ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി കല്യാൺ സിൽക്സ്, ഹൈപ്പർ മാർക്കറ്റ് ജീവനക്കാർ
തൃശൂർ: കല്യാണ്‍ സിൽക്‌സിന്‍റെയും കല്യാണ്‍ ഹൈപ്പര്‍മാര്‍ക്കറ്റിന്‍റെയും ജീവനക്കാര്‍ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി തുക സമാഹരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. 17.25 ലക്ഷം രൂപയാണ് ജീവനക്കാർ നൽകിയത്. കല്യാണ്‍ സിൽക്‌സ് മുഖ്യമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസ നിധിയിലേയ്ക്ക് ഒരു കോടി രൂപ സംഭാവന ചെയ്തതിന് പിറകെയാണ് കല്യാണ്‍ സിൽക്‌സ് ഗ്രൂപ്പിന്‍റെ ജീവനക്കാരും സംസ്ഥാന സര്‍ക്കാരിന് സഹായവുമായി എത്തിയത്.
കല്യാണ്‍ സിൽക്‌സ് , കല്യാണ്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന 5000-ത്തിലേറെ ജീവനക്കാരാണ് 17.25 ലക്ഷം രൂപ സമാഹരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കിയത്.

തൊഴില്‍ മേഖല ഒട്ടേറെ വെല്ലുവിളികള്‍ നേരിടുന്ന ഈ സമയത്ത് ഇത്തരമൊരു സദ്പ്രവര്‍ത്തിക്കായ് മുന്‍കൈ എടുത്ത ജീവനക്കാരുടെ കൂട്ടായ്മ തീര്‍ച്ചയായും പ്രശംസ അര്‍ഹിക്കുന്നു എന്ന് കല്യാണ്‍ സിൽക്‌സിന്‍റെ ചെയര്‍മാനും മാനേജിങ്ങ് ഡയറക്ടറുമായ ടിഎസ് പട്ടാഭിരാമന്‍ പറഞ്ഞു.
കേരളം മഹാപ്രളയത്തെ നേരിട്ടപ്പോഴും കല്യാണ്‍ സിൽക്‌സ് ഗ്രൂപ്പിന്‍റെ ജീവനക്കാര്‍ സംസ്ഥാനത്തിന്‍റെ പുനര്‍നിര്‍മ്മാണത്തിനായ് ഉദാരമായ് സംഭാവന ചെയ്തിരുന്നു. രാജ്യമെന്പാടും പ്രഖ്യാപിച്ച ലോക്ക് ഡൌൺ ഏപ്രിൽ 14 ന് തീരും എന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നു. എന്നാൽ ലോക്ക് ഡൌൺ 14 ദിവസത്തേക്ക് നീട്ടിയേക്കും എന്നാണ് പുറത്ത് വരുന്ന പുതിയ റിപ്പോർട്ടുകൾ.












Click it and Unblock the Notifications