കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇപി ജയരാജന്‍ എല്‍ഡിഎഫ് കണ്‍വീനർ സ്ഥാനം ഒഴിയുന്നു: പാർട്ടി പദവികള്‍ നിന്നും ഒഴിവാക്കണമെന്നും ആവശ്യം

Google Oneindia Malayalam News

കണ്ണൂർ: അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട ആരോപണം ശക്തമായിരിക്കെ എല്‍ ഡി എഫ് കണ്‍വീനർ സ്ഥാനത്ത് നിന്നും ഒഴിയാന്‍ സന്നദ്ധത അറിയിച്ച് ഇപി ജയരാജന്‍. ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സ്ഥാനം ഒഴിയം എന്ന് അദ്ദേഹം സി പി എമ്മിനെ അറിയിച്ചിരിക്കുന്നത്. എല്‍ ഡി എഫ് കണ്‍വീനർ സ്ഥാനത്ത് നിന്ന് മാത്രമല്ല, പാർട്ടി പദവികളും ഒഴിയാന്‍ തയ്യാറാണെന്നും ഇപി ജയരാജന്‍ അറിയിച്ചെന്നുമാണ് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നത്. ചികിത്സാർത്ഥം നേരത്തെ ഇപി ജയരാജന്‍ പാർട്ടി അനുവദിക്കുകയും ചെയ്തിരുന്നു.

പാർട്ടി നേതൃത്വവുമായി നേരത്തെ തന്നെ

പാർട്ടി നേതൃത്വവുമായി നേരത്തെ തന്നെ അതൃപ്തി ഉണ്ടായിരുന്നെങ്കിലും സാമ്പത്തിക ആരോപണം വന്നതാണ് പെട്ടെന്നൊരു രാജി സന്നദ്ധതയിലേക്ക് ഇപിയെ നയിച്ചത്. പാർട്ടി നേതൃത്വത്തിന് മനസ്സിലാകുന്ന ഭാഷയിൽ എല്ലാം താൻ നേതൃത്വത്തോട് പറഞ്ഞിട്ടുണ്ട് എന്നാണ് അടുത്തവൃത്തങ്ങളോട് അദ്ദേഹം വ്യക്തമാക്കുന്നതെന്നും റിപ്പോർട്ടുകള്‍ പറയുന്നു.

'മമ്മൂട്ടിയും ബ്രിട്ടാസുമുണ്ട്, ആരും ദിലീപിനെ തൊടില്ല': കെഎം ഷാജഹാന്‍ വായില്‍ തോന്നിയത് പറയുന്നു'മമ്മൂട്ടിയും ബ്രിട്ടാസുമുണ്ട്, ആരും ദിലീപിനെ തൊടില്ല': കെഎം ഷാജഹാന്‍ വായില്‍ തോന്നിയത് പറയുന്നു

എല്‍ ഡി എഫ് കണ്‍വീനർ പദവിയിലും പാർട്ടി

എല്‍ ഡി എഫ് കണ്‍വീനർ പദവിയിലും പാർട്ടി സ്ഥാനങ്ങളിലും തുടർന്ന് പോകുന്നതില്‍ തനിക്ക് ബുദ്ധിമുട്ടുണ്ട്. ആരോഗ്യപ്രശ്നങ്ങളും മറ്റും ഉള്ളതുകൊണ്ട് തന്നെ സജീവമായി യാത്ര ചെയ്യുന്നതിനും മറ്റും സാധിക്കുന്നില്ല. തലസ്ഥാനത്തേക്ക് നിരന്തരമുള്ള യാത്രകള്‍ ബുദ്ധിമുട്ടാണ്. ഇതൊക്കെ കണക്കിലെടുത്ത് തന്നെ ഒഴിവാക്കി തരണമെന്നാണ് ഇപി ജയരാജന്റെ നേരത്തേയുള്ള ആവശ്യം.

ദില്‍ഷയുടെ പുതിയ ചിത്രത്തിനും അധിക്ഷേപം: 'ഇതൊക്കെ റോബിന്‍ ഫാന്‍സാണെന്ന് എന്താണ് ഉറപ്പ്'ദില്‍ഷയുടെ പുതിയ ചിത്രത്തിനും അധിക്ഷേപം: 'ഇതൊക്കെ റോബിന്‍ ഫാന്‍സാണെന്ന് എന്താണ് ഉറപ്പ്'

സാമ്പത്തിക ആരോപണങ്ങള്‍ കൂടി ഉയർന്നതോടെ

സാമ്പത്തിക ആരോപണങ്ങള്‍ കൂടി ഉയർന്നതോടെ ഈ ആവശ്യം വീണ്ടും ശക്തമാക്കുകയാണ് എല്‍ ഡി എഫ് കണ്‍വീനർ. പാർട്ടി പരിപാടികളിൽ നിന്നും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അദ്ദേഹം വിട്ടുനിൽക്കുകയാണ്. ഏതാനും ചില പരിപാടികളില്‍ മാത്രമാണ് അദ്ദേഹം ഇപ്പോള്‍ പ്രത്യക്ഷപ്പെടുന്നത്. പാർട്ടിയില്‍ പുതിയ നേതൃത്വം വന്നത് മുതല്‍ അദ്ദേഹം അസ്വസ്ഥനായിരുന്നുവെന്നാണ് സൂചന.

Hair Care-മുടി കൊഴിച്ചലിന് വെളുത്തുള്ളിയോ? ഒപ്പം തേനും..മുടി വളർച്ച വേഗത്തിൽ

രാജ്ഭവൻ ഉപരോധ സമരത്തിൽ പങ്കെടുക്കാതിരുന്നതിന്

രാജ്ഭവൻ ഉപരോധ സമരത്തിൽ പങ്കെടുക്കാതിരുന്നതിന് പിന്നാലെയും പാർട്ടി നേതൃത്വത്തോട് ജയരാജന് അതൃപ്തി എന്ന നിലയില്‍ വാർത്ത വന്നിരുന്നു. ദേശീയ നേതാക്കളെ അടക്കം പങ്കെടുപ്പിച്ച് എല്‍ ഡി എഫ് നടത്തിയ പരിപാടിയില്‍ മുന്നണി കണ്‍വീനറായ ജയരാജന്‍ എത്താതിരുന്നതായിരുന്നു വാർത്താ പ്രധാന്യം നേടിയത്.

അസുഖം ബാധിച്ച് ചികിത്സയിലായതിനാലാണ്

എന്നാല്‍ അസുഖം ബാധിച്ച് ചികിത്സയിലായതിനാലാണ് ഗവർണർക്കെതിരായ തിരുവനന്തപുരത്ത് നടത്തിയ പരിപാടിയില്‍ പങ്കെടുക്കാതിരുന്നതെന്നായിരുന്നു ഇപി ജയരാജന്റെ വിശദീകരണം. ചികിത്സാർത്ഥം തനിക്ക് പാർടി ലീവ് അനുവദിച്ചിരിക്കുകയാണ്. ലീവിലായിരിക്കുമ്പോള്‍ തന്നെയാണ് നേരത്തെ നിശ്ചയിച്ച ചില പരിപാടികളില്‍ പങ്കെടുത്തുകൊണ്ടിരുന്നത്. ഇതോടെ ആരോഗ്യനില കൂടുതല്‍ വഷളായി. അതുകൊണ്ടാണ് തിരുവനന്തപുരത്തെ പരിപാടി ഒഴിവാക്കിയതെന്നും ജയരാജന്‍ വ്യക്തമാക്കി.

 കഴിഞ്ഞ ദിവസവും തന്റെ നിലപാട് ആവർത്തിച്ച്

അതേസമയം, കഴിഞ്ഞ ദിവസവും തന്റെ നിലപാട് ആവർത്തിച്ച് പി ജയരാജന്‍ രംഗത്ത് എത്തിയിരുന്നു. വ്യക്തിതാത്പര്യങ്ങൾക്ക് വേണ്ടി പാർട്ടി താത്പര്യം ബലി കഴിപ്പിക്കുന്ന പ്രവണതയെ തിരുത്തുമെന്നായിരുന്നു കാഞ്ഞങ്ങാട് നടന്ന പൊതുപരിപാടിയില്‍ പങ്കെടുത്തുകൊണ്ട് പി ജയരാജന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. പാർട്ടി നയങ്ങളില്‍ നിന്ന് വ്യതിചലിക്കുന്നവർ പാർട്ടിയില്‍ ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സമൂഹത്തിലെ ജീർണ്ണത പാർട്ടി പ്രവർത്തകനെ ബാധിച്ചാൽ പാർട്ടി ഇടപെടും. വ്യക്തി താല്പര്യം പാർട്ടി താല്പര്യത്തിന് കീഴ്പ്പെടണം. ഇക്കാര്യം ഒരോ പാർട്ടിം അംഗവും ഒപ്പിട്ടു നൽകുന്ന പ്രതിജ്ഞയുടെ കൂടി ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

English summary
EP Jayarajan resigns as LDF convenor: Demands that he should be removed from party posts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X