Get Updates
Get notified of breaking news, exclusive insights, and must-see stories!

എറണാകുളത്ത് കോൺ​ഗ്രസ് നേതാവിനെ ഹോട്ടൽമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി

ആലുവ: കോൺ​ഗ്രസ് നേതാവ് അങ്കമാലി അങ്ങാടിക്കടവ് പള്ളിപ്പാടൻ പി ടി പോളിനെ (61) ന​ഗരത്തിലെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തി. ഐ എൻ ടി യു സി സംസ്ഥാന വൈസ് പ്രസിഡന്റും അങ്കമാലി ബ്ലോക്ക് പ‍ഞ്ചായത്ത് മുൻ പ്രസിഡന്റുമാണ്.

വെള്ളിയാഴ്ച പകൽ 12. 30 ന് ഹോട്ടലിൽ മുറിയെടുത്ത പോളിനെ കാണാൻ 3.15 നു അങ്കമാലിയിൽ നിന്ന് ഒരാൾ എത്തിയിരുന്നു, പോൾ മുറിയിൽ‌ ചലനമറ്റ് കിടക്കുന്നത് കണ്ട് സന്ദർശകൻ സ്വന്തം വാഹനത്തിൽ കാരോത്തുകുഴി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

Ernakulam

തന്നെ കാണാൻ ഒരാൾ വരുമെന്നും അകത്തേക്ക് വിടണമെന്നും റിസപ്ഷനിൽ പറഞ്ഞേൽപ്പിച്ചാണ് പോൾ മുറിയിലേക്ക് പോയത്, മുറയുടെ വാതിൽ അകത്ത് നിന്ന് പൂട്ടിയിരുന്നില്ല. മുറിയിൽ പോലീസ് നടത്തിയ പരിശോധനയിൽ ബാ​ഗും മൊബൈൽ ഫോണും കണ്ടെടുത്തു. അങ്കമാലിയിൽ നിന്ന് ​ഡ്രൈവർക്കൊപ്പം സ്വന്തം കാറിൽ ആലുവയിൽ എത്തിയ പോൾ എം ജി ടൗൺ ഹാളിന് സമീപം ഇറങ്ങി കാർ പറഞ്ഞുവിട്ടു. തനിക്ക് പോകാൻ മറ്റൊരു വാഹനം വരുമെന്നാണ് ഡ്രൈവറോട് പോൾ പറഞ്ഞതെന്ന് പോലീസ് പറഞ്ഞു. ടൗൺ ഹാളിന് തൊട്ടടുത്തുള്ള ഹോട്ടലിലാണ് മുറിയെടുത്തത്.

കാരത്തുകുഴി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ( ശനിയാഴ്ച) എറണാകുളം ​ഗവ. മെഡിക്കൽ കോളേജിൽ പോലീസ് സർജൻ പോസ്റ്റമോർട്ടം നടത്തും. സംഭവമറിഞ്ഞ് എം എൽ എമാരായ അൻവർ സാദത്ത് , റോജി എം ജോൺ എന്നിവരടക്കം നിരവധിപേർ ആശുപത്രിയിലെത്തി,.

കോൺ​ഗ്രസ് മുൻ ബ്ലോക്ക് പ്രസിഡന്റായ പോൾ നിലവിൽ അങ്കമാലി സഹകരണ ബാങ്ക് പ്രസിഡന്റും മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് അം​ഗവുമാണ്. മഞ്ഞപ്ര അമലാപുരം സ്വദേശികളായ ഇദ്ദേഹം 30 വർഷത്തിലേറെയായി അങ്കമാലിയിലാണ് താമസം. ഭാര്യ: എൽസി. മകൻ: ടോം ( ഓസ്ട്രേലിയ). മരുമകൾ: ഡോണ ( ഓസ്ട്രേലിയ)

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+