കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നികേഷ് കുമാര്‍ മത്സരിക്കുന്നെന്ന് കേള്‍ക്കുമ്പോള്‍ പഴയൊരു കേസ് തല പൊക്കുന്നു

  • By Aswini
Google Oneindia Malayalam News

എം വി രാഘവന്റെ മകനും മാധ്യമപ്രവര്‍ത്തകനുമായ എംവി നികേഷ് കുമാര്‍ അഴീക്കോട് മണ്ഡലത്തില്‍ ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു എന്നാണ് കേള്‍ക്കുന്നത്. നികേഷിനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള സന്നദ്ധത സിപിഎം നേതാക്കളെ അറിയിച്ചിട്ടുണ്ട്. നികേഷ്‌കുമാര്‍ മത്സരിക്കുമോ മത്സരിക്കില്ലയോ എന്ന ചോദ്യത്തിനിടയില്‍ ഒരു പഴയ കേസ് പതിയെ തല പൊക്കുകയാണ്.

2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്താണ് ആ കഥ നടക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ കെ സുധാകരന്‍ തോല്‍ക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറിയായ പി രാമകൃഷ്ണന്‍ പറയുന്ന ഒളിക്യാമറ ദൃശ്യങ്ങള്‍ പുറത്തുവന്നു. അത് വലിയ ചര്‍ച്ചയായി. കെ സുധാകരന്റെ ആള്‍ക്കാര്‍ തനിക്കെതിരെ ആരോപണമുന്നയിക്കുകതാണെന്ന സ്ഥിരം രാഷ്ട്രീയ കളി തന്നെ പി രാമകൃഷ്ണനും കളിച്ചു.

 nikesh-kumar

എന്നാല്‍ മാധ്യമ ധര്‍മം പാലിക്കാതെ ആ ഒളിക്യാമറ ദൃശ്യങ്ങള്‍ പകര്‍ത്തിയ പത്രപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. തന്റെ അറിവോ സമ്മതമോ കൂടാതെ തന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു എന്ന് പറഞ്ഞായിരുന്നു കേസ്. ഐ പി സി 420, 500, കെപി ആക്ട് 118 (ഡി) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. കേസ് നമ്പര്‍ 636/2014.

ഇടത് പാര്‍ട്ടി നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകനാണ് കേസിലെ ഒന്നാം പ്രതി. രണ്ടാം പ്രതി എംവി നികേഷ് കുമാറും. അന്ന് മറ്റ് പല കാരണങ്ങളാലും കേസുമായി മുന്നോട്ട് പോകാന്‍ പി രാമകൃഷ്ണന് സാധിച്ചില്ല. ഇന്നിപ്പോള്‍ നികേഷ് മത്സരിക്കുന്നു എന്ന് കേട്ടപ്പോള്‍ പഴയ ആ കേസ് പതിയെ തലപൊക്കി ചര്‍ച്ചയാകുകയാണ്.

English summary
Azhikode CPM candidate: Now an old case against Nikesh Kumar is getting attention
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X