കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മായിന്‍ ഹാജി, കേരളത്തിലെ മുസ്ലീങ്ങള്‍ക്ക് ഇങ്ങനെയൊരു പാരമ്പര്യം ഉണ്ട്, ഓര്‍ക്കുന്നുണ്ടോ ഹലീമ ബീവിയെ

പൊതുവേദിയില്‍ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷ ഖമറുന്നീസയെ അധിക്ഷേപിച്ച മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി മായിന്‍ ഹാജിക്ക് മറുപടിയുമായി എഴുത്തുകാരന്‍ മുജീബ് റഹ്മാന്‍ കിനാലൂര്‍.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം : പൊതുവേദിയില്‍ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷ ഖമറുന്നീസയെ അധിക്ഷേപിച്ച മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി മായിന്‍ ഹാജിക്ക് മറുപടിയുമായി എഴുത്തുകാരന്‍ മുജീബ് റഹ്മാന്‍ കിനാലൂര്‍. മായിന്‍ ഹാജിക്ക് ചരിത്രമറിയാത്തതുകൊണ്ടാണ് പൊതു വേദിയില്‍ ഖമറുന്നിസയെ അധിക്ഷേപിച്ചതെന്നാണ് മുജീബ് റഹ്മാന്റെ മറുപടി.

ഫേസ്ബുക്ക് പോസ്റ്റിലാണ് റഹ്മാന്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പുരുഷന്മാരുളള വേദിയില്‍ സ്ത്രീകള്‍ പ്രസംഗിക്കുന്ന പാരമ്പര്യം കേരളത്തിനുണ്ടോ എന്ന് സംശയിക്കുന്നവരുടെ അറിവിലേക്കാണ് ചരിത്രം ഓര്‍മിപ്പിക്കുന്നതെന്നും റഹ്മാന്‍ വ്യക്തമാക്കിയിരിക്കുന്നു.

കോഴിക്കോട്ട് നടന്ന യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തില്‍ പ്രസംഗിക്കാനെഴുന്നേറ്റ ഖമറുന്നിസയെ സ്ത്രീകള്‍ പുരുഷന്മാര്‍ക്ക് മുന്നില്‍ സംസാരിച്ച ചരിത്രമില്ലെന്ന് പറഞ്ഞാണ് മായിന്‍ ഹാജി അധിക്ഷേപിച്ചത്.

 വിശേഷണങ്ങള്‍ ഏറെ

വിശേഷണങ്ങള്‍ ഏറെ

എഴുത്തുകാരിയും ഉജ്വല പ്രഭാഷകയും സംഘാടകയും ആക്ടിവിസ്റ്റുമൊക്കെയായ എം ഹലീമ ബീവിയെ കുറിച്ച് പറഞ്ഞു കൊണ്ടാണ് മായിന്‍ ഹാജിക്ക് റഹ്മാന്‍ മറുപടി നല്‍കുന്നത്. മുസ്ലിം സമൂഹത്തിലെ അന്ധവിശ്വാസങ്ങളെ എതിര്‍ത്തും സമൂഹത്തില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന വിവേചനങ്ങള്‍ തുറന്നു കാട്ടിയും ഹലീമ നടത്തിയ പ്രസംഗങ്ങള്‍ ശക്തവും ഉജ്വലവുമായിരുന്നുവെന്ന് റഹ്മാന്‍ വ്യക്തമാക്കുന്നു.

 ചരിത്രം ഇതാണ്

ചരിത്രം ഇതാണ്

എം ഹലീമബീവി എന്ന പേര് മലയാളികളില്‍ അധിക പക്ഷവും കേട്ടിരിക്കാന്‍ ഇടയില്ലെന്ന് റഹ്മാന്‍. പത്രപ്രവര്‍ത്തന പ്രസാധന രംഗത്തേക്ക് കടന്നു വ്ന്ന മലയാളി വനിതകളുടെ മുന്‍ഗാമികളില്‍ പ്രമുഖയാണ് ഹലീമബീവി. 1918ല്‍ ജനിച്ച ഹലീമാ ബീവി പതിനേഴാമത്തെ വയസില്‍ തന്നെ അറിയപ്പെടുന്ന എഴുത്തുകാരിയും പത്രപ്രവര്‍ത്തകയുമായി.

 മഹാരഥന്മാര്‍ക്കൊപ്പം

മഹാരഥന്മാര്‍ക്കൊപ്പം

അവരുടെ പത്രാധിപത്യത്തില്‍ ഇറങ്ങിയ ഭാരത ചന്ദ്രിക എന്ന മാസികയില്‍ വൈക്കം മുഹമ്മദ് ബഷീര്‍ സഹപത്രാധിപരായിരുന്നു. എം കൃഷ്ണന്‍ നായര്‍ മുതല്‍ സുകുമാര്‍ അഴീക്കോട് വരെയുള്ള സാഹിത്യ ലോകത്തെ ഗജകേസരികളൊക്കെ ഭാരത ചന്ദ്രികയില്‍ എഴുതിയിരുന്നു. സ്ത്രീകള്‍ക്ക് എഴുത്തു പഠിക്കുന്നതിന് വിലക്കുള്ള കാലത്താണ് ഹലീമ ബീവി പല പത്രങ്ങളുടെയും പത്രാധിപയും പ്രസാധകയുമായിരുന്നതെന്ന് ഓര്‍ക്കണമെന്നും റഹ്മാന്‍.

അറുപതുകളിലെ തീപ്പൊരി പ്രസംഗം

അറുപതുകളിലെ തീപ്പൊരി പ്രസംഗം

അറുപതുകളില്‍ കോഴിക്കോട് ഫ്രാന്‍സിസ് റോഡില്‍ നടന്ന മുജാഹിദ് സമ്മേളനത്തില്‍ ഹലീമ ബീവി നടത്തിയ പ്രസിദ്ധമായ പ്രസംഗത്തെ കുറിച്ച് മായിന്‍ ഹാജിയുടെ ഓര്‍മയ്ക്കായി റഹ്മാന്‍ വ്യക്തമാക്കുന്നു. മുജാഹിദ് പ്രസ്ഥാനത്തിനു വനിതാ വിഭാഗം ഉണ്ടാകുന്നതിനും എത്രയോ മുമ്പായിരുന്നു ഇതെന്നും റഹ്മാന്‍ പറയുന്നു.

 സ്ത്രീ സ്വാതന്ത്യത്തെ കുറിച്ച്

സ്ത്രീ സ്വാതന്ത്യത്തെ കുറിച്ച്

സ്ത്രീകള്‍ അടുക്കളയിലെ ഇരുട്ടില്‍ കഴിയുകയും കുഞ്ഞുങ്ങളെ പെറ്റുവളര്‍ത്തുകയും ചെയ്യേണ്ട പാവകളല്ല എന്നും മതം അനുവദിച്ചു നല്‍കിയ സ്വാതന്ത്ര്യം സ്ത്രീകള്‍ക്കു മുന്നില്‍ കൊട്ടിയടച്ച പൗരോഹിത്യത്തിനെതിരെ രംഗത്തു വരണം എന്നുമൊക്കെയായിരുന്നു ആ പ്രസംഗത്തിന്റെ ഉള്ളടക്കമെന്നും റഹ്മാന്‍.

English summary
Writer mujib Rehman reply to mayin haji in facebook post.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X