Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടതുതരംഗം ആഞ്ഞടിച്ചിട്ടും എല്‍ദോ എബ്രഹാം തോറ്റു; ഒടുവില്‍ കാരണം കണ്ടെത്തി സിപിഐ, ആസാധാരണം!!

തിരുവനന്തപുരം: സിപിഐയുടെ ഊര്‍ജസ്വലനായ യുവ നേതാവാണ് എല്‍ദോ എബ്രഹാം. 2016ല്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴക്കനെ മലര്‍ത്തിയടിച്ചാണ് എല്‍ദോ എബ്രഹാം മൂവാറ്റുപുഴ സീറ്റ് പിടിച്ചെടുത്തത്. ഇതോടെ അദ്ദേഹം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കനത്തതിരിച്ചടി നേരിട്ട് എല്‍ദോ തോറ്റു. എന്തുകൊണ്ട് സിറ്റിങ് മണ്ഡലം നഷ്ടമായി എന്ന ചോദ്യം സിപിഐയില്‍ കുറേകാലമായി തുടരുന്നു.

ഇടതുപക്ഷം തുടര്‍ച്ചയായി രണ്ടാം തവണ അധികാരം പിടിച്ച് കരുത്ത് തെളിയിച്ചിട്ടും സിപിഐക്ക് ക്ഷീണം സംഭവിക്കുകയാണ് ചെയ്തത്. പാര്‍ട്ടിക്ക് നഷ്ടമായ സീറ്റുകളിലൊന്നാണ് മൂവാറ്റുപുഴ. ഇവിടെ തോല്‍വിക്ക് കാരണം എന്താണ് കണ്ടെത്തിയിരിക്കുകയാണ് സിപിഐ. എല്‍ദോ എബ്രഹാമിന്റെ ആഡംബര വിവാഹത്തെ കുറ്റപ്പെടുത്തിയാണ് ജില്ലാ സെക്രട്ടറി പി രാജു പാര്‍ട്ടി സംസ്ഥാന കൗണ്‍സിലില്‍ സംസാരിച്ചത്. വിശദാംശങ്ങള്‍ ഇങ്ങനെ...

1

ജോസഫ് വാഴയ്ക്കനെ 9375 വോട്ടുകള്‍ക്കാണ് എല്‍ദോ എബ്രഹാം 2016ല്‍ മൂവാറ്റുപുഴ മണ്ഡലത്തില്‍ പരാജയപ്പെടുത്തിയത്. എന്നാല്‍ ആ വിജയം അദ്ദേഹത്തിന് ആവര്‍ത്തിക്കാന്‍ സാധിച്ചില്ല. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ദോ എബ്രഹാം തോറ്റു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മാത്യു കുഴല്‍നാടനോട് 6161 വോട്ടുകള്‍ക്കാണ് എല്‍ദോ എബ്രഹാം തോറ്റത്.

2

എല്‍ദോയുടെ പരാജയം സിപിഐ കനത്ത നഷ്ടമാണെന്ന് വിലയിരുത്തുന്നു. കാരണം സംസ്ഥാനത്ത് ഇടതുപക്ഷത്തിന് അനുകൂലമായ സാഹചര്യമുണ്ടായിരുന്നു. സിപിഎം അത് മുതലെടുത്തിട്ടും സിപിഐക്ക് വേണ്ടത്ര ഉപയോഗപ്പെടുത്താന്‍ സാധിച്ചില്ല. തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും സിപിഐക്ക് ക്ഷീണമായിരുന്നു ഫലം.

3

ആഡംബര വിവാഹം ഒഴിവാക്കാന്‍ സിപിഐ നേതൃത്വം എല്‍ദോ എബ്രഹാമിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അദ്ദേഹം ഈ നിര്‍ദേശം അംഗീകരിച്ചില്ല. ആഡംബര വിവാഹം വോട്ടര്‍മാര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായി. ഇത് സിപിഐക്ക് എതിരായ വികാരം ജനങ്ങളിലുണ്ടാക്കി. തോല്‍വിക്ക് എല്‍ദോയുടെ ആഡംബര വിവാഹം കാരണമായി എന്നാണ് ജില്ലാ സെക്രട്ടറി രാജു കൗണ്‍സിലില്‍ പറഞ്ഞത്.

4

സാധാരണ സിപിഐ തുടര്‍ന്നുവരുന്ന വിവാഹങ്ങളിലെ ലാളിത്യം എല്‍ദോ എബ്രഹാമിന്റെ വിവാഹത്തിലുണ്ടായില്ല എന്ന വിമര്‍ശനവും കൗണ്‍സിലില്‍ ഉയര്‍ന്നു. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 19 സീറ്റില്‍ സിപിഐ മല്‍സരിച്ചിരുന്നു. എന്നാല്‍ കേരള കോണ്‍ഗ്രസിന്റെ വരവോടെ സിപിഐക്ക് ചില വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടി വന്നു. രണ്ടു സീറ്റുകള്‍ കുറച്ച് 17 സീറ്റിലാണ് ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഐ മല്‍സരിച്ചത്.

5

കേരള കോണ്‍ഗ്രസിനെ സിപിഎം മുന്‍കൈ എടുത്താണ് ഇടതു മുന്നണിയിലെത്തിച്ചത്. അതുകൊണ്ടു തന്നെ സീറ്റുകളുടെ കാര്യത്തില്‍ സിപിഎം വിട്ടുവീഴ്ച ചെയ്തിരുന്നു. സമാനമായ നിലപാട് സിപിഐയും സ്വീകരിക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു. എന്നാല്‍ തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനമാണ് സിപിഎം നടത്തിയത്. സിപിഐക്ക് ആ തിളക്കമുണ്ടായില്ല. പാര്‍ട്ടിയുടെ ചില നീക്കങ്ങള്‍ വിമര്‍ശനത്തിന് ഇടയാക്കുകയും ചെയ്തു.

6

മൂവാറ്റുപുഴയിലേയും പറവൂരിലെയും തോല്‍വി സംബന്ധിച്ച് വിശദമായി അന്വേഷണം നടത്തണം. പരാജയത്തിന് ആരെങ്കിലും കാരണക്കാരായെങ്കില്‍ നടപടി സ്വീകരക്കണം. വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ തിരുത്തണമെന്നും സിപിഐ സംസ്ഥാന കൗണ്‍സിലില്‍ ആവശ്യം ഉയര്‍ന്നു. ഇതോടെ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സിപിഐയില്‍ ഉടന്‍ കഴിയില്ല എന്ന് വ്യക്തമായിരിക്കുകയാണ്.

7

കേരള കോണ്‍ഗ്രസിന്റെ വരവ് ഇടതുപക്ഷത്തിന് വലിയ നേട്ടമുണ്ടാക്കി എന്ന് പറയാന്‍ സാധിക്കില്ല എന്നാണ് സിപിഐയുടെ വിലയിരുത്തല്‍. എന്നാല്‍ സിപിഎമ്മിന് മറിച്ചുള്ള നിലപാടാണുള്ളത്. തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മധ്യകേരളത്തില്‍ ഇടതുപക്ഷത്തിനുണ്ടായ മുന്നേറ്റത്തിന് കാരണം തങ്ങളുടെ സാന്നിധ്യമാണെന്ന് കേരള കോണ്‍ഗ്രസ് അവകാശപ്പെടുന്നു. ചില യുഡിഎഫ് നേതാക്കളും സമാനമായ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+