അങ്കമാലി ഡയറീസ് താരങ്ങള്‍ ചെയ്തത് നഗ്നമായ നിയമലംഘനം! പോലീസ് തടഞ്ഞത് വെറുതെയല്ല....

  • By: Afeef
Subscribe to Oneindia Malayalam

കൊച്ചി: അങ്കമാലി ഡയറീസ് ചിത്രത്തിന്റെ താരങ്ങളെ വഴിതടഞ്ഞെന്ന ആരോപണത്തില്‍ എസ്പിയുടെ വിശദീകരണം. അങ്കമാലി ഡയറീസ് ചിത്രത്തിന്റെ താരങ്ങള്‍ സഞ്ചരിച്ച വാഹനത്തില്‍ നിയമം ലംഘിച്ച് സ്റ്റിക്കറുകള്‍ പതിച്ചതിനാലാണ് വാഹനം തടഞ്ഞതെന്നും അദ്ദേഹം വിശദീകരിച്ചു. സംഭവത്തില്‍ നടപടിയെടുക്കാതിരുന്ന മൂവാറ്റപുഴ ഡിവൈഎസ്പിയോട് വിശദീകരണം തേടിയിട്ടുണ്ടെന്നും എസ്പി വ്യക്തമാക്കി.

താരങ്ങള്‍ സഞ്ചരിച്ച വാഹനം തടഞ്ഞത് തെറ്റല്ല, വാഹനത്തിന്റെ വശങ്ങളിലുള്ള ചില്ലുകളില്‍ അകം കാണാന്‍ പറ്റാത്തവിധം സ്റ്റിക്കറുകള്‍ പതിച്ചത് പിഴ ഈടാക്കേണ്ട കുറ്റമാണ്. താരങ്ങള്‍ സഞ്ചരിച്ച ഇന്നോവ കാറിന്റെ യഥാര്‍ത്ഥ നിറം മറച്ച് ബോഡിയിലും സ്റ്റിക്കറുകള്‍ പതിച്ചിരുന്നു. നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും, ഞായറാഴ്ച മുതല്‍ എറണാകുളം റൂറല്‍ മേഖലയില്‍ വാഹന പരിശോധന കര്‍ശനമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അസഭ്യം പറഞ്ഞെന്ന് പരാതി...

അസഭ്യം പറഞ്ഞെന്ന് പരാതി...

തങ്ങള്‍ സഞ്ചരിച്ച വാഹനം തടഞ്ഞ് മൂവാറ്റുപുഴ ഡിവൈഎസ്പി അസഭ്യം പറഞ്ഞെന്നായിരുന്നു അങ്കമാലി ഡയറീസ് താരങ്ങള്‍ പരാതി നല്‍കിയത്. സിനിമാ സ്റ്റെലില്‍ വാഹനം തടഞ്ഞ്, താരങ്ങളെ പുറത്തിറക്കി ഫോട്ടോ എടുത്തെന്നും ആരോപണമുണ്ട്. വാഹനത്തിന്റെ ഡ്രൈവറെ മര്‍ദ്ദിച്ചതായും പരാതിയുണ്ട്.

പള്‍സര്‍ ടിറ്റോയാക്കുമെന്ന് ഭീഷണി...

പള്‍സര്‍ ടിറ്റോയാക്കുമെന്ന് ഭീഷണി...

ഏറ്റുമാനൂരിലെ കോളേജില്‍ സിനിമാ പ്രൊമോഷനുമായി ബന്ധപ്പെട്ട പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. വാഹനം തടഞ്ഞ പോലീസ് സംഘം മുഴുവന്‍ പേരെയും പുറത്തിറക്കിയത്രേ. ശേഷം വാഹനത്തിന്റെ ഡ്രൈവറെ കയ്യേറ്റം ചെയ്തതായും ആരോപണമുണ്ട്. ഒരു താരത്തോട് നിന്നെ പള്‍സര്‍ ടിറ്റോയാക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ആരോപിക്കുന്നു.

നടപടിയെടുക്കാത്തത് തെറ്റ്...

നടപടിയെടുക്കാത്തത് തെറ്റ്...

അങ്കാമലി ഡയറീസ് താരങ്ങളും അണിയറ പ്രവര്‍ത്തകരും സഞ്ചരിച്ച വാഹനം തടഞ്ഞതില്‍ തെറ്റില്ല എന്നാണ് എറണാകുളം എസ്പി എവി ജോര്‍ജ് വ്യക്തമാക്കിയിരിക്കുന്നത്. വാഹനം നിയമലംഘനം നടത്തിയെന്ന് ബോധ്യപ്പെട്ടിട്ടും നടപടിയെടുക്കാതെ വിട്ടയച്ചതില്‍ മൂവാറ്റുപുഴ ഡിവൈഎസ്പിയോട് വിശദീകരണം തേടിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

അകം കാണാന്‍ പറ്റാത്തവിധം...

അകം കാണാന്‍ പറ്റാത്തവിധം...

സിനിമയുടെ പ്രൊമോഷനായി ഇന്നോവ കാറിന്റെ വശങ്ങളിലെ ചില്ലുകളില്‍ സ്റ്റിക്കറുകള്‍ പതിച്ചിരുന്നു. അകം കാണാന്‍ പറ്റാത്തവിധമാണ് കാറില്‍ സ്റ്റിക്കറുകള്‍ പതിച്ചിരുന്നത്. കാറിന്റെ ബോഡിയിലും സിനിമയുടെ സ്റ്റിക്കറുകള്‍ പതിച്ചിട്ടുണ്ട്. ഇതിനാലാണ് പോലീസ് സിനിമാ താരങ്ങള്‍ സഞ്ചരിച്ച വാഹനം തടഞ്ഞത്.

English summary
Eranakulam police explanation about film actors complaint.
Please Wait while comments are loading...