ജേക്കബ് തോമസിന് ഇപി ജയരാജന്റെ രൂക്ഷ വിമര്‍ശനം; രക്തബന്ധമില്ലാതെ എങ്ങിനെ ബന്ധു നിയമനമാകും?
ജേക്കബ് തോമസ് എന്ത് ചെയ്യുന്നുവെന്ന് അദ്ദേഹത്തിന് തന്നെ അരിയില്ലെന്നും ഇപി ജയരാജന്‍ പറഞ്ഞു.
കണ്ണൂര്‍: ജേക്കബ് തോമസിനെതിരെ രൂക്ഷ വിമര്‍ശനുവുമായി മുന്‍ മന്ത്രി ഇപി ജയരാജന്‍. ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു നിന്നും അവധിയില്‍ പ്രവേശിച്ചതിനു പിന്നാലെയാണ് ഇപി ജയരാജന്റെ വിമര്‍ശനം. ബന്ധുനിയമനം എന്നു പറയണമെങ്കില്‍ രക്തബന്ധം ഉണ്ടാകണം. താന്‍ ബന്ധുനിയമനം നടത്തിയിട്ടില്ല. ജേക്കബ് തോമസ് എന്ത് അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് നല്‍കിയതെന്ന് അറിയില്ല.
ജേക്കബ് തോമസ് എന്ത് ചെയ്യുന്നുവെന്ന് അദ്ദേഹത്തിന് തന്നെ അരിയില്ലെന്നും ഇപി ജയരാജന്‍ പറഞ്ഞു. വ്യവസായ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് മന്ത്രിയായിരിക്കെ ഇപി ജയരാജന്‍ സ്വന്തക്കാരെ നിയമിച്ച നടപടി വിവാദമായിരുന്നു. ബന്ധു നിയമനം നട്തതിയെന്നാണ് ജേക്കബ് തോമസല് റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. ഇതിനു പിന്നാലെ മന്ത്രിസ്ഥാനം പോലും നഷ്ടപ്പെട്ടു.

സുധീര്‍ നമ്പ്യാര്‍
പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയംഗം പി കെ ശ്രീമതി എംപിയുടെ മകന്‍ പികെ സുധീര്‍ നമ്പ്യാരെ കേരള സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍െ്രെപസസിന്റെ മാനേജിങ് ഡയറക്ടറായി നിയമിച്ചതടക്കമുള്ള നിയമനങ്ങളാണ് വിവാദമായത്.

പികെ ശ്രീമതി
ഇപി ജയരാജന്റെ ഭാര്യാസഹോദരിയാണ് പികെ ശ്രീമതി. ഇതിന് ന്യായീകരണമായി ജയരാജന്‍ നടത്തിയ പ്രതികരണവും ഏറെ ചര്‍ച്ചയ്ക്കിടയാക്കിയിരുന്നു.

മുഖ്യമന്ത്രി
പാര്‍ട്ടി അനുഭാവികളടക്കം രംഗത്തെത്തിയതോടെ മുഖ്യമന്ത്രി ഇടപെട്ട് നിയമനം റദ്ദാക്കി. പിന്നാലെ ഇപി ജയരാജന്‍ രാജിവെക്കുകയും ചെയ്യുകയായിരുന്നു.

വിജിലന്‍സ് അന്വേഷണം
ജയരാജന്‍ സ്വജനപക്ഷപാതം കാണിച്ച് അഴിമതി നടത്തിയെന്ന് കാണിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ളവര്‍ നല്‍കിയ പരാതിയിലാണ് വിജിലന്‍സ് അന്വേഷണത്തിനും ഉത്തരവിട്ടിരുന്നത്.

ജേക്കബ് തോമസ്
മാര്‍ച്ച് 31നാണ് വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്നും മാറി നില്‍ക്കാന്‍ ജേക്കബ് തോമസിനോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടതായി വാര്‍ത്തകള്‍ വരുന്നത്. ഇതിന് പിന്നാലെയാണ് ജേക്കബ് തോമസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇപി ജയരാജന്‍ എത്തിയിരിക്കുന്നത്.

അവധിയില്‍ പ്രവേശിച്ചു
ഹൈക്കോടതിയുടെ രൂക്ഷമായ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെയായിരുന്നു ജേക്കബ് തോമസ് അവധിയില്‍ പ്രവേശിച്ചത്.

ആഗ്രഹം
തുടര്‍ന്ന് സര്‍ക്കാര്‍ ജോലിയില്‍ തുടരാന്‍ ആഗ്രഹമില്ലെന്ന് ജേക്കബ് തോമസ് വിശദമാക്കിയിരുന്നു.












Click it and Unblock the Notifications