കോഴിക്കോട്ടെ ഭിന്നശേഷിക്കാർക്കായുള്ള പ്രത്യേക എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന് അഴിയൂരില്‍ തുടക്കം

  • Posted By:
Subscribe to Oneindia Malayalam

വടകര: അഴിയൂർ ഗ്രാമപഞ്ചായത്തിലെ ബഡ്സ് റീഹാബിലിറ്റേഷൻ സെന്‍ററിൽ പഠിക്കുന്ന 30 കുട്ടികൾക്ക് സ്വയം തൊഴിലിന്‍റെ ഭാഗമായി പത്ത് ദിവസം നീണ്ടു നിൽക്കുന്ന പേപ്പർ ബേഗ് നിർമ്മാണ പരിശീലന പരിപാടി തുടങ്ങി.കോഴിക്കോട്ടെ ഭിന്നശേഷിക്കാർക്കായുള്ള പ്രത്യേക എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും കനറാ ബേങ്ക് ഗ്രാമീണ തൊഴിൽ പരിശീലന കേന്ദ്രത്തിന്റെയും സഹകരണത്തോടെയാണ് പരിശീലനം.

പഞ്ചായത്ത് പ്രസിഡണ്ട് ഇ.ടി.അയൂബ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കോട്ടയിൽ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സബ് റീജിയണൽ എംപ്ലോയ്മെന്റ് ഓഫീസർ കെ.എൽ.ആഗൻസ് മുഖ്യഭാഷണം നടത്തി.

paperbagnirmmaanaparisheelanam

ജില്ലാ പഞ്ചായത്ത് അംഗം എ.ടി.ശ്രീധരൻ, സ്ഥിരം സമിതി അധ്യക്ഷകളായ ഉഷ ചാത്തങ്കണ്ടി, ജാസ്മിന കല്ലേരി, ഡയറക്ടർ കൃഷ്ണനുണ്ണി, പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുൽ ഹമീദ്, വി.സി.സുമിത്രൻ, വി.കെ സന്തോഷ് കുമാർ എന്നിവർ പ്രസംഗിച്ചു.പ്ലാസ്റ്റിക് സഞ്ചികൾ ഒഴിവാക്കി പേപ്പർ ബേഗുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി. പേപ്പർ ബേഗുകൾ ആവശ്യമുള്ള കച്ചവട സ്ഥാപനങ്ങൾ പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടണം.ഫോൺ: 9496048103.

നിര്‍മല സീതാരാമനെ ആഘോഷിക്കുന്നവര്‍ വായിച്ചിരിക്കണം! ശരിക്കും ആരാണീ നിർമല സീതാരാമൻ? ഇതൊന്ന് കാണൂ!!

English summary
Employment exchange for differently abled peoples in Kozhikode; Azhiyur

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്