കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരും അറിയാത്ത ഒരു നേതാവ് പോലും നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി: പിടി തോമസ്

Google Oneindia Malayalam News

തിരുവനന്തപുരം: നല്ല പ്രവര്‍ത്തനങ്ങള്‍ പിന്തുടര്‍ന്നും തെറ്റുകളും പോരായ്മകളും തിരുത്തിയും മുന്നോട്ട് പോവുകയാണ് പുതിയ നേതൃത്വത്തിന്റെ ലക്ഷ്യമെന്ന് കെ പി സി സി വര്‍ക്കിങ് പ്രസിഡന്റ് പിടി തോമസ്. വലിയ തോതില്‍ പുതിയ കാര്യങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ല, ഒരു കാലത്ത് പാര്‍ട്ടിയില്‍ ഉണ്ടായിരുന്നതും എന്നാല്‍ പിന്നീട് മറന്ന് പോകുകയോ വേണ്ടെന്ന് വയ്ക്കുകയോ മനപ്പൂര്‍വ്വം ഒഴിവാക്കുകയോ ചെയ്ത കാര്യങ്ങള്‍ വീണ്ടും പൊടിതട്ടിയെടുക്കുകയാണ് ചെയ്യുന്നത്.

പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നും വലിയൊരു വിഭാഗം നേതാക്കളില്‍ നിന്നും ഇതിനോട് നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്നും അദ്ദേഹം പറയുന്നു. മനോരമ ഓണ്‍ലൈന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തമിഴിലേക്ക് വന്നാല്‍ ഞാന്‍ നിങ്ങളുടെ പിഎ ആകാമെന്ന് പറഞ്ഞ കമല്‍ഹാസന്‍; ഒരു അപൂര്‍വ്വ സൗഹൃത്തിന്റെ കഥതമിഴിലേക്ക് വന്നാല്‍ ഞാന്‍ നിങ്ങളുടെ പിഎ ആകാമെന്ന് പറഞ്ഞ കമല്‍ഹാസന്‍; ഒരു അപൂര്‍വ്വ സൗഹൃത്തിന്റെ കഥ

കെ പി സി സി നിര്‍വാഹക സമിതി

പ്രധാനപ്പെട്ട കാര്യങ്ങളെല്ലാം എല്ലാവരോടും കൂടിയാലോചിച്ചാമ് ചെയ്യുന്നത്. കെ പി സി സിക്ക് പുതിയ നേതൃത്വം വന്ന ശേഷം രാഷ്ട്രീയ കാര്യസമതി ഒരിക്കല്‍ ചേര്‍ന്നിരുന്നു. ഈ സമിതിയില്‍ സുപ്രധാനമായ ഒട്ടേറെ കാര്യങ്ങളില് തീരുമാനം എടുത്തു. നിലവില്‍ 501 പേരുള്ള കെ പി സി സി നിര്‍വാഹക സമിതി 51 ആയി ചുരുക്കാന്‍ ആ സമിതിയാണ് തീരുമാനിച്ചത്.

ബ്ലാക്ക് ആന്‍ഡ് വൈറ്റ് സാരിയില്‍ തിളങ്ങി ശോഭന: ചിത്രം ഏറ്റെടുത്ത് ആരാധകര്‍

അവിടെ ചര്‍ച്ച

അവിടെ ചര്‍ച്ച ചെയ്യാത്ത കാര്യങ്ങളല്ല ഇപ്പോള്‍ നപ്പാക്കുന്നത്. മാർഗരേഖയിലൂടെ പ്രഖ്യാപിച്ച 99% കാര്യങ്ങളും ആ യോഗത്തിൽ നടന്ന ചർച്ചകളുടെ അന്തസത്ത ഉൾക്കൊണ്ടുള്ളതാണ്. മാർഗരേഖ തന്നെ കൃത്യമായി വായിച്ചു നോക്കാത്തവരാണ് ആക്ഷേപം പറയുന്നത്. കാര്‍ക്കശ്യത്തിന് പകരം അയഞ്ഞ സമീപനമായിരുന്നു കോണ്‍ഗ്രസിന്റെ രീതി. വിമര്‍ശനങ്ങളും എതിര്‍ അഭിപ്രായങ്ങളും എല്ലാം ഉള്‍ക്കൊള്ളും.

ഇനിയും അത് തുടരും.

ഇനിയും അത് തുടരും. എന്നാല്‍ പാര്‍ട്ടിക്ക് ഉള്ളില്‍ പറയേണ്ട കാര്യം അകത്ത് തന്നെ പറയണം എന്ന് മാത്രമാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. പുറത്ത് പറഞ്ഞാല്‍ ഉടന്‍ നടപടി എന്നല്ല, എന്നാല്‍ പാര്‍ട്ടിയെ അത്രമേല്‍ മോശമായി ബാധിക്കുന്ന കാര്യമാണെങ്കില്‍ പാര്‍ട്ടി അച്ചടക്കം ലംഘിക്കുന്നത് ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാവും.

അയഞ്ഞ ശൈലി

അയഞ്ഞ ശൈലി നിലനിര്‍ത്തിക്കൊണ്ട് തന്നെ ചില കാര്യങ്ങളിൽ കർശനനിലപാട് എടുക്കാനും കഴിയും. പുതിയ കെ പി സി സി ഭാരവാഹികളില്‍ ചെറുപ്പക്കാർക്കു നല്ല പ്രാതിനിധ്യമുണ്ടാകും. ഒപ്പം പരിചയസമ്പന്നരും കാണും. വനിതകളെയും പട്ടികജാതി-വർഗ വിഭാഗങ്ങളെയും ഉൾപ്പെടുത്തും. 51 അംഗ സമിതി എന്ന തീരുമാനം നടപ്പാക്കുമ്പോള്‍ തീര്‍ച്ചയായും സമ്മര്‍ദങ്ങള്‍ ഉണ്ടാവും. എന്നാല്‍ ആ സംഖ്യയില്‍ തന്നെ നിര്‍ത്തണം എന്നാണ് തീരുമാനം.

പാര്‍ട്ടിയിലെ ഗ്രൂപ്പുകള്‍ക്ക്

പാര്‍ട്ടിയിലെ ഗ്രൂപ്പുകള്‍ക്ക് ആരും എതിരല്ല. ഒരു സ്ഥാനം കിട്ടുന്നതിന് ഗ്രൂപ്പ് പറഞ്ഞാൽ മതി എന്ന രീതി പറ്റില്ലെന്നേ പറഞ്ഞിട്ടുള്ളൂ. അര്‍ഹിച്ചവരാണെങ്കില്‍ ഗ്രൂപ്പ് ഉള്ലവര്‍ക്കും സ്ഥാനം ഉണ്ടാകും. എന്നാല്‍ സ്ഥാനം കിട്ടാനുള്ള ഏകമാര്‍ഗം ഗ്രൂപ്പ് എന്ന പതിവാണ് പുതിയ നേതൃത്വം തിരുത്തുന്നത്. ഞാന്‍ ഇപ്പോള്‍ സജീവമായ ഒരു ഗ്രൂപ്പ് ഭാഗമല്ല, പാര്‍ട്ടിയുടെ ഗുണത്തിന് ഒപ്പം നില്‍ക്കാനാണ് എന്റെ തീരുമാനമെന്നും അദ്ദേഹം പറയുന്നു.

ഒരുകാലത്ത് ഗ്രൂപ്പുകള്‍

ഒരുകാലത്ത് ഗ്രൂപ്പുകള്‍ കോണ്‍ഗ്രസിന് വളരെ അധികം ഗുണം ചെയ്തിട്ടുണ്ട്. ലരും പാർട്ടി വിടാതിരിക്കാൻതന്നെ ഗ്രൂപ്പ് സഹായകരമായി. ഒന്നിൽ നിന്നു പോയാൽ മറ്റേ ഗ്രൂപ്പ് സംരക്ഷണം നൽകും. എന്നാല്‍ ഇന്നത്തെ സ്ഥിതി മാറി. പഞ്ചായത്ത് തിരഞ്ഞെടുപ്പി‍ൽ സീറ്റ് കൊടുത്തതിന്റെ പേരിൽ ഗ്രൂപ്പ് മാറരുത് എന്ന ഉടമ്പടി ഉണ്ടാക്കി അതു മുദ്രപ്പത്രത്തില്‍ എഴുതി വാങ്ങിയ സ്ഥിതി വരെ ഉണ്ടായെന്നും പിടി തോമസ് വെളിപ്പെടുത്തുന്നു.

ആരും പ്രതീക്ഷിക്കാത്ത ഒരു നേതാവ്

അതുപോലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആരും പ്രതീക്ഷിക്കാത്ത ഒരു നേതാവ് നിയോജകമണ്ഡലത്തിൽ സ്ഥാനാർഥിയായി. എങ്ങനെയാണ് സ്ഥാനാർഥി വന്നത് എന്നു ഡിസിസിക്കോ പ്രധാന നേതാക്കൾക്കോ പോലും അറിയാന്‍ സാധിച്ചില്ല. ഏതായിരുന്നു ആ മണ്ഡലം എന്ന് ഞാന്‍ പറയുന്നില്ല. മറ്റൊരു ണ്ഡലത്തിൽ ആ മണ്ഡലത്തിലെ മുഴുവൻ ഭാരവാഹികളും പറഞ്ഞ ഒരാളെ മാറ്റിനിർത്തി ആരും പിന്തുണയ്ക്കാത്ത നേതാവിനെ സ്ഥാനാര്‍ത്ഥിയാക്കിയെന്നും പിടി തോമസ് അഭിമുഖത്തില്‍ പറയുന്നു.

Recommended Video

cmsvideo
WHO denied authorization for covaxin | Oneindia Malayalam

English summary
Even a leader no one knows has become a candidate in Assembly elections: PT Thomas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X