Get Updates
Get notified of breaking news, exclusive insights, and must-see stories!

എമ്പുരാനിലെ മൂന്ന് മിനിറ്റ് വെട്ടി, പുതിയ പതിപ്പ് നാളെ; അവധിയായിട്ടും സെന്‍സര്‍ ബോര്‍ഡിന്റെ തിരക്കിട്ട നീക്കം

കൊച്ചി: മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ടിലിറങ്ങിയ എമ്പുരാനിലെ മൂന്ന് മിനിറ്റ് ഭാഗങ്ങള്‍ വെട്ടി മാറ്റി. സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ നിന്ന് വ്യാപകമായ ആക്രമണം സിനിമയ്‌ക്കെതിരെ ഉയര്‍ന്നിരുന്നു. ഗുജറാത്ത് കലാപം കാണിച്ചത് വഴി ഹിന്ദുത്വയെ വികലമായി ചിത്രീകരിച്ചു എന്നാണ് സംഘപരിവാര്‍ അവകാശപ്പെടുന്നത്. ഇതിന് പിന്നാലെ മോഹന്‍ലാല്‍ ഖേദപ്രകടനം നടത്തുകയും റീഎഡിറ്റ് ചെയ്യും എന്ന് അറിയിക്കുകയും ചെയ്തിരുന്നു.

ഇന്ന് അവധി ദിവസമായതിനാല്‍ നാളേക്ക് ശേഷമേ മോഡിഫൈ ചെയ്ത പതിപ്പ് പുറത്തിറങ്ങൂ എന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ ഇന്ന് തന്നെ ചിത്രം റീസെന്‍സര്‍ ചെയ്യാന്‍ കേന്ദ്രം അനുമതി നല്‍കുകയായിരുന്നു എന്നാണ് വിവരം. ഇതിനായി ഇന്ന് തന്നെ സെന്‍സര്‍ ബോര്‍ഡ് ചേരുകയും ചെയ്തു. ഇതോടെ നാളെ മുതല്‍ പുതിയ പതിപ്പായിരിക്കും തിയേറ്ററില്‍ എത്തുക എന്ന് വ്യക്തമായിട്ടുണ്ട്.

Empuraan

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഭാഗങ്ങളും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഉള്ള ഭാഗവും ആണ് വെട്ടിമാറ്റിയത് എന്നാണ് വിവരം. കേന്ദ്ര സര്‍ക്കാരിന് എതിരായവരെ ദേശീയ ഏജന്‍സി കേസില്‍ കുടുക്കുന്നതായി കാണിക്കുന്ന ഭാഗങ്ങളിലും ബാബ ബജ്രംഗി എന്ന വില്ലന്റെ പേരിലും മാറ്റം വന്നേക്കും എന്നാണ് വിവരം. പ്രിയപ്പെട്ടവരെ വേദനിപ്പിച്ച വിഷയങ്ങള്‍ സിനിമയില്‍ നിന്ന് നീക്കം ചെയ്യാന്‍ തങ്ങള്‍ ഒരുമിച്ച് തീരുമാനിച്ചിട്ടുണ്ട് എന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്.

സംവിധായകന്‍ പൃഥ്വിരാജും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരും ഈ പോസ്റ്റ് ഷെയര്‍ ചെയ്തിരുന്നു. അതേമയം എമ്പുരാനെതിരെ ഉയര്‍ന്ന സൈബര്‍ ആക്രമണങ്ങളില്‍ പൊതുസമൂഹം ഒറ്റക്കെട്ടായി രംഗത്തെത്തിയിട്ടുണ്ട്. സിപിഎമ്മും കോണ്‍ഗ്രസും ഉള്‍പ്പടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ എമ്പുരാന് പിന്തുണയുമായി രംഗത്തെത്തി. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും എമ്പുരാനും അണിയറപ്രവര്‍ത്തകര്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു.

ചിത്രം റീ സെന്‍സര്‍ ചെയ്യാന്‍ നിര്‍മ്മാതാക്കളെ നിര്‍ബന്ധിതരാക്കിയ സാഹചര്യത്തെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. സംഘപരിവാര്‍ സൃഷ്ടിക്കുന്ന ഭീതിയുടെ ഈ അന്തരീക്ഷം ആശങ്കപ്പെടുത്തുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്നലെ എമ്പുരാന്‍ അദ്ദേഹം തിയേറ്ററിലെത്തി കണ്ടിരുന്നു. ഭീഷണിപ്പെടുത്തിയും സമൂഹ മാധ്യമങ്ങളിലൂടെ അവഹേളിച്ചും ഒരു കലാസൃഷ്ടയുടെ ഉള്ളടക്കത്തെ തിരുത്തിക്കുന്നത് വിജയമല്ലെന്ന് സതീശനും പ്രതികരിച്ചു.

അതേസമയം സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് മോഹന്‍ലാല്‍ ഉള്‍പ്പടെയുള്ള അണിയറപ്രവര്‍ത്തകര്‍ ഖേദം പ്രകടിപ്പിച്ചിട്ടും വീണ്ടും ബഹിഷ്‌കരണാഹ്വാനവുമായി ആര്‍എസ്എസ് മുഖപത്രം ഓര്‍ഗനൈസര്‍ രംഗത്തെത്തിയിരുന്നു. പൃഥ്വിരാജിനെ നിശിതമായി വിമര്‍ശിച്ച് കൊണ്ടുള്ള ലേഖനത്തില്‍ ദേശവിരുദ്ധ ആശയങ്ങള്‍ പൃഥ്വിരാജ് ആവര്‍ത്തിച്ച് തന്റെ സിനിമകളില്‍ പങ്ക് വെക്കുന്നു എന്നും ആരോപിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+