'മുങ്ങിയ എല്‍ദോസ് പൊങ്ങി': ഒളിവില്‍ പോയില്ലെന്ന് എംഎല്‍എ, കെ സുധാകരനുമായി സംസാരിച്ചു
കൊച്ചി: ബലാത്സംഗ കേസില്‍ പ്രതിയായതോടെ ഒളിവില്‍ പോയ പെരുമ്പാവൂർ എം എല്‍ എയും കോണ്‍ഗ്രസ് നേതാവുമായ എല്‍ദോസ് കുന്നപ്പിള്ളി ഒടുവില്‍ പെരുമ്പാവൂരിലെ വീട്ടിലേക്ക് മടങ്ങിയത്. കേസില്‍ തിരുവനന്തപുരം അഡി.സെഷൻസ് കോടതി മുൻകൂർ ജാമ്യം നല്‍കിയ സാഹചര്യത്തില്‍ ഇന്നു തന്നെ എം എല്‍ എ മണ്ഡലത്തിലേക്ക് മടങ്ങിയെത്തിയേക്കുമെന്ന സൂചനകളുണ്ടായിരുന്നു.
വീട്ടില്‍ മടങ്ങിയെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കാനും തയ്യാറായി. കേസില്‍ താന്‍ നിരപരാധിയാണ്. തന്റെ നിരപരാധിത്വം കോടതിയില്‍ തെളിയിക്കുമെന്നുമാണ് എല്‍ദോസ് കുന്നപ്പിള്ളി പ്രതികരിക്കുന്നത്.

എന്റെ നിരപരാധിത്വം കോടതിയെ ഞാന്‍ അറിയിച്ചിട്ടുണ്ട്, ഇതേ തുടർന്ന് കോടതി മുന്‍കൂർ ജാമ്യം അനുവദിക്കുകയും ചെയ്തു. ചില നിബന്ധനകളുടെ അടിസ്ഥാനത്തിലാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ കേസുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കൂടുതല്‍ സംസാരിക്കാന്‍ സാധിക്കില്ല. ഇനി കോടതിയില്‍ ചെന്ന് ജാമ്യം എടുക്കേണ്ടതുണ്ട്. എന്ത് തന്നെയായാലും എന്റെ നിരപരാധിത്വം കോടതിയില്‍ തെളിയിക്കുമെന്നും എം എല്‍ എ പറയുന്നു.

ഇന്നുവരെ ഒരു മനുഷ്യനെ എന്നല്ല, ഒരു ജീവിയേയും ഉപദ്രവിച്ചിട്ടുള്ള ആളല്ല ഞാന്‍. അതുകൊണ്ട് തന്നെ എനിക്ക് കോടതിയില്‍ പരിപൂർണ്ണമായ വിശ്വാസമുണ്ട്. മുന്‍കൂർ ജാമ്യാപേക്ഷ കോടതി പരിഗണിച്ചതിലും ജാമ്യം നല്‍കിയതിലും എനിക്ക് കോടതിയോട് വളരെയധികം നന്ദിയുണ്ട്. എന്റെ നിരപരാധിത്വം ഞാന്‍ തെളിയിക്കുമെന്നും അദ്ദേഹം ആവർത്തിക്കുന്നു.

ഏത് വകുപ്പ് വേണമെങ്കിലും തനിക്കെതിരെ ചുമത്തുന്നതില്‍ എനിക്ക് പ്രശ്നമില്ല. എന്നാല്‍ ഇതില്‍ പറഞ്ഞ ഒരു കുറ്റവും ഞാന്‍ ചെയ്തിട്ടില്ല. എന്റെ നിരപരാധിത്വം കാലം തെളിയിക്കും. കോടതിയില്‍ നിന്നും നീതി കിട്ടും. കോടതിയില്‍ പരിപൂർണ്ണമായ വിശ്വാസമാണ്. കേസുമായി ബന്ധപ്പെട്ടോ, പരാതിക്കാരിയുമായി ബന്ധപ്പെട്ടോയുള്ള വിഷയങ്ങളില്‍ കൂടുതല്‍ പ്രതികരിക്കാനാവില്ല.

കേരള വിദ്യാർത്ഥി യൂണിയന്‍ മുതല്‍ പ്രവർത്തിച്ച് വരുന്നയാളാണ് ഞാന്‍. പാർട്ടിയിലെ ഒരുപാട് ആളുകളുമായി എനിക്ക് ബന്ധമുണ്ട്. എന്നോടുമായും ഒരുപാട് ആളുകള്‍ക്ക് ബന്ധമുണ്ട്. അവർക്കെല്ലാം ഞാന്‍ ആരാണ്, എന്റെ പ്രവർത്തനം എന്താണ് എന്നത് സംബന്ധിച്ച് വ്യക്തമായ ധാരണയുണ്ട്. മൂടുപടങ്ങള്‍ക്കുള്ളില്‍ ജീവിക്കുന്ന ഒരാളാല്ല ഞാന്‍. എനിക്ക് എന്റെതായ വ്യക്യതിത്വവും സ്വഭാവ രീതികളമുണ്ട്.

നോട്ടീസ് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഞാന്‍ കോണ്‍ഗ്രസ് പാർട്ടിക്ക് വിശദീകരണം നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ഇനി തീരുമാനം എടുക്കേണ്ടത് പാർട്ടിയാണ്. അതിലൊന്നും ഞാന്‍ ഇടപെടുന്നില്ല. കെ പി സി സി പ്രസിഡന്റിനെ വിളിച്ച് സംസാരിക്കുകയും അദ്ദേഹത്തിന് വിശദീകരണം നല്‍കുകയും ചെയ്തിട്ടുണ്ട്. നാളെയാണ് കോടതിയില്‍ പോയി ജാമ്യമെടുക്കേണ്ടതെന്നും പെരുമ്പാവൂർ എം എല്‍ എ പറയുന്നു.

എനിക്ക് പറയാനുള്ള കാര്യങ്ങള്‍ ഒരുപാട് ഉണ്ടാവും. എന്നാല്‍ കോടതിയുടെ മുന്‍കൂർ ജാമ്യാപേക്ഷയില്‍ എനിക്ക് തന്ന നിബന്ധനകളെ ബഹുമാനിക്കുന്നതിനാല്‍ അക്കാര്യത്തില്‍ കൂടുതല്‍ വിശദീകരിക്കാനാവില്ല. ഞാന്‍ ഒളിവില്‍ പോയതായിരുന്നില്ല. കോടതിയില്‍ അപേക്ഷ നല്‍കി ഞാന്‍ കാത്തിരിക്കുകയായിരുന്നു. കോടതിക്ക് മുന്നില്‍ ഞാനുണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

കോടതി നിര്‍ദ്ദേശ പ്രകാരം നാളെ അദ്ദേഹത്തിന് തിരുവനന്തപുരത്ത് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ ഹാജരാകേണ്ടതുണ്ട്. അതേ സമയം എം എല്‍ എക്കെതിരായ നടപടിയിൽ കെ പി സി സി തീരുമാനം ഇന്നുണ്ടായേക്കും. നിരപരാധിയാണെങ്കില്‍ പിന്നെ എന്തിനാണ് ഒളിവിൽ പോയതെന്നാണ് പാർട്ടിയിലെ ഒരുവിഭാഗം നേതാക്കള്‍ ചോദിക്കുന്നത്.












Click it and Unblock the Notifications