കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിജിലന്‍സ് ഡയറക്ടറുടെ ഭാര്യക്കെതിരെ കേസ്; കര്‍ണാടകയിലെ കൊടകില്‍ 151 ഏക്കര്‍ വനഭൂമി കയ്യേറി

കര്‍ണാടകയിലെ കൊടകില്‍ 150.3 ഏക്കര്‍ വന ഭൂമി കയ്യേറിയെന്നാണ് കര്‍ണാടക വനം വകുപ്പ് ആരോപിച്ചിരിക്കുന്നത്.

  • By വരുണ്‍
Google Oneindia Malayalam News

തിരുവനന്തപുരം: അഴിമതിക്കാര്‍ക്ക് നേരെ ചുവപ്പ് കാര്‍ഡ് വീശുന്ന ജേക്കബ് തോമസിനെതിരെയും ചുവപ്പ് കാര്‍ഡ് വീശേണ്ടി വരുമോ? വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ ഭാര്യക്കെിരെ വനം ഭൂമി കയ്യേറിയതിന് കേസ്. കര്‍ണാടകയിലെ കൊടകില്‍ 150.3 ഏക്കര്‍ വന ഭൂമി കയ്യേറിയെന്നാണ് കര്‍ണാടക വനം വകുപ്പ് ആരോപിച്ചിരിക്കുന്നത്.

ജേക്കബ് തോമസിന്റെ ഭാര്യ ഡെയ്സി ജേക്കബിന്റെ പേരിലാണ് ഭൂമി. ഇത് ഒഴിപ്പിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിട്ടു. കൊടകിലെ കോപ്പാട്ടിയിലാണ് ഭൂമി. 1991ല്‍ 15 ലക്ഷം രൂപയ്ക്കാണ് ഡെയ്‌സി ജേക്കബ് കുടകില്‍ ഭൂമിവാങ്ങിയത്. ഇപ്പോള്‍ ഭൂമിക്ക് 18.2 കോടിയുടെ വിലമതിപ്പുണ്ട്. ഈ ഭൂസ്വത്തില്‍ നിന്നും 35 ലക്ഷം രൂപ വാര്‍ഷിക വരുമാനം ലഭിക്കാറുണ്ടെന്ന് നേരത്തെ ജേക്കബ് തോമസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സമര്‍പ്പിച്ച സ്വത്ത് വിവര കണക്കില്‍ അറിയിച്ചിരുന്നു.

jacob-thomas

കൊപ്പാട്ടിയിലെ വനഭൂമി കയ്യേറ്റം ഒഴിപ്പിക്കാനുള്ള കര്‍ണാടക സര്‍ക്കാര്‍ നീക്കത്തിനെതിരെ 1999 മുതല്‍ ജേക്കബ് തോമസിന്റെ ഭാര്യ നിയമപോരാട്ടം നടത്തിവരുകയാണ്. എന്നാല്‍ കഴിഞ്ഞ 27ന് ഭൂമി ഒഴിപ്പിക്കാന്‍ മഡികേരി സബ് ഡിവിഷന്‍ അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ജി രംഗനാഥ് ഉത്തരവിട്ടു. ഭൂമി 1990ലെ റിസര്‍വ് ഫോറസ്റ്റ് ചട്ടപ്രകാരം വനഭൂമിയാണെന്നാണ് ഉത്തരവില്‍ പറയുന്നത്.

കര്‍ണാടക ഫോറസ്റ്റ് ആക്ടിലെ 64 എ അനധികൃത കയ്യേറ്റം ഒഴിപ്പിക്കല്‍ വകുപ്പ് പ്രകാരമാണ് നടപടി. ഒഴിപ്പിക്കല്‍ ഉത്തരവിനെതിരെ കൊടക് ചീഫ് ഫേറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് അപ്പീല്‍ സമര്‍പ്പിക്കാം. ഇതിനായി ഡെയ്‌സി ജേക്കബിന് ഒരു മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. മംഗലാപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹനുമാന്‍ ടൊബാക്കോ കമ്പനിയില്‍ നിന്നാണ് താന്‍ ഭൂമി വാങ്ങിയതെന്നാണ് ഡെയ്‌സി ജേക്കബ് പറയുന്നത്.

English summary
Encroached forest land in Karnataka, allegation against Vigilance director Jacob thomas wife.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X