കാലിക്കറ്റ് പിവിസിക്കെതിരെ അന്വേഷണം
കോഴിക്കോട്: കാലിക്കറ്റ് സര്‍വ്വകലാശാല പ്രോ വൈസ് ചാന്‍സലര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവ്. വ്യാജ വിവരങ്ങള്‍ നല്‍കി വിദേശ യാത്രകള്‍ നടത്തി എന്ന ആരോപണത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
സര്‍വ്വകലാശാല പ്രോ വൈസ് ചാന്‍സലര്‍ കെ രവീന്ദ്രനാഥും ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയ വിദേശ യാത്രകള്‍ നേരത്തെ വിവാദമായിരുന്നു. സര്‍വ്വകലാശാല ജീവനക്കാരുടെ സമരസമിതി ഇത് സംബന്ധിച്ച് കേന്ദ്രമന്ത്രി ഇ അഹമ്മദിനും യുഎഇ എംബസിക്കും പരാതി നല്‍കിയിരുന്നു. പിന്നീട് മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും അടക്കം പരാതികള്‍ കൈമാറി.

വിസയില്‍ വ്യാജ വിവരങ്ങള്‍ നല്‍കി വിദേശ യാത്ര നല്‍കി എന്നാണ് ആരോപണം. കാലിക്കറ്റ് സര്‍വ്വകലാശാലയുടെ വിദൂരവിദ്യാഭ്യാസ കേന്ദ്രത്തിന്റെ പരിശോധനക്കായാണ് പ്രോ വൈസ് ചാന്‍സലറും സംഘവും യുഎഇ സന്ദര്‍ശിച്ചത്. എന്നാല്‍ പിവിസിയുടെ വിസ രേഖകളില്‍ ജോലി സെയില്‍സ് എക്‌സിക്യൂട്ടീവ് എന്നാണ് രേഖപ്പെടുത്തിയിരുന്നത്.
കെ രവീന്ദ്രനാഥിനെതിരെ വേറെയും ആരോപണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. പേരിനൊപ്പം പ്രൊഫസര്‍ എന്ന് ഉപയോഗിക്കുന്നതാണ് ഇതില്‍ പ്രധാനം. പ്രൊഫസര്‍ എന്ന് ഉപയോഗിക്കാന്‍ ഇദ്ദേഹത്തിന് യോഗ്യതയില്ലെന്നാണ് പറയപ്പെടുന്നത്. ഒരു വിജിലന്‍സ് കേസും ഇദ്ദേഹത്തിനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications