ഗവര്‍ണറുടെ പ്രവര്‍ത്തനം സര്‍ക്കാരിനെതിരെ തിരിക്കാൻ പ്രതിപക്ഷ ശ്രമം: ഇപി ജയരാജൻ
കണ്ണൂർ: സ്ത്രീധനത്തിന് എതിരെ ഉപവാസം അനുഷ്ഠിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പിന്തുണച്ച് സിപിഎം നേതാവ് ഇപി ജയരാജൻ. സാമൂഹ്യ പ്രതിബദ്ധതയുടെയും ജനസേവനത്തിന്റെയും മഹത്തായ സന്ദേശമാണ് ഗവർണർ നൽകിയതെന്ന് ഇപി ജയരാജൻ പ്രതികരിച്ചു. അതേസമയം കേരളത്തിലെ പ്രതിപക്ഷം ഗവര്‍ണറുടെ പ്രവര്‍ത്തനം സര്‍ക്കാരിനെതിരെ തിരിക്കാനുള്ള ശ്രമത്തിലാണ് എന്നും ഇപി ജയരാജൻ കുറ്റപ്പെടുത്തി.
ഇപി ജയരാജന്റെ പ്രതികരണം: ' കേരളത്തിന്റെ ആദരണീയനായ ഗവര്‍ണര്‍ ശ്രീ ആരിഫ് മുഹമ്മദ്ഖാന്‍ സ്ത്രീധനത്തിനെതിരെ നടത്തിയ ഉപവാസം സാമൂഹ്യ പ്രതിബദ്ധതയുടെയും ജനസേവനത്തിന്റെയും മഹത്തായ സന്ദേശമാണ് നല്‍കുന്നത്. ഈ കാലഘട്ടത്തിലും സമൂഹത്തില്‍ നിലനില്‍ക്കുന്ന നിരവധിയായ അനാചാരങ്ങള്‍ക്കും ദുരാചാരങ്ങള്‍ക്കും എതിരെ സിപിഐഎമ്മും ഇടതുപക്ഷ പാര്‍ട്ടികളും സര്‍ക്കാരും ശക്തമായ ബോധവല്‍ക്കരണം നടത്തിക്കൊണ്ടിരിക്കുകയാണ്. സ്ത്രീസുരക്ഷയ്ക്കും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ഇല്ലാതാക്കാനും ഫലപ്രദമായ നടപടികളാണ് നമ്മുടെ സര്‍ക്കാര്‍ ഇപ്പോള്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്.

സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന്റെ കീഴില്‍ സ്ത്രീധനം തടയാനുള്ള ഡൗറി പ്രോഹിബിഷന്‍ ഓഫീസര്‍മാരെ എല്ലാ ജില്ലകളിലും സര്‍ക്കാര്‍ നിയമിക്കുകയാണ്. കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന സ്ത്രീധന പീഢനങ്ങള്‍ക്കെതിരേയും സ്ത്രീവിരുദ്ധ മനോഭാവത്തിനെതിരേയും സമൂഹ മനഃസാക്ഷിയെ ഉണര്‍ത്താനും ലിംഗനീതിക്കായുള്ള ഉയര്‍ന്ന മൂല്യബോധത്തിലേക്ക് നാടിനെ ഉയര്‍ത്താനും ലക്ഷ്യമിട്ട് ജൂലൈ ഒന്ന് മൂതല്‍ എട്ടുവരെ സിപിഐഎം സംഘടിപ്പിച്ച സ്ത്രീപക്ഷ കേരളം ക്യാമ്പയിനും ബഹുജന പങ്കാളിത്തം കൊണ്ട് ശ്രദ്ദേയമായിരുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പിന്തുണയാണ് പാര്‍ട്ടിക്കും സര്‍ക്കാരിനും സമൂഹത്തില്‍ നിന്ന് ലഭിക്കുന്നത്.
അതിസുന്ദരിയായി ആൻ അഗസ്റ്റിൻ; വൈറലായി ചിത്രങ്ങൾ
നവോത്ഥാന കാലഘട്ടത്തിന്റെ സന്ദേശം ഉയര്‍ത്തിപ്പിടിച്ച് സമൂഹത്തിലെ ദുരാചാരങ്ങള്‍ ഇല്ലാതാക്കാന്‍ സാമൂഹിക സാംസ്‌കാരിക സംഘടനകളും പുരോഗമനപരമായി ചിന്തിക്കുന്നവരും എല്ലാം കൂടുതല്‍ മുന്നോട്ടുവരികയാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരാനും കൂടുതല്‍ ആളുകളെ സ്ത്രീപക്ഷ ചിന്തകളിലേക്ക് കൊണ്ടുവരാനും ഗവര്‍ണറുടെ പ്രവര്‍ത്തനം സഹായിക്കും. കേരളത്തിന്റെ ആകെ സാമൂഹിക പശ്ചാത്തലത്തെ പരിശോധിച്ചുകൊണ്ടാണ് അദ്ദേഹം ഈ നിലപാട് സ്വീകരിച്ചത്.
എന്നാല്‍ കേരളത്തിലെ പ്രതിപക്ഷം ഗവര്‍ണറുടെ പ്രവര്‍ത്തനം സര്‍ക്കാരിനെതിരെ തിരിക്കാനുള്ള ശ്രമത്തിലാണ്. നമ്മുടെ സമൂഹത്തില്‍ നടന്നുകൊണ്ടിരിക്കുന്ന സ്ത്രീധനം എന്ന വിപത്തിനെ ആ രീതിയില്‍ കണ്ടുകൊണ്ട് സ്ത്രീധന സമ്പ്രദായത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോയാല്‍ അത് പ്രതിപക്ഷത്തിനും സമൂഹത്തിനും ഗുണം ചെയ്യും. സ്ത്രീധനത്തിനും സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്ക് എതിരായും ഒരു പൊതുവികാരം ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ ഗവര്‍ണറുടെ നിലപാടിന് മറ്റു രീതിയിലുള്ള മാനങ്ങള്‍ കല്‍പിക്കുന്നവര്‍ ജനങ്ങളോടുള്ള പ്രതിബദ്ധത നഷ്ടപ്പെട്ടവരാണ്. അവസരവാദപരമായ നിലാപാടായിട്ട് മാത്രമേ ജനങ്ങള്‍ ഇതിനെ വിലയിരുത്തുകയൊള്ളു.
കേരള സമൂഹത്തിന്റെ ആകെ പിന്തുണയും സഹകരണവും അഭ്യര്‍ത്ഥിച്ചുകൊണ്ട് പ്രാചീന കാലം മുതല്‍ സ്ത്രീകള്‍ അനുഭവിച്ച് വരുന്ന ദുരിതങ്ങള്‍ ഇല്ലായ്മ ചെയ്ത് സമൂഹത്തില്‍ സ്ത്രീപക്ഷ മനസ്സ് സൃഷ്ടിച്ചെടുക്കാനുള്ള വലിയ സന്ദേശം നല്‍കുക എന്നതാണ് ഗവര്‍ണറുടെ നിലപാടില്‍ നിന്ന് മനസ്സിലാക്കാനാകുന്നത്. സ്ത്രീധനമെന്ന വിപത്തിനെതിരെ ഗാന്ധിയന്‍ രീതിയില്‍ ഉപവാസം അനുഷ്ടിച്ച ഗവര്‍ണര്‍ ശ്രീ ആരിഫ് മുഹമ്മദ്ഖാന്റെ നടപടി പ്രശംസനീയമാണ്.
ആദ്യം അമ്മ, ഇപ്പോൾ മകൾ; ഉദ്ദേശം എന്തെന്ന് ആരാധകർ?












Click it and Unblock the Notifications