കാവ്യാമാധവനും കുടുങ്ങും? നാല് തെളിവുകള്‍; സിനിമാ ലോകം വീണ്ടും ഞെട്ടലില്‍!!
പോലീസ് ഗൂഢാലോചന സംബന്ധിച്ച് അന്വേഷിച്ചപ്പോഴാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നത്.
കൊച്ചി: യുവ നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപിന്റെ ഭാര്യ കാവ്യാമാധവനെതിരേ പോലീസ് നീക്കങ്ങള്‍ നടക്കുന്നുവെന്ന് റിപ്പോര്‍ട്ട്. നടിക്കെതിരേ നാല് തെളിവുകള്‍ പോലീസിന് ലഭിച്ചെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്തു. കാവ്യയുടെ പേര് കേസിലേക്ക് ശക്തമായി ഉയര്‍ന്നുവരുന്ന കാഴ്ചയാണിപ്പോള്‍. എന്നാല്‍ പോലീസ് ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
റിപ്പോര്‍ട്ടില്‍ പറയുന്ന ഭാഗങ്ങള്‍ ഇങ്ങനെയാണ്- കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിക്ക് രണ്ട് ലക്ഷം രൂപ കൈമാറിയത് കാവ്യയുടെ അറിവോടെയാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കാവ്യയ്ക്ക് പള്‍സര്‍ സുനിയുമായി നാല് വര്‍ഷത്തെ പരിചയമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
പോലീസ് ഗൂഢാലോചന സംബന്ധിച്ച് അന്വേഷിച്ചപ്പോഴാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നത്. ഈ സാഹചര്യത്തില്‍ കാവ്യാ മാധവനെയും അമ്മയെയും പോലീസ് ചോദ്യം ചെയ്‌തേക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്.

ലക്ഷ്യയില്‍ എത്തി
പള്‍സര്‍ സുനി ആക്രമണത്തിന് ശേഷം കാവ്യയുടെ സ്ഥാപനമായ ലക്ഷ്യയില്‍ എത്തിയതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇക്കാര്യം സുനി ജയിലില്‍ നിന്നെഴുതിയ കത്തിലും സൂചിപ്പിക്കുന്നുണ്ട്.

പോലീസിന് വേറെയും തെളിവ്
പള്‍സര്‍ സുനി ലക്ഷ്യയില്‍ എത്തിയതിന് പോലീസിന് വേറെയും തെളിവ് ലഭിച്ചിട്ടുണ്ടത്രെ. തൊട്ടടുത്ത സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങള്‍ ഇക്കാര്യം സമ്മതിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

എത്തിയത് കാമുകിക്കൊപ്പം
പള്‍സര്‍ സുനി ലക്ഷ്യയില്‍ എത്തിയത് കാമുകിക്കൊപ്പമായിരുന്നു. ഇയാള്‍ ഒമ്പതു തവണ ഈ സ്ഥാപനത്തില്‍ വന്നുവെന്നും മംഗളം റിപ്പോര്‍ട്ടില്‍ പറയുന്നു.

ഫേസ്ബുക്ക് പേജ് നിലച്ചു
അതേസമയം, ദിലീപ് അറസ്റ്റിലായതിന് പിന്നാലെ കാവ്യയുടെ ഫേസ്ബുക്ക് പേജ് പ്രവര്‍ത്തന രഹിതമായിട്ടുണ്ട്. വിവാഹ ശേഷം ഫേസ്ബുക്ക് പേജില്‍ മോശം കമന്റുകള്‍ നിറഞ്ഞിരുന്നു. ഇതോടെ നേരത്തെ അവര്‍ അത്ര സജീവമല്ലായിരുന്നു.

പോലീസ് ഉടന്‍ വിളിപ്പിക്കും
എന്നാല്‍ ചൊവ്വാഴ്ചയാണ് ഈ ഫേസ്ബുക്ക് പേജ് ഡി ആക്ടിവേറ്റായത്. സുനിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചോദിച്ചറിയാന്‍ കാവ്യയെ പോലീസ് ഉടന്‍ വിളിപ്പിക്കുമെന്നാണ് കരുതുന്നത്.

പല രേഖകളും പിടിച്ചെടുത്തു
ലക്ഷ്യയില്‍ നേരത്തെ പോലീസ് പരിശോധന നടത്തിയിരുന്നു. പല രേഖകളും പോലിസ് പിടിച്ചെടുത്തു. ഇവിടെ വച്ചാണ് സുനിക്ക് പണം കൈമാറിയതെന്ന് നേരത്തെ പോലീസിന് സൂചന ലഭിച്ചിരുന്നു. ഇതില്‍ വ്യക്തത വരുത്താനായിരുന്നു പരിശോധന.

കാക്കനാട്ടെ സ്ഥാപനം
പള്‍സര്‍ സുനി ജയിലില്‍ നിന്നെഴുതിയ കത്തില്‍ കാക്കനാട്ടെ സ്ഥാപനത്തെ കുറിച്ച് സൂചിപ്പിച്ചിരുന്നു. നടിയെ ആക്രമിച്ച രംഗങ്ങള്‍ പ്രതി പകര്‍ത്തിയിരുന്നു. ഈ ദൃശ്യങ്ങള്‍ കൈമാറാനാണ് കാക്കനാട് എത്തിയതെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

കടുത്ത ശിക്ഷ ലഭിച്ചേക്കാം
അതേസമയം, കേസ് സാധാരണ ഒരു ആക്രമണ കേസായി ഒതുങ്ങില്ലെന്ന് നിയമവിദഗ്ധര്‍ പറയുന്നു. ബലാല്‍സംഗം ചെയ്യാന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന ആരോപണം അപൂര്‍വമായ സംഭവമാണ്. കേസ് കോടതിയിലെത്തുമ്പോള്‍ ഈ ഭാഗം അപൂര്‍വ ഘടകമായി മാറും. ഇങ്ങനെ കോടതി പരിഗണിച്ചാല്‍ കേസിലെ പ്രതികള്‍ക്ക് കടുത്ത ശിക്ഷ ലഭിക്കാന്‍ സാധ്യതയുണ്ട്.

കൂടുതല്‍ വകുപ്പുകള്‍
കുറ്റം തെളിയിക്കപ്പെട്ടാല്‍ ബാലാല്‍സംഗം, വധശ്രമം, ഗൂഢാലോചന, സാമ്പത്തിക കുറ്റകൃത്യം എന്നീ വകുപ്പുകളെല്ലാം ചുമത്തിയേക്കും. ഈ വകുപ്പുകള്‍ കോടതി ശരിവച്ചാല്‍ ജീവപര്യന്തം വരെ ശിക്ഷ ലഭിച്ചേക്കും. അതേസമയം, ദിലീപിനെതിരേ കൂട്ടമാനഭംഗം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തുമെന്ന് റിപ്പോര്‍ട്ടുണ്ട്. ഗൂഢാലോചന കുറ്റം തെളിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ മറ്റു കുറ്റകൃത്യങ്ങളിലും പങ്കാളിത്തം തെളിയിക്കാന്‍ വേഗത്തില്‍ സാധിക്കും.












Click it and Unblock the Notifications