കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യസഭാ ഉപതെരഞ്ഞെടുപ്പ്: വോട്ടെടുപ്പ് പുരോഗമിക്കുന്നു; പിസി ജോര്‍ജും വോട്ട് രേഖപ്പെടുത്തി

Google Oneindia Malayalam News

തിരുവനന്തപുരം: എംപി വീരേന്ദ്രകുമാറിന്റെ മരണത്തെ തുടര്‍ന്ന് ഒഴിവുവന്ന രാജ്യസഭാ സീറ്റിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. നിലവില്‍ 81 പേര്‍ ഇതിനകം വോട്ട് രേഖപ്പെടുത്തി. എല്‍ഡിഎഫിന്റെ 50 അംഗങ്ങളും യുഡിഎഫിന്റെ 30 അംഗങ്ങളുമാണ് വോട്ട് രേഖപ്പെടുത്തിയത്. ഇതിന് പുറമേ സ്വതന്ത്ര എംഎല്‍എയായ പിസി ജോര്‍ജും വോട്ട് ചെയ്തു.

വോട്ടെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കുമെന്നായിരുന്നു നേരത്തെ പിസി ജോര്‍ജ് പറഞ്ഞത്. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ തന്റെ വോട്ട് മുന്നികകെളുടെ ജയപരാജയത്തെ സ്വാധീനിക്കാത്തതിനാല്‍ നിഷ്പക്ഷ നിലപാട് സ്വീകരിക്കുമെന്നായിരുന്നു പിസി നേരത്തെ അറിയിച്ചിരുന്നത്. ബിജെപിയുടെ ഏക എംപിയായ ഒ രാജഗോപാലും ആര്‍ക്കും വോട്ട് ചെയ്തില്ല.

poll

Recommended Video

cmsvideo
കോണ്‍ഗ്രസിനെ നയിക്കാന്‍ പുതിയ അധ്യക്ഷന്‍ | Oneindia Malayalam

നിയമസഭാ മണ്ഡലത്തിന്റെ പാര്‍ലമെന്ററി സ്റ്റഡീസ് മുറിയില്‍ രാവിലെ പത്ത് മണിയോടെയാണ് വോട്ടെടുപ്പ് ആരംഭിച്ചത്. ഇടതുമുന്നണിക്ക് വേണ്ടി എല്‍ജെഡി നേതാവ് എം വി ശ്രേയാംസ് കുമാറും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് നേതാവ് ലാല്‍ വര്‍ഗീസ് കല്‍പകവാടിയുമാണ് മത്സരിക്കുന്നത്.

മുതിര്‍ന്ന നേതാവ് വിഎസ് അച്യൂതാനന്ദനും സിഎഫ് തോമസും വോട്ട് ചെയ്യില്ല. ഇരുവര്‍ക്കും തപാല്‍വോട്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത് അനുവദിച്ചിരുന്നില്ല. സിഎഫ് തോമസിയില്‍ ചികിത്സയുടെ ഭാഗമായി കൊച്ചിയിലാണ്. നേരിട്ട് ചെന്ന് വോട്ട് ചെയ്യരുചെന്നാണ് വിഎസ് അച്യൂതാനന്ദന് ഡോക്ടര്‍ മനല്‍കിയ നിര്‍ദേശം. കൊവിഡ് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് മാത്രമെ തപാല്‍ വോട്ട് അനുവദിക്കുകയുള്ളൂവെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്.

അതേസമയം മുസ്ലീം ലീഗ് എംഎല്‍എയായ കെഎം ഷാജിക്കും എല്‍ഡിഎഫ് സ്വതന്ത്രനായ കാരാട്ട് അബ്ദു റസാഖിനും സഭയില്‍ വോട്ടില്ല. അയോഗ്യത കല്‍പ്പിച്ചതിനാലാണ് വോട്ട് ഇല്ലാത്തത്.

തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയായ ശ്രോയാംസ് കുമാറിന് വിജയം ഉറപ്പാണ്. എന്നാല്‍ നിലവില്‍ കേരള കോണ്‍ഗ്രസ് തമ്മിലുള്ള പടല പിണക്കങ്ങളാണ് തെരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നത്. തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന് ജോസ് പക്ഷവും യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യണമെന്ന് യുഡിഎഫ് പക്ഷവും വിപ്പ് നല്‍കിയിട്ടുണ്ട്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കര്‍ശന നിയന്ത്രണങ്ങളോടെയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

നിയമസഭയ്ക്ക് പുറത്ത് പ്രതിഷേധിച്ച് ബിജെപി, കെ സുരേന്ദ്രൻ അടക്കമുളള നേതാക്കൾ അറസ്റ്റിൽനിയമസഭയ്ക്ക് പുറത്ത് പ്രതിഷേധിച്ച് ബിജെപി, കെ സുരേന്ദ്രൻ അടക്കമുളള നേതാക്കൾ അറസ്റ്റിൽ

കോണ്‍ഗ്രസ് വാഗ്ദാനങ്ങള്‍ പരസ്യമായി പ്രഖ്യാപിച്ച് സിന്ധ്യ; മുന്നില്‍ ഉപതെരഞ്ഞെടുപ്പ്;നീക്കങ്ങള്‍കോണ്‍ഗ്രസ് വാഗ്ദാനങ്ങള്‍ പരസ്യമായി പ്രഖ്യാപിച്ച് സിന്ധ്യ; മുന്നില്‍ ഉപതെരഞ്ഞെടുപ്പ്;നീക്കങ്ങള്‍

എകെ ആന്റണിയോ മൻമോഹൻ സിംഗോ? സോണിയ ഒഴിഞ്ഞാൽ കോൺഗ്രസിന് മുന്നിൽ 4 സാധ്യതകൾ!എകെ ആന്റണിയോ മൻമോഹൻ സിംഗോ? സോണിയ ഒഴിഞ്ഞാൽ കോൺഗ്രസിന് മുന്നിൽ 4 സാധ്യതകൾ!

English summary
Elections to the Rajya Sabha seat from kerala are in progress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X