വിളിച്ചത്. പ്രാതലിന് കടയില്‍ നിന്നും ഭക്ഷണം കഴിക്കാനായി 100 രൂപ മധുവിന് നല്‍കുകയും ചെയ്തു.

എന്നാല്‍, കടയില്‍ ദോശയാണെന്നും അത് തനിക്ക് വേണ്ടെന്നും മധു പറഞ്ഞതോടെ വീട്ടില്‍ ഉണ്ടാക്കിയ കപ്പ തരാമെന്ന് ജാനകിയമ്മ പറഞ്ഞു. കപ്പകഴിക്കാനായി ജാനകിയമ്മയ്‌ക്കൊപ്പം മധുവും വീടിനുള്ളിലേക്ക് കയറി. ഇതിനിടെ മധു തിരിച്ചു നല്‍കിയ നൂറുരൂപ ഷെല്‍ഫില്‍ വെക്കാന്‍ ശ്രമിക്കുമ്പോള്‍ ജാനകിയമ്മയെ ആക്രമിക്കുകയായിരുന്നു. വാക്കത്തികൊണ്ട് തലയിലടിച്ചും ചൂരിദാര്‍ ഷാള്‍കൊണ്ട് കഴുത്തില്‍ മുറുക്കിയുമാണ് കൊലനടത്തിയതെന്ന് പോലീസ് പറഞ്ഞു. കൊലയ്ക്കുശേഷം വീട്ടില്‍നിന്നും മോഷ്ടിച്ച 8 പവന്‍ ആഭരണങ്ങളും പണവും നിത്യാനന്ദാശ്രാമത്തിലേക്കുള്ള ഇടുങ്ങിയ റോഡിലെ കുറ്റിക്കാട്ടില്‍ ഒളിപ്പിച്ച ശേഷം കുറച്ചു പണവുമായി മധു നാടുവിടുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+