കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബന്ധു നിയമന വിവാദത്തില്‍ ഇപി ജയരാജന്റെ 'കഥ കഴിഞ്ഞു'... മന്ത്രി സ്ഥാനം രാജിവച്ചു

Google Oneindia Malayalam News

തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തില്‍ വ്യവസായ മന്ത്രി ഇപി ജയരാജന്‍ രാജിവച്ചു. കഴിഞ്ഞ ദിവസം തന്നെ രാജി സന്നദ്ധത ജയരാജന്‍ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ അറിയിച്ചിരുന്നു. എന്നാല്‍ രാജി ഒഴിവാക്കി വകുപ്പ് മാറ്റം പോലുള്ള നടപടികള്‍ എടുത്തേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

തിരുവനന്തപുരത്ത് എകെജി സെന്ററില്‍ ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ജയരാജന്റെ രാജി സന്നദ്ധത അംഗീകരിച്ചത്. പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റി അംഗമാണ് ഇപി ജയരാജന്‍.

പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷമുള്ള ആദ്യത്തെ രാജിയാണിത്. അഴിമതിയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാവില്ലെന്ന ശക്തമായ സന്ദേശം തന്നെയാണ് സര്‍ക്കാര്‍ ഇത്തരം ഒരു നടപടിയിലൂടെ നല്‍കുന്നത്.

മന്ത്രി സ്ഥാനം പോയി

മന്ത്രി സ്ഥാനം പോയി

വ്യവസായ വകുപ്പിന് കീഴിലുള്ള കെഎസ്ഐഇയുടെ എംഡിയായി പികെ ശ്രീമതിയുടെ മകന്‍ സുധീര്‍ നന്പ്യാരെ നിയമിച്ചതാണ് ഇപ്പോള്‍ ജയരാജന്‍റെ സ്ഥാനചലനത്തിന് തന്നെ വഴിവച്ചിട്ടുള്ളത്. തനിക്ക് തെറ്റ് പറ്റിപ്പോയി എന്ന കാര്യം ജയരാജന്‍ സംസ്ഥാന സെക്രട്ടറേറിയറ്റില്‍ തുറന്ന് സമ്മതിക്കുകയും ചെയ്തു.

ആദ്യമല്ല

ആദ്യമല്ല

ഇപി ജയരാജന് ജാഗ്രതക്കുറവ് സംഭവിച്ചത് ആദ്യമായിട്ടല്ല. നേരത്തെ ദേശാഭിമാനി ബോണ്ട് വിവാദത്തിലും 'ഇത് തന്നെയാണ്' സംഭവിച്ചത്. എന്നാല്‍ അതിന്‍റെ പേരില്‍ ജയരാജനെതിരെ അന്ന് നടപടിയെടുത്തിരുന്നില്ല.

പാര്‍ട്ടി നടപടി

പാര്‍ട്ടി നടപടി

സര്‍ക്കാരിന്‍റേയും പാര്‍ട്ടിയുടേയും പ്രതിച്ഛായ സംരക്ഷിക്കാന്‍ വേണ്ടിയാണ് രാജി എന്ന്ിന കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. എന്നാല്‍ ഈ സംഭവത്തിന്‍റെ പേരില്‍ ജയരാജനെതിരെ പാര്‍ട്ടി തല നടപടിയുണ്ടാകുമോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടി അദ്ദേഹം നല്‍കിയില്ല.

സംരക്ഷിക്കാന്‍

സംരക്ഷിക്കാന്‍

ദേശാഭിമാനി വിവാദത്തില്‍ ജയരാജനെ സംരക്ഷിക്കാന്‍ പിണറായി വിജയനും മറ്റ് നേതാക്കളും ഉണ്ടായിരുന്നു. എന്നാല്‍ ബന്ധു നിയമന വിവാദത്തില്‍ സംസ്ഥാന സെക്രട്ടേറിയറ്റില്‍ ജയരാജനെ സംരക്ഷിക്കാന്‍ ആരും ഉണ്ടായിരുന്നില്ല. അതിരൂക്ഷ വിമര്‍ശനമാണ് യോഗത്തില്‍ ഉയര്‍ന്നത്.

കോടിയേരി

കോടിയേരി

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തന്നെ രാജി തീരുമാനം പ്രഖ്യാപിച്ചു. പാര്‍ട്ടിയുടേയും സര്‍ക്കാരിന്റേയും പ്രതിച്ഛായ സംരക്ഷിക്കാന്‍ തന്നെ രാജിവയക്കാന്‍ അനുവദിക്കണം എന്ന് ജയരാജന്‍ ആവശ്യപ്പെട്ടു എന്നാണ് കോടിയേരി പറഞ്ഞത്. ജയരാജന്റെ ആവശ്യം പാര്‍ട്ടി അംഗീകരിക്കുകയായിരുന്നു.

സര്‍ക്കാരിന് ഗുണം

സര്‍ക്കാരിന് ഗുണം

ബന്ധു നിയമന വിവാദത്തില്‍ ഇപി ജയരാജനെ രാജി വപ്പിക്കുന്നത് പിണറായി സര്‍ക്കാരിന്‍റെ പ്രതിച്ഛായക്ക് ഗുണം ചെയ്യും. അടുത്ത നിയമസഭ സമ്മേളനത്തില്‍ പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കാനും ഇത് ഉപയോഗപ്പെടും.

English summary
EP Jayarajan resigns from Industrial minister post.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X