ബന്ധു നിയമനത്തില്‍ ജയരാജന്റെ രാജിസന്നദ്ധത... പോവുക മന്ത്രിപ്പണി മാത്രമോ അതോ?
തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തില്‍ പാര്‍ട്ടി നടപടിയ്ക്ക് മുമ്പായി ഇപി ജയരാജന്‍ രാജിസന്നദ്ധത അറിയിച്ചതായി റിപ്പോര്‍ട്ട്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയാണ് ജയരാജന്‍ രാജി സന്നദ്ധത അറിയിച്ചത്. കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു സംഭവം.
ബന്ധു നിയമനത്തില്‍ പാര്‍ട്ടിയ്ക്കുള്ളില്‍ തന്നെ ജയരാജന്‍ ഒറ്റപ്പെട്ട സ്ഥിതിയാണ്. പിണറായി വിജയന്‍ അടക്കമുള്ളവര്‍ ജയരാജനെ തള്ളിപ്പറഞ്ഞു. പിടിച്ചു നില്‍ക്കാനാവില്ലെന്ന സാഹചര്യതത്തിലാണ് രാജി സന്നദ്ധത അറിയിച്ചിട്ടുള്ളത്.

മന്ത്രി സ്ഥാനം രാജിവയ്ക്കുന്നതിനെ കുറിച്ച് മാത്രമാണോ ജയരാജന്‍ സന്നദ്ധത അറിയിച്ചിട്ടുള്ളത് എന്നതില്‍ വ്യക്തതയില്ല. ഒരു പക്ഷേ എംഎല്‍എ സ്ഥാനം കൂടി അദ്ദേഹം രാജിവച്ചേക്കും എന്ന് റിപ്പോര്‍ട്ടുകളുണ്ട്.
സര്‍ക്കാരിനും പാര്‍ട്ടിയ്ക്കും കനത്ത പ്രതിച്ഛായാനഷ്ടം വരുത്തിയ ജയരാജനെതിരെ കര്‍ശന നടപടിയെടുക്കണം എന്നാണ് കേന്ദ്ര നേതൃത്വത്തിന്റേയും നിലപാട്. അതുകൊണ്ട് തന്നെ ഇപി ജയരാജന്റെ രാജി സന്നദ്ധത പാര്‍ട്ടി അംഗീകരിക്കാനാണ് സാധ്യത. അടുത്ത ദിവസം ചേരുന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റില്‍ ആയിരിക്കും തീരുമാനം ഉണ്ടാവുക.
രാജി വച്ചൊഴിഞ്ഞതുകൊണ്ട് ജയരാജന്‍ കേസില്‍ നിന്ന് രക്ഷപ്പെടില്ലെന്ന് ഉറപ്പായിട്ടുണ്ട്. ബന്ധു നിയമനത്തില്‍ ത്വരിത പരിശോധന നടത്താനാണ് വിജിലന്‍സിന്റെ നീക്കം. ഇക്കാര്യം അടുത്ത ദിവസം കോടതിയില്‍ അറിയിക്കും. ത്വരിത പരിശോധനയുടെ കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന് അനുകൂല നിലപാട് ലഭിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.












Click it and Unblock the Notifications