• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പിസി ജോര്‍ജ് വെട്ടില്‍; മുന്‍കൂര്‍ ജാമ്യം ലഭിച്ചില്ല... ഏത് സമയവും അറസ്റ്റിന് സാധ്യത

Google Oneindia Malayalam News

കൊച്ചി: ജനപക്ഷം നേതാവ് മുന്‍ എംഎല്‍എ പിസി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. എറണാകുളം വെണ്ണല ക്ഷേത്രത്തില്‍ നടത്തിയ വിദ്വേഷ പ്രസംഗത്തില്‍ കേസെടുത്ത പിന്നാലെയാണ് ജോര്‍ജ് അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടിയത്. ജോര്‍ജിന്റെ ഹര്‍ജി കോടതി തള്ളി. ജോര്‍ജിന്റെ പ്രസംഗം കോടതി പരിശോധിച്ചിരുന്നു.

കോടതി ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ പോലീസ് എടുക്കുന്ന നിലപാട് വളരെ നിര്‍ണായകമാണ്. ഏത് സമയവും അറസ്റ്റിന് സാധ്യതയുണ്ട്. സമാനമായ കേസില്‍ തിരുവനന്തപുരം കോടതി ജാമ്യം നല്‍കിയ ശേഷമാണ് ജോര്‍ജ് കൊച്ചിയില്‍ വിദ്വേഷ പ്രസംഗം നടത്തിയത്. ഇതാണ് പുതിയ കേസിന് കാരണമായത്. ഇനിയും അറസ്റ്റ് ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ ജോര്‍ജിന് കൂടുതല്‍ പ്രതിസന്ധിയാകും...

നടന്‍ വിജയ് എത്തി... തൊട്ടുപിന്നാലെ ഡല്‍ഹി ദൗത്യവുമായി കെസിആര്‍; ലക്ഷ്യം അഖിലേഷ്, കെജ്രിവാള്‍നടന്‍ വിജയ് എത്തി... തൊട്ടുപിന്നാലെ ഡല്‍ഹി ദൗത്യവുമായി കെസിആര്‍; ലക്ഷ്യം അഖിലേഷ്, കെജ്രിവാള്‍

1

പിസി ജോര്‍ജിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ട് എന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. സമാനമായ ഒരു കേസില്‍ ജാമ്യം ലഭിച്ച പിന്നാലെ എങ്ങനെ വീണ്ടും ഇത്തരം പ്രസംഗം പിസി ജോര്‍ജ് ആവര്‍ത്തിച്ചു എന്നത് സംബന്ധിച്ച് പരിശോധിക്കണമെന്നും സംഘാടകരെ കുറിച്ചും അന്വേഷിക്കണമെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

2

മതവിദ്വേഷ പ്രസംഗത്തില്‍ ജോര്‍ജിനെതിരെ സര്‍ക്കാര്‍ കടുത്ത നടപടിയുമായി മുന്നോട്ട് പോകുകയാണ്. പിസി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. കൊച്ചിയില്‍ പുതിയ കേസ് എടുത്ത കാര്യവും കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തില്‍ കൊച്ചിയിലെ കേസില്‍ അറസ്റ്റ് സാധ്യതയുണ്ട് എന്ന് മനസിലാക്കിയാണ് പിസി ജോര്‍ജ് മുന്‍കൂര്‍ ജാമ്യം തേടിയത്.

3

പ്രോസിക്യൂഷന്റെയും പിസി ജോര്‍ജിന്റെയും പ്രതികരണം എണറാകുളം സെഷന്‍സ് കോടതി കേട്ടിരുന്നു. തനിക്കെതിരെ നടന്നത് രാഷ്ട്രീയ നീക്കമാണ് നടക്കുന്നത് എന്നായിരുന്നു പിസി ജോര്‍ജിന്റെ വാദം. തൃക്കാക്കര നിയമസഭാ മണ്ഡലത്തില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ജാമ്യം ലഭിച്ച ശേഷം വ്യവസ്ഥ ലംഘിക്കുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്നും തര്‍ക്ക ഹര്‍ജിയില്‍ ജോര്‍ജ് പറഞ്ഞിരുന്നു.

4

തിടുക്കത്തില്‍ പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്യില്ലെന്ന് എറണാകുളത്തെ പോലീസ് പറഞ്ഞിരുന്നു. കോടതി തീരുമാനം എന്താണെന്ന് അറിയാന്‍ കാത്തിരിക്കുകയായിരുന്നു പോലീസ്. മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയ സാഹചര്യത്തില്‍ പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്യുന്നതിന് തടസമില്ല. പിസി ജോര്‍ജ് ഹൈക്കോടതിയെ സമീപിക്കാനുള്ള സാധ്യതയമുണ്ട്. തിങ്കളാഴ്ച അപ്പീല്‍ നല്‍കുമെന്ന് മകന്‍ ഷോണ്‍ ജോര്‍ജ് പറഞ്ഞു.

5

പോലീസിന് വേണമെങ്കില്‍ ഇനി പിസി ജോര്‍ജിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്താം. അല്ലെങ്കില്‍ വീട്ടിലെത്തി അറസ്റ്റ് രേഖപ്പെടുത്താം. അറസ്റ്റുണ്ടായ ശേഷം പിസി ജോര്‍ജിന് ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കാവുന്നതാണ്. 153 എ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. ജാമ്യമില്ലാ വകുപ്പാണെങ്കിലും സമാനമായ കേസില്‍ തിരുവനന്തപുരം കോടതി ജോര്‍ജിന് ജാമ്യം നല്‍കിയിരുന്നു.

ഗ്ലാമര്‍ ലുക്കില്‍ തിളങ്ങി പ്രയാഗ മാര്‍ട്ടിന്‍; നടിയുടെ ചിത്രങ്ങള്‍ വൈറല്‍

6

കഴിഞ്ഞ മാസമാണ് തിരുവനന്തപുരത്ത് അനന്തപുരി ഹിന്ദു മഹാസമ്മേളനം നടന്നത്. ഇവിടെ നടത്തിയ പ്രസംഗത്തിലാണ് പിസി ജോര്‍ജ് മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയത്. വലിയ പ്രതിഷേധം ഉയര്‍ന്നതോടെ പോലീസ് അറസ്റ്റ് ചെയ്തു. ജോര്‍ജിന്റെ കോട്ടയം ഈരാറ്റുപേട്ടയിലെ വീട്ടില്‍ പുലര്‍ച്ചെ അഞ്ച് മണിക്ക് എത്തിയാണ് ഫോര്‍ട്ട് പോലീസ് കസ്റ്റഡിയിലെടുത്തത്.

7

തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി. ഉടനെ ജാമ്യം ലഭിക്കുകയും ചെയ്തു. സമാനമായ പ്രവര്‍ത്തനം നടത്തരുതെന്ന് കോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ശേഷം മാധ്യമങ്ങളോട് സംസാരിച്ച ജോര്‍ജ് ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന് ആക്ഷേപം ഉയര്‍ന്നു. അതിന് ശേഷമാണ് കൊച്ചിയിലെ പ്രസംഗം. ഇവിടെ പിസി ജോര്‍ജിനെ ക്ഷണിച്ചവര്‍ ആര് എന്ന കാര്യം പോലീസ് പരിശോധിച്ചു. സംഘാടകര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്നാണ് വിവരം.

cmsvideo
  PC ജോര്‍ജിനെ കണ്ടില്ലല്ലോ എന്ന് സോഷ്യല്‍ മീഡിയ | Oneindia Malayalam
  English summary
  Ernakulam Court Rejected PC George Anticipatory Bail Plea
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X