'ബാലക്ക് മരുന്ന് നല്‍കാതെ അവശനിലയിലാക്കി': പൊട്ടിത്തെറിച്ച് എലിസബത്ത്; കരള്‍മാറ്റത്തിലും സംശയം
നടന്‍ ബാലക്കെതിരെ വീണ്ടും ഗുരുതര വെളിപ്പെടുത്തലുമായി മുന്‍ ഭാര്യ എലിസബത്ത് ഉദയന്‍. തന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ കമന്റ് ബോക്സില്‍ വന്ന ഒരു ആരോപണത്തിന് മറുപടിയായിട്ടാണ് എലിസബത്ത് കൂടുതല്‍ കാര്യങ്ങള്‍ തുറന്ന് പറയുന്നത്. തന്നെ ബാല ശാരീരികമായും മാനസികമായും ഉപദ്രവിച്ചെന്ന് എലിസബത്ത് കഴിഞ്ഞ ദിവസം തുറന്ന് പറഞ്ഞിരുന്നു.
ശ്രീശൈലം അനില്‍, ഷീബ എന്നിവർ പങ്കുവെച്ച കമന്റിന് നല്‍കുന്ന മറുപടിയിലാണ് എലിസബത്തിന്റെ പുതിയ ആരോപണങ്ങളുള്ളത്. 'സഹോദരി ബാല അയാളുടെ കാര്യം നോക്കി ഒതുങ്ങി ജീവിക്കുന്നു, ആ വ്യക്തിയെ ജീവിക്കാൻ അനുവദിക്കൂ. തുറന്ന ഒരു പുസ്‌തകമാണ്. നിങ്ങൾ ഒരു ഡോക്‌ടറായിരുന്നു. ബാലയെ വിവാഹം കഴിച്ചിട്ട് അയാൾക്ക് കൃത്യമായ രോഗത്തിനുള്ള ഗുളികയോ ടാബ്ലറ്റ് ഒന്നും കൊടുക്കാതെ പുള്ളിയെ കൂടുതൽ അവശനിലയിലേക്ക് ഇട്ടു.

ഇഷ്ടഭക്ഷണ ആഹാരങ്ങൾ പോലും കൊടുക്കാതെ കൂടുതൽ സമ്മർദ്ദം ചെലുത്തി ഒരു രോഗാവസ്ഥയിൽ കൂടി മുന്നോട്ടു കൊണ്ടുപോയി മനസ്സമാധാനം കൊടുക്കാതെ മുന്നോട്ട് കൊണ്ടുപോവുകയായിരുന്നു. പിന്നീട് ബന്ധം വേർപെടുത്തി. ബാല ഒരു ഗുണ്ടയോ ക്രിമിനൽ മൈന്‍ഡോ അല്ല. അയാള്‍ ഒരു ജനസേവകനാണ്. അയാള്‍ ജീവിക്കന്നത് ദൈവസത്തിനും അയാള്‍ക്കും അറിയാം. നിങ്ങള്‍ അയാളെ ജീവിക്കാന്‍ അനുവദിക്കൂ' എന്നായിരുന്നു അനിലിന്റെ കമന്റ്.
'താങ്കൾ ബാലയ്ക്ക് സുഖമില്ലാത്ത അവസ്ഥയിൽ പരിചരിക്കുന്ന തരത്തിൽ ചെയ്‌ത ദ്രോഹമെല്ലാം പൊതുസമൂഹം തിരിച്ചറിഞ്ഞതാണ്. താങ്കളുമായി വേർപിരിഞ്ഞിട്ടും താങ്കളെ കുറിച്ച് ബാല മോശമായി ഒന്നും പറഞ്ഞില്ല.അമൃതയുമായി ചേർന്ന് താങ്കൾ നടത്തുന്ന ഗൂഡാലോചനകൾ എന്തിന് വേണ്ടിയാണ് എലിസബത്തേ. അയാൾ ആർക്കും ശല്യമില്ലാതെ മറ്റൊരു സ്ഥലത്ത് വന്ന് സമാധാനമായി ജീവിക്കുന്നത് കണ്ടിട്ട് രണ്ടുപേർക്കും സഹിക്കുന്നില്ല അല്ലേ? സ്ത്രീകൾ എന്തുചെയ്‌താലും പ്രശ്നമില്ല. സ്ത്രീകൾക്ക് അനുകൂലമായ നിയമങ്ങളെല്ലാം ദുരുപയോഗപ്പെടുത്തുന്നത് എന്തിന് വേണ്ടിയാണ്' എന്നായിരുന്നു ഷീബ ചോദിച്ചത്. ഇതോടെയാണ് ഈ രണ്ട് കമന്റുകളുടെ സ്ക്രീന്‍ ഷോട്ട് സഹിതം മറുപടിയുമായി എലിസബത്ത് മുന്നോട്ട് വന്നത്.
'നിങ്ങളുടെ പ്ലാനിംഗ് ഇപ്പോഴും അവസാനിച്ചിട്ടില്ലേ. ഞാന്‍ ഇത്രയും തെറ്റുകള്‍ ചെയ്തിട്ടുണ്ടെങ്കില്‍ എനിക്കെതിരെ പരാതി നല്‍കൂ. പിആര്‍ വര്‍ക്ക് ചെയ്യാനുള്ള പണമൊന്നും എനിക്കില്ല. അതുപോലെ നിങ്ങളെ പോലെ രാഷ്ട്രീയ പിന്തുണയും എനിക്കില്ല. ഒരിക്കല്‍ ചെന്നൈയില്‍ വച്ച് നിങ്ങളുടെ പൊലീസ് എന്നെ ഭീഷണിപ്പെടുത്തി. കേരളത്തില്‍ നിന്നുള്ള ഒരു പൊലീസ് ഓഫീസര്‍ എന്റെ മാതാപിതാക്കളെ വിളിച്ച് എന്നെ വന്ന് കൂട്ടിക്കൊണ്ടു പോകാന്‍ വരെ പറഞ്ഞു.' എലിസബത്ത് പറയുന്നു.
ഞാന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഞാന്‍ നിങ്ങളുടെ ഭാര്യ ആയിരുന്നിരുന്നില്ല എന്നള്ലേ നിങ്ങള്‍ പറയുന്നത്. അപ്പോള്‍ എന്റെ സമ്മതമില്ലാതെ നിങ്ങള്‍ എന്ത് ചെയ്താലും പീഡനമാണെന്നാണ് ഞാന്‍ കരുതുന്നത്. അതുപോലെ പണം നല്‍കിയുള്ള കരള്‍ മാറ്റിവെക്കല്‍ നിയമവിരുദ്ധമാണെന്ന് തോന്നുന്നു. എനിക്കറിയില്ല. ആളുകള്‍ അങ്ങനെ പറയുന്നതിനാല്‍ എനിക്കും സംശയമുണ്ട്. എനിക്ക് ക്രൈം ആയിട്ടാണ് തോന്നിയത്.
നിയമപദേശങ്ങളും എന്തെങ്കിലും തെറ്റ് പറ്റിയിട്ടുണ്ടെങ്കിലും കമന്റ് ചെയ്യുക. എന്റെ പോസ്റ്റ് ഗുരുതരമായ ക്രൈം ആണെങ്കില്‍ ജയിലില്‍ പോകാന്‍ തയ്യാറാണ്. ഞാന്‍ വളരെയേറെ ഭയന്നിരുന്നു. ഇപ്പോള്‍ നിയമപരമായി മുന്നോട്ട് പോയാല്‍ അവര്‍ ചോദിക്കുക നേരത്തെ എന്തുകൊണ്ട് പറഞ്ഞില്ല എന്നാകുമെന്നും എലിസബത്ത് കുറിക്കുന്നു.
ചെന്നൈയില്‍ വച്ച് പൊലീസ് സ്‌റ്റേറ്റ്‌മെന്റ് എടുത്തുവെന്നാണ് തോന്നുന്നത്. ഞാന്‍ എന്തുകൊണ്ട് ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന് അവർ ചോദിച്ചിരുന്നില്ല. ഞാന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതിന് ഈ എഴുത്തല്ലാതെ തെളിവില്ല. കാരണം എന്നെ ആരും ആശുപത്രിയില്‍ കൊണ്ടു പോയിരുന്നില്ല. എന്റെ മാനസികാവസ്ഥ ശരിയല്ലെന്നാണ് എല്ലാവരും പറയുന്നത്. അതിനാല്‍ നിങ്ങള്‍ക്ക് ഈ എഴുത്ത് തെളിവായി എടുക്കാമെന്നും അവർ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications