ആനക്കൊമ്പ് കേസില്‍ മോഹന്‍ലാല്‍ അകത്താകുമോ? വിജിലന്‍സ് ത്വരിത പരിശോധനക്ക് ഉത്തരവ്
മൂവാറ്റുപുഴ: ആനക്കൊമ്പ് കേസില്‍ സൂപ്പര്‍ താരം മോഹന്‍ലാലിനെതിരെ ത്വരിതാന്വേഷണം നടത്താന്‍ ഉത്തരവ്. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് ഉത്തരവിട്ടത്.
'പുലിമുരുകനേക്കാള്‍' എന്തുകൊണ്ടും മികച്ചത് 'തോപ്പില്‍ ജോപ്പന്' തന്നെയാണ്... കാരണങ്ങള്‍
2011 ല്‍ ആയിരുന്നു മോഹന്‍ലാലിന്റെ കൊച്ചിയിലെ വസതയില്‍ നിന്ന് ആദായ നികുതി വകുപ്പ് അധികൃതര്‍ നടത്തിയ റെയ്ഡില്‍ നാല് ആനക്കൊമ്പുകള്‍ കണ്ടെടുത്തത്. ആനക്കൊന്പുകള്‍ സൂക്ഷിക്കാന്‍ മോഹന്‍ലാലിന് ലൈസന്‍സ് ഉണ്ടായിരുന്നില്ല. അന്ന് വനം മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരേയും ത്വരിത പരിശോധന നടത്താന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്.
മോഹന്‍ലാലിന് ആനക്കൊമ്പുകള്‍ കൈമാറിയവരും അന്വേഷണ പരിധിയില്‍ വരും. ഡിസംബര്‍ 16 നകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്നാണ് വിജിലന്‍സിന് കോടതി നല്കിയ നിര്‍ദ്ദേശം.

രക്ഷയില്ല
അനധികൃതമായി ആനക്കൊമ്പ് സൂക്ഷിച്ച കേസില്‍ മോഹന്‍ലാലിനെതിരെ ത്വരിതാന്വേഷണം നടത്താനാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടിട്ടുള്ളത്യ മോഹന്‍ലാല്‍ കുടുങ്ങാന്‍ സാധ്യതകള്‍ഏറെയാണ്.

നാല് വര്‍ഷം മുമ്പ്
2012 ജൂണ്‍ മാസത്തില്‍ ആയിരുന്നു ആദായനികുതി വകുപ്പ് മോഹന്‍ലാലിന്റെ കൊച്ചിയിലെ വസതിയില്‍ റെയ്ഡ് നടത്തിയത്. ലൈസന്‍സ് ഇല്ലാതെ സൂക്ഷിച്ച നാല് ആനക്കൊമ്പുകളാണ് അന്ന് പിടിച്ചെടുത്തത്.

അറസ്റ്റ് ഉണ്ടായില്ല
ഒരു സാധാരണക്കാരനെയാണ് ആനക്കൊമ്പ് സൂക്ഷിച്ച കേസില്‍ പിടികൂടിയിരുന്നത് എങ്കില്‍ അറസ്റ്റും തുടര്‍ന്നുള്ള നിയമ നടപടികളും ഉറപ്പായിരുന്നു. എന്നാല്‍ മോഹന്‍ലാലിനെതിരെ ഒരു നടപടിയും ഉണ്ടായില്ല.

ആദ്യം കേസെടുത്തു
ആനക്കൊമ്പുകള്‍ ലൈസന്‍സില്ലാതെ സൂക്ഷിച്ചതിന് ആദ്യം മോഹന്‍ലാലിനെതിരെ കോടനാട് ഫോറസ്റ്റ് അധികൃതര്‍ കേസ് എടുത്തിരുന്നു. പക്ഷേ പിന്നീട് ഈ കേസ് റദ്ദാക്കുകയായിരുന്നു.

വെളിപ്പെടുത്തിയാല്‍
ആനക്കൊമ്പ് കൈവശം ഉണ്ട് എന്ന കാര്യം വെളിപ്പെടുത്തിയാല്‍ കേസില്‍ നിന്ന് ഒഴിവാക്കാം എന്ന ന്യായം പറഞ്ഞാണ് അന്ന് മോഹന്‍ലാലിനെ രക്ഷപ്പെടുത്തിയത്. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവും ഇറക്കിയിരുന്നു.

തിരുവഞ്ചൂര്‍
ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ആയിരുന്നു അന്ന് ഭരിച്ചിരുന്നത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ആയിരുന്നു വനം മന്ത്രി. കേസില്‍ മോഹന്‍ലാലിനെ രക്ഷപ്പെടാന്‍ സഹായിച്ചത് തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് എന്നാണ് ആരോപണം. അതുകൊണ്ട് തന്നെ തിരുവഞ്ചൂരിനെതിതേയും ത്വരിത പരിശോധനയ്ക്ക് ഉത്തരവിട്ടുട്ടുണ്ട്.

പറഞ്ഞത് പാളി
ആനക്കൊമ്പുകള്‍ വിലകൊടുത്ത് വാങ്ങിയതാണ് എന്നായിരുന്നു മോഹന്‍ലാലിന്റെ വാദം. കൊമ്പിന് 65,000 രൂപ നല്‍കിയാണ് വാങ്ങിയത് എന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു. തൃശൂര്‍ സ്വദേശിപിഎന് കൃഷ്ണകുമാര്‍, തൃപ്പൂണിത്തുറ സ്വദേശി കെ കൃഷ്ണകുമാര്‍ എന്നിവരില്‍ നിന്നാണ് ആനക്കൊന്പ് വാങ്ങിയത് എന്നാണ് മോഹന്‍ലാല്‍ വ്യക്തമാക്കിയിട്ടുള്ളത്

അറിയില്ലായിരുന്നുവെന്ന്
ആനക്കൊമ്പ് സൂക്ഷിക്കാന്‍ ലൈസന്‍സ് വേണം എന്ന കാര്യം അറിയില്ലായിരുന്നു എന്നും മോഹന്‍ലാല്‍ വാദിച്ചിരുന്നു. ആനക്കൊമ്പ് വിലകൊടുത്ത് വാങ്ങിച്ചു എന്ന വാദവും നിയമം അറിയില്ലായിരുന്നു എന്ന വാദവും കോടതി തള്ളി.

നിയമലംഘനം
ആനക്കൊമ്പുകള്‍ വില കൊടുത്തു വാങ്ങിയ സംഭവം തന്നെ നിയമ ലംഘനമാണ് എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ ഇപ്പോള്‍ മോഹന്‍ലാല്‍ ഉന്നയിച്ച വദങ്ങളൊന്നും തന്നെ നിലനില്‍ക്കില്ലെന്ന് ഉറപ്പായിട്ടുണ്ട്.

രാജകുടുംബം
കൊച്ചി രാജകുടുംബാംഗമായ നളിനി രാമകൃഷ്ണനും കേസില്‍ പ്രതിയാണ്. മുന്‍ വനംവകുപ്പ് സെക്രട്ടറി മാരപാണ്ഡ്യന്‍, മലയാറ്റൂര്‍ ഡിഎഫ്ഒ കോടനാട് റേഞ്ച് ഓഫീസര്‍, മുന്‍ സിറ്റി പോലീസ് കമ്മീഷണര്‍ കെ പത്മകുമാര്‍, തൃക്കാക്കര എസിപി ബിജോ അലക്സാണ്ടര്‍, മോഹന്‍ലാലിന് ആനക്കൊമ്പ് കൈമാറിയ രണ്ട് കൃഷ്ണകുമാര്മാര് എന്നിവരാണ് മറ്റ് പ്രതികള്‍.

പണികൊടുത്ത്
മോഹന്‍ലാലിന്റെ ആനക്കൊമ്പ് കേസ് ശരിക്കും തേഞ്ഞ് മാഞ്ഞ് പോകേണ്ടതായിരുന്നു. എന്നാല്‍ ഏലൂര്‍ അന്തിക്കാട് വീട്ടില്‍ എഎ പൗലോസ് എന്ന ആളാണ് അഴിമതി നിരോധന നിമയ പ്രകാരം മോഹന്‍ലാലിനും തിരുവഞ്ചൂരിനും എതിരെ കേസ് എടുക്കണം എന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
-
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍












Click it and Unblock the Notifications