റോഡിൽ കാറുകളുടെ മത്സരയോട്ടം; പാലത്തിലിടിച്ച് കത്തിനശിച്ചു; യാത്രക്കാർ ഇറങ്ങിയോടി
കൊച്ചി: പനമ്പിള്ളി നഗറിൽ കാർ നിയന്ത്രണംവിട്ട് പാലത്തിലിടിച്ച് കത്തിനശിച്ചു. മത്സരിച്ചുള്ള ഓട്ടത്തിനിടയലാണ് അപകടം. തൊടുപുഴ സ്വദേശികളുടെ വാഹനം ആണ് പാലത്തിൽ ഇടിച്ചത്. വാഹനത്തിൽ നിന്ന് തീ ഉയരുന്നത് കണ്ട് യാത്രക്കാർ ഉടൻ തന്നെ പുറത്തേയ്ക്ക് ഓടിയത് കൊണ്ട് ഇവർക്ക് പരിക്കുകളൊന്നും ഉണ്ടായില്ല.
ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. പനമ്പിള്ളി റോഡിൽ നിന്ന് ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ റോഡിലേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഇരു റോഡുകളെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലത്തിൽ വെച്ചാണ് കാർ നിയന്ത്രണം വിട്ട് ഇടിച്ചത്. പാലത്തിന്റെ കൈവരിയിൽ ഇടിച്ചച്ച കാറിൽ നിന്ന് തീ ഉയർന്നു.

PC: Screen Grab
കാർ പൂർണമായും കത്തിനശിച്ചു. തീ ഉയരുന്നത് കണ്ട് കാറിൽ ഉണ്ടായിരുന്ന രണ്ട് യാത്രക്കാർ ഉടൻ പുറത്തേക്ക് ഓടിയത് കൊണ്ട് ആളപായം ഉണ്ടായില്ല. കാറുകൾ തമ്മിൽ ഉള്ള മത്സരയോട്ടത്തിനിടെ ആണ് അപകടം ഉണ്ടായതെന്നാണ് പൊലീസ് പറയുന്നത്. മുന്നിലുള്ള ഒരു കാറിനെ മറികടന്ന് മുന്നോട്ടുപോകാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് കാർ പാലത്തിൽ ഇടിക്കുകയായിരുന്നു.
അതേസമയം, സംസ്ഥാനത്തെ റോഡുകളിലെ വാഹനങ്ങളുടെ വേഗപരിധി ദേശീയ വിജ്ഞാപനത്തിന് അനുസൃതമായി പുതുക്കാൻ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതസ യോഗം തീരുമാനിച്ചു. എഐ ക്യാമറകൾ പ്രവർത്തനം ആരംഭിച്ചതിന് പിന്നാലെയാണ് വേഗപരിധി പുനർ നിശ്ചയിക്കാൻ തീരുമാനിച്ചത്. ജൂലൈ ഒന്ന് മുതൽ പുതിയ വേഗപരിധി നിലവിൽ വരും എന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.
9 സീറ്റ് വരെയുള്ള വാഹനങ്ങളുടെ അനുവദിനീയ വേഗപരിധി ആറ് വരി ദേശീയ പാതയിൽ 110 കിലോമീറ്റർ ആയിരിക്കും, നാല് വരി ദേശീയ പാതയിൽ 100 (90) ആകും, മറ്റ് ദേശീയപാത, എം.സി. റോഡ്, നാല് വരി സംസ്ഥാന പാത എന്നിവയിൽ 90 (85)കിലോമീറ്റർ,.
മറ്റ് സംസ്ഥാന പാതകളിലും പ്രധാന ജില്ലാ റോഡുകളിലും 80 (80), മറ്റു റോഡുകളിൽ 70 (70), നഗര റോഡുകളിൽ 50 (50) കിലോമീറ്റർ എന്നിങ്ങനെ ആണ് 9 സീറ്റ് വരെയുള്ള വാഹനങ്ങളുടെ അനുവദിനീയ വേഗ പരിധി












Click it and Unblock the Notifications