Get Updates
Get notified of breaking news, exclusive insights, and must-see stories!

അഞ്ജുവിന്റെ പരാതിയെപ്പറ്റി ജയരാജന് 'ഒന്നും അറിയില്ല', മുഹമ്മദ് അലി ആവര്‍ത്തിയ്ക്കുമോ

തിരുവനന്തപുരം: കേരളത്തിന്റെ യശസ്സ് വാനോളം ഉയര്‍ത്തിയ ആളാണ് അഞ്ജു ബോബി ജേര്‍ജ്ജ്. ഒളിംപ്യനും നിലവിലെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റുമാണ്. അങ്ങനെയുള്ള അഞ്ജു ബോബി ജോര്‍ജ്ജിനെയാണ് കായിക മന്ത്രി ഇപി ജയരാജന്‍ ശകാരിയ്ക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്.

സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനോട് അഞ്ജു നേരിട്ട് തന്നെ പരാതി ബോധിപ്പിച്ചതാണ്. എന്നാല്‍ കായിക മന്ത്രി ഇപി ജയരാജന് അതേ പറ്റി ഒരു അറിവും ഇല്ലത്രെ. അഞ്ജുവിനോട് മോശമായി പെരുമാറിയിട്ടേ ഇല്ലെന്നാണ് ജയരാജന്‍ പറയുന്നത്.

ബോക്‌സിങ് ഇതിഹാസം മുഹമ്മദ് അലിയെ മലയാളിയാക്കിയ ആളാണ് ഇപി ജയരാജന്‍. ഇനി അഞ്ജുവിന്റെ കാര്യത്തിലും ജയരാജന്റെ അവസ്ഥ മുഹമ്മദലിയെ കുറിച്ച് പറഞ്ഞതുപോലെ ആകുമോ?

അഞ്ജുവിന് ഭീഷണി

അഞ്ജുവിന് ഭീഷണി

കായിക മന്ത്രിയെ കാണാനെത്തിയ അഞ്ജു ബോബി ജോര്‍ജ്ജിനെ ഇപി ജയരാജന്‍ ശകാരിയ്ക്കുകയും ഭീഷണിപ്പെടുത്തുക.ും ചെയ്തു എന്നാണ് പരാതി.

അഴിമതിക്കാരിയാക്കി

അഴിമതിക്കാരിയാക്കി

സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ എല്ലാവരും അഴിമതിക്കാരാണ് എന്ന രീതിയിലാണ് ജയരാജന്‍ പ്രതികരിച്ചത്. ശകാര വര്‍ഷവും ഉണ്ടായി.

പാര്‍ട്ടി വിരുദ്ധര്‍

പാര്‍ട്ടി വിരുദ്ധര്‍

സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ ഉള്ളവരെല്ലാം അഴിമതിക്കാരും പാര്‍ട്ടി വിരുദ്ധരും ആണെന്നാണ് ജയരാജന്റെ ആരോപണം.

കാത്തിരുന്ന് കണ്ടോ

കാത്തിരുന്ന് കണ്ടോ

എല്ലാവരും കാത്തിരുന്ന് കണ്ടോ എന്ന ഭീഷണിയും ഉണ്ടായത്രെ.

മുഖ്യമന്ത്രിയ്ക്ക് പരാതി

മുഖ്യമന്ത്രിയ്ക്ക് പരാതി

സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനോട് അഞ്ജു പരാതി പറഞ്ഞിട്ടുണ്ട്. ഇക്കാര്യം അഞ്ജു തുറന്ന് പറയുകയും ചെയ്തു.

ഒന്നും അറിയില്ല

ഒന്നും അറിയില്ല

അഞ്ജു ബോബി ജോര്‍ജ്ജ് മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയതൊന്നും തനിയ്ക്ക് അറിയില്ലെന്നാണ് ജയരാജന്‍ പറയുന്നത്.

അങ്ങനെ ചെയ്തിട്ടില്ല

അങ്ങനെ ചെയ്തിട്ടില്ല

താന്‍ അഞ്ജുവിനോട് മോശമായി ഒന്നും പെരുമാറിയിട്ടില്ലെന്നാണ് ജയരാജന്‍ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചത്.

ചിരിച്ച് മടങ്ങിയതാ...

ചിരിച്ച് മടങ്ങിയതാ...

വളരെ സന്തോഷത്തോടെ, ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞാണ് അഞ്ജു തന്നെ കണ്ട് മടങ്ങിയതെന്നും ജയരാജന്‍ പറയുന്നു.

 നുണപറയുന്നതാര്?

നുണപറയുന്നതാര്?

ഈ സംഭവത്തില്‍ നുണപറയുന്നത് ആരാണ്? അഞ്ജു ബോബി ജോര്‍ജ്ജിന് ഇങ്ങനെ ഒരു നുണ പറഞ്ഞുകൊണ്ട് മാധ്യമ ശ്രദ്ധ നേടേണ്ട ആവശ്യമില്ലെന്നത് ഉറപ്പാണ്.

 ജയരാജന്‍ കുടുങ്ങുമോ?

ജയരാജന്‍ കുടുങ്ങുമോ?

മുഹമ്മദലി വിവാദം പോലെ ഇതിലും ഇപി ജയരാജന്‍ കുടുങ്ങുമോ? കാത്തിരുന്ന് കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+