ദിലീപ് പുറത്തിറങ്ങിയാല്‍ വെറും ഗോപാലകൃഷ്ണന്‍..!! കണക്കില്ലാത്ത കോടികളുടെ സ്വത്തെല്ലാം ആവിയാകും..!

  • By: Anamika
Subscribe to Oneindia Malayalam

കൊച്ചി: ഗോപാലകൃഷ്ണന്‍ എന്ന ദിലീപിന്റെ മലയാള സിനിമാരംഗത്തെ വളര്‍ച്ച വെറും നടന്‍ എന്ന തരത്തില്‍ മാത്രമായിരുന്നില്ല. സിനിമയുമായി ബന്ധപ്പെട്ട എല്ലാ രംഗത്തും പിടിമുറുക്കിയതിന് പുറമേ റിയല്‍ എസ്റ്റേറ്റ്, ബിസ്സിനസ്സ് രംഗത്തും ദിലീപ് ഒരു ഡോണ്‍ തന്നെ ആയിരുന്നു. ദിലീപിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും വിപുലമായ അന്വേഷണം നടക്കുന്നുണ്ട്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടും ദിലീപിന്റെ സാമ്പത്തിക ഇടപാടുകള്‍ സംശയത്തിന്റെ നിഴലില്‍ ആയിരുന്നു. ബിനാമി ഇടപാടുകള്‍ തെളിഞ്ഞാല്‍ ദിലീപ് പുറത്തിറങ്ങുക 'സംപൂജ്യന്‍ ' ആയിട്ടാവും.

നടിയെ ആക്രമിച്ചതിന് പിന്നിലെ ഗൂഢാലോചന കാവ്യയ്ക്കും അമ്മയ്ക്കും അറിയാം ?? കുരുക്ക് മുറുകുന്നു..!

കനത്ത തിരിച്ചടി

കനത്ത തിരിച്ചടി

ദിലീപ് ബിനാമി സ്വത്ത് സമ്പാദിച്ചതായി കണ്ടെത്താന്‍ കഴിഞ്ഞാല്‍ താരത്തെ കാത്തിരിക്കുന്നത് കനത്ത തിരിച്ചടിയാണ്. പുതിയ ബിനാമി നിയമപ്രകാരം ദിലീപിന്റെ കണക്കില്ലാത്ത സ്വത്തുക്കള്‍ സര്‍ക്കാരിലേക്ക് ഒഴുകും.

സ്വത്ത് കണ്ടുകെട്ടാം

സ്വത്ത് കണ്ടുകെട്ടാം

ബിനാമി സ്വത്താണെങ്കില്‍ ബിനാമി ആക്ട് പ്രകാരം സ്വത്തുക്കള്‍ സര്‍ക്കാരിന് കണ്ടുകെട്ടാന്‍ സാധിക്കുമെന്ന് ആദായ നികുതി വകുപ്പ് ഡയറക്ടര്‍ ജനറല്‍( ഇന്‍വെസ്റ്റിഗേഷന്‍) ബെന്നി ജോണ്‍ പറയുന്നതായി മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു.

അന്വേഷണം ഊർജിതം

അന്വേഷണം ഊർജിതം

ദിലീപിന്റെ ഭൂമി ഇടപാടുകളും സാമ്പത്തിക ഇടപാടുകളും സംബന്ധിച്ച് ഊര്‍ജിതമായ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. ഇക്കാര്യത്തില്‍ പോലീസ് റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ് ആദായ നികുതി വകുപ്പെന്നും മംഗളം പറയുന്നു.


4

പഴയ കേസ്

പഴയ കേസ്

ദിലീപിനെതിരെ ആദായനികുതി വകുപ്പ് നേരത്തെ ഒരു കേസെടുത്തിരുന്നു. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ടായിരുന്നു ആ കേസ്. സിനിമയുടെ പ്രതിഫലം സാറ്റലൈറ്റ് അവകാശമായും വിദേശ വിതരണാവകാശമായും സ്വന്തമാക്കിയത് വഴിയായിരുന്നു വെട്ടിപ്പ്.

പിഴ അടച്ച് ഊരി

പിഴ അടച്ച് ഊരി

എന്നാല്‍ അന്ന് ദിലീപിനെതിരെ വിശദമായ അന്വേഷണം നടന്നില്ല. വന്‍തുക പിഴ അടച്ചാണ് താരം കേസില്‍ നിന്നൂരിയത്. എന്നാലിത്തവണ നടക്കുന്ന അന്വേഷണത്തില്‍ ദിലീപ് കുരുക്കിലാവാനാണ് സാധ്യത.

സ്വത്തുക്കൾ മരവിപ്പിക്കും

സ്വത്തുക്കൾ മരവിപ്പിക്കും

കണക്കില്‍പ്പെടാത്ത കോടിക്കണക്കിന് രൂപയുടെ സ്വത്ത് ദിലീപിന് ഉണ്ടെന്നാണ് സംശയിക്കപ്പെടുന്നത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് ഇതേക്കുറിച്ച് അന്വേഷണം നടത്തുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ദിലീപിന്റെ ബാങ്ക് അക്കൗണ്ടുകളും സ്വത്തുക്കളും മരവിപ്പിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

കള്ളപ്പണ റാക്കറ്റ്

കള്ളപ്പണ റാക്കറ്റ്

മലയാള സിനിമാരംഗത്തെ ബിനാമി കള്ളപ്പണ ഇടപാടുകളില്‍ ദിലീപിന് പങ്കുണ്ടെന്നാണ് സംശയിക്കുന്നത്. ദബായ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കള്ളപ്പണ റാക്കറ്റുമായും നടന് ബന്ധമുണ്ടെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇഡിയും ചോദ്യം ചെയ്യും

ഇഡിയും ചോദ്യം ചെയ്യും

നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചന സംബന്ധിച്ചുള്ള പോലീസിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായാൽ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവും ദിലീപിനെ ചോദ്യം ചെയ്യും. നടിയെ ആക്രമിച്ചത് വ്യക്തിപരമായ വൈരാഗ്യം കാരണമാണ് എന്ന മൊഴി അന്വേഷണം സാമ്പത്തികഇടപാടുകളിലേക്ക് കടക്കാതിരിക്കാനാണ് എന്നാണ് പോലീസ് സംശയിക്കുന്നത്.

English summary
ED probe in financial deals of Dileep will put him in trouble
Please Wait while comments are loading...