സമരം ഒത്തുതീർപ്പാക്കിയില്ലെങ്കിൽ ആത്മഹത്യ!! ആറളം ഫാമിൽ ആത്മഹത്യ ഭീഷണിയുമായി തൊഴിലാളികൾ!!

  • Posted By:
Subscribe to Oneindia Malayalam

കണ്ണൂർ: കണ്ണൂർ ആറളം ഫാമിൽ ആത്മഹത്യ ഭീഷണിയുമായി തൊഴിലാളികൾ. തൊഴിലാളികളെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് തൊഴിലാളികൾ നടത്തിവരുന്ന സമരം ഒത്തു തീർപ്പാക്കിയില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്നാണ് ഭീഷണി. രണ്ടു മണിക്കുള്ളിൽ സമരം ഒത്തു തീർപ്പാക്കണമെന്നാണ് ആവശ്യം. കെട്ടിടത്തിന് മുകളിൽ കയറിയാണ് തൊഴിലാളികൾ ആത്മഹത്യ ഭീഷണി മുഴക്കുന്നത്.

കഴിഞ്ഞ 24 ദിവസമായി പ്ലാന്റേഷൻ തൊഴിലാളികൾ ആറളം ഫാമിൽ പണിമുടക്കിലാണ്. മൂന്ന് സ്ത്രീകൾ ഉൾപ്പെടെ 13 പേരാണ് സമരത്തിന് നേതൃത്വം നൽകുന്നത്. ഫാം തൊഴിലാളികൾക്ക് നൽകുന്ന ആനുകൂല്യം തങ്ങൾക്കും നൽകണമെന്നാണ് സമരക്കാരുടെ ആവശ്യം.

strike

2015ലെ സംയുക്ത സമരത്തിന്റെ ഭാഗമായി ആറളം ഫാമിലെ പ്ലാന്റേഷൻ തൊഴിലാളികളെയും ഫാം തൊഴിലാളികളായി അംഗീകരിച്ചിരുന്നു. അന്ന് ഫാം തൊഴിലാളികൾക്ക് കിട്ടുന്ന ആനുകൂല്യങ്ങൾ പ്ലാന്റേഷൻ തൊഴിലാളികൾക്കും നൽകുമെന്ന് സർക്കാർ വാഗ്ദാനം നൽകിയിരുന്നു.

എന്നാൽ ഫാം തൊഴിലാളിയായി അംഗീകരിച്ചിട്ടും അവർക്ക് നൽകുന്ന ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്നാണ് പ്ലാന്റേഷൻ തൊഴിലാളികൾ പറയുന്നത്. നിലവിൽ പ്ലാന്റേഷൻ തൊഴിലാളികൾക്കുള്ള ആനുകൂല്യം പോലും തങ്ങൾക്കില്ലെന്നും ഇവർ ആരോപിക്കുന്നു.

ജില്ലാ ലേബർ ഓഫീസറുടെ നേതൃത്വത്തിൽ ഒത്തുതീർപ്പ് ശ്രമം നടന്നിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു.

English summary
employees suicide threat in aralam farm.
Please Wait while comments are loading...