നെഹ്‌റു കോളേജിലെ പെണ്‍കുട്ടികള്‍ ഭയക്കുന്ന 'ഷോമാന്റെ' ചിത്രം പുറത്ത്;നഗ്നതാ പ്രദര്‍ശനം പതിവെന്ന്...

  • By: Afeef Musthafa
Subscribe to Oneindia Malayalam

തൃശൂര്‍: പാമ്പാടി നെഹ്‌റു കോളേജിലെ വിദ്യാര്‍ത്ഥിനികള്‍ ഭയന്നിരുന്ന ഷോമാന്റെ ചിത്രം പുറത്തായി. നേരം അന്തിമയങ്ങിയാല്‍ പെണ്‍കുട്ടികളുടെ ഹോസ്റ്റലിന് സമീപം വന്ന് നഗ്നതാ പ്രദര്‍ശനം നടത്തുന്നയാളുടെ ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. നെഹ്‌റു കോളേജ് ഹോസ്റ്റലിലെ വിദ്യാര്‍ത്ഥിനി മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയ ചിത്രമാണ് കോളേജിലെ വിദ്യാര്‍ത്ഥി വണ്‍ഇന്ത്യ റിപ്പോര്‍ട്ടര്‍ക്ക് അയച്ചുതന്നത്.

നെഹ്‌റു കോളേജിലെ ഷോമാന്റെ നഗ്നതാ പ്രദര്‍ശനത്തെ സംബന്ധിച്ച് കഴിഞ്ഞ ദിവസം വണ്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഉടുമുണ്ട് തലയില്‍ കെട്ടിയാണ് ഇയാള്‍ ഹോസ്റ്റലിന് സമീപമുള്ള കാട്ടില്‍ പ്രത്യക്ഷപ്പെടാറുള്ളത്. വന്നപാടെ നഗ്നതാ പ്രദര്‍ശനം ആരംഭിക്കുന്ന ഇയാള്‍ പെണ്‍കുട്ടികള്‍ക്ക് നേരെ അശ്ലീല ആംഗ്യങ്ങളും പദപ്രയോഗങ്ങളും നടത്താറുണ്ടെന്നും ഹോസ്റ്റല്‍ അന്തേവാസികള്‍ പറയുന്നു. ഇതുകാരണം ഹോസ്റ്റല്‍ മുറികളിലെ ജനല്‍ തുറക്കാന്‍ പോലും സാധ്യമല്ലെന്നും വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു.

nehrucollege

ഷോമാന്റെ നഗ്നതാ പ്രദര്‍ശനത്തെ കുറിച്ച് വാര്‍ഡനോടും മാനേജ്‌മെന്റിനോടും പരാതിപ്പെട്ടപ്പോള്‍ തങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനില്ലെന്നാണ് മാനേജ്‌മെന്റ് പ്രതികരിച്ചത്. എന്നായാലും ഇതെല്ലാം നിങ്ങള്‍ കാണേണ്ടതല്ലേ എന്ന രീതിയില്‍ വാര്‍ഡന്‍ പ്രതികരിച്ചതായും ചില വിദ്യാര്‍ത്ഥിനികള്‍ ദൃശ്യമാധ്യമങ്ങളില്‍ പറയുകയും ചെയ്തിരുന്നു.

English summary
Nehru college Showmans picture out
Please Wait while comments are loading...