കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'എല്ലാം തിരക്കഥയായിരുന്നു'; 'മയിൽ കറി' വിവാദത്തിൽ വിശദീകരണവുമായി ഫിറോസ് ചുട്ടിപ്പാറ

Google Oneindia Malayalam News

തിരുവനന്തപുരം; യുട്യൂബർ ഫിറോസ് ചുട്ടിപ്പാറയുടെ 'മയിൽ കറി'വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്കായിരുന്നു വഴി വെച്ചത്. മയിലിനെ കറി വെയ്ക്കാനായി ദുബൈയിലേക്ക് പോകുന്നുവെന്ന ഫിറോസിന്റെ വീഡിയോയായിരുന്നു വിവാദങ്ങൾക്കും ചർച്ചയ്ക്കും കാരണമായത്. ഇതിന് പിന്നാലെ നിരവധി പേർ ഫിറോസിനെതിരെ രംഗത്തെത്തിയിരുന്നു. ദേശീയ പക്ഷിയായ മയിലിനെ കറിവെയ്ക്കരുതെന്ന ഭീഷണിയായിരുന്നു ചിലർ ഉയർത്തിയത്.

Recommended Video

cmsvideo
Everything was scripted'; Firoz Chuttipara on 'Peacock controversy'

ഇതെന്തൊരു സൗന്ദര്യമാണ്..കണ്ണെടുക്കാനാകില്ല..ആനക്കൊമ്പനൊപ്പം ചേർന്ന് നിന്ന് മംമ്തയുടെ ഫോട്ടോ ഷൂട്ട്..വൈറൽ

എന്നാൽ കഴിഞ്ഞ ദിവസം ദുബൈയിൽ വെച്ച് പങ്കുവെച്ച വീഡിയോയിൽ താൻ മയിലിനെ കറിവെയ്ക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് പറഞ്ഞ ഫിറോസ് കോഴിക്കറി വെച്ച് കൊണ്ട് വിവാദങ്ങൾക്ക് 'ട്വിസ്റ്റ്' നൽകി. എന്നാൽ ഭീഷണി കൊണ്ടാണ് ഫിറോസ് മയിലിനെ കറിവെയ്ക്കാതിരുന്നതെന്നായിരുന്നു പലരുടേയും വിമർശനം. ഇപ്പോഴിതാ ഇക്കാര്യത്തിൽ പ്രതികരിക്കുകയാണ് ഫിറോസ്. മീഡിയ വണ്ണിനോടാണ് ഫിറോസിന്റെ മറുപടി.

1

സത്യത്തിൽ സീരിയൽ പോലെ ക്രിയേറ്റ് ചെയ്ത് എടുത്തതാണ് വീഡിയോ എന്ന് ഫിറോസ് പറഞ്ഞു. ആളുകളെ രസകരമായ കാഴ്ചകൾ കാണിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കണ്ടന്‌റ് തയ്യാറാക്കിയത്. നാട്ടിൽ നിന്ന് വരുമ്പോൾ തന്നെ മയിലിനെ കറിവെയ്ക്കണമെന്ന പ്ലാനൊന്നും ഉണ്ടായിരുന്നില്ല. മയിലിനെ കറിവെയ്ക്കാനല്ല ദുബൈയിലേക്ക് വന്നത് ദുബൈ എക്സോപോ കാണാനാണെന്നും ഫിറോസ് പറയുന്നു.

2

രണ്ട് മാസം മുതൽ തന്നെ ദുബൈ യാത്രയെ കുറിച്ച് പ്ലാൻ ചെയ്യുന്നുണ്ടായിരുന്നു. അങ്ങനെയാണ് മയിലിനെ വെച്ച് രസകരമായി ചെയ്യാൻ തിരുമാനിച്ചത്. എന്നാൽ വീഡിയോ പോസ്റ്റ് ചെയ്തപ്പോൾ വലിയ ചർച്ചയായി. ഞങ്ങൾ പോലും അറിഞ്ഞിരുന്നില്ല എന്താണ് സംഭവിച്ചതെന്ന്.

3

ഇത് ശരിക്കും ഒരു തിരക്കഥയാണ്. സിനിമയ്ക്ക് കഥയെഴുതുന്നത് പോലെ തിരക്കഥയുണ്ടാക്കി ഷൂട്ട് ചെയ്തതാണ്. ആളുകളെ എങ്ങനെയെങ്കിലും നമ്മളിലേക്ക് എത്തിക്കുക എന്നതാണ് കണ്ടന്റ് ക്രിയേറ്റർ എന്ന നിലയിൽ ഞങ്ങളുടെ ലക്ഷ്യം. പക്ഷേ ഇത്രത്തോളും സ്വീകാര്യത കിട്ടുമെന്ന് കരുതിയില്ല.

4

ഇത്രയും നെഗറ്റീവ് കമന്റുകൾ വരുമെന്ന് പ്രതീക്ഷിച്ചില്ല. നമ്മൾ എന്താണോ പ്ലാൻ ചെയ്തത് അത് തന്നെയാണ് ഷൂട്ട് ചെയ്തത്. എന്നാൽ ഇവിടെ സംഭവിച്ചത് കാള പെറ്റു എന്ന് കേൾക്കുമ്പോൾ കയറെടുക്കുകയെന്ന അവസ്ഥയാണ്. നമ്മളെ തെറിപറഞ്ഞവരോടൊന്നും യാതൊരു ദേഷ്യവുമില്ല.

5

ഇതൊരിക്കലും ഒരു ഭയം കൊണ്ട് മാറ്റിയ പദ്ധതിയല്ല. ഒരു സിനിമ എങ്ങനെയാണോ ചിത്രീകരിക്കുന്നത് അതുപോലെ തയ്യാറാക്കിയത്. മ്മുടെ കഥയിൽ ഉള്ള ഒരു സംഭവത്തെ നമ്മൾ പരിപൂർണ്ണമായി ഷൂട്ട് ചെയ്ത് ആളുകളിലേക്ക് എത്തിച്ചു. നമ്മൾ വിചാരിച്ചതിലും കൂടുതലായി അത് സക്സസ് ആയി എന്നുള്ളതാണ്.

6

പേടിച്ചിട്ടാണ് താൻ ഇതിൽ നിന്നും പിൻമാറിയതെന്ന് പറയുന്നവർ പറഞ്ഞോട്ടെ. പക്ഷേ നമ്മൾ പിൻമാറിയതല്ലെന്ന് മാത്രമേ പറയാനുള്ളൂ. സിനിമയിലൊക്കെ കാണുന്നത് പോലെ ഒരു ക്ലൈമാക്സ് തയ്യാറാക്കി വെച്ചിരുന്നു. ആരേയും കബിളിപ്പിക്കാൻ ചെയ്തത് ആയിരുന്നില്ല.

7

അതേസമയം മയിലിനെ കറിവെയ്ക്കുന്നത് ദുബൈയിൽ നിയമവിധേയം ആണെന്നും ഫിറോസ് പറഞ്ഞു. സത്യത്തിൽ മയിലെന്നത് ഭക്ഷ്യയോഗ്യമായ വിഭവമല്ല. അത് മനസിലാക്കി കൊണ്ടാണ് അതിനെ കറിവെയ്ക്കാൻ തയ്യാറാകാതിരുന്നത്. മറ്റ് രീതിയിലൊക്കെ വീഡിയോയെ പലരും വ്യാഖ്യാനം ചെയ്തിട്ടുണ്ട്. എന്നാൽ അത് അവരുടെ അറിവില്ലായ്മ കൊണ്ടാണെന്നാണ് താൻ കരുതുന്നതെന്നും ഫിറോസ് പറഞ്ഞു.

8

കൂടുതൽ ആളുകളിലേക്ക് റീച്ച് ആകുകയെന്നത് മാത്രമാണ് ലക്ഷ്യം ഉണ്ടായിരുന്നത്. എന്നാൽ നെഗറ്റവ് കമന്റുകൾ ഞങ്ങൾക്ക് വേദന ഉണ്ടാക്കി. ആരേയും വിഷമിപ്പിക്കാൻ വേണ്ടിയല്ല ചെയ്തത്. നാട്ടിൽ മയിലിനെ തൊടാൻ പോലും പറ്റില്ല. അത് തെറ്റാണ്. ഇവിടെ വെച്ച് അതിനെ തൊടാനൊരു ഭാഗ്യം കിട്ടി എന്നതാണ്.

ജയിലിൽ നിന്ന് ഇറങ്ങിയപ്പോൾ അമ്മയെ കെട്ടിപിടിച്ച് കരഞ്ഞു; ജയിൽ അനുഭവങ്ങൾ തുറന്ന്പറഞ്ഞ് ഷൈൻ ടോം ചാക്കോജയിലിൽ നിന്ന് ഇറങ്ങിയപ്പോൾ അമ്മയെ കെട്ടിപിടിച്ച് കരഞ്ഞു; ജയിൽ അനുഭവങ്ങൾ തുറന്ന്പറഞ്ഞ് ഷൈൻ ടോം ചാക്കോ

https://malayalam.oneindia.com/photos/mamta-mohandas-s-new-photoshoot-with-elephant-goes-viral-oi71004.html

English summary
Everything was scripted'; Firoz Chuttipara's explanation in controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X