Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇങ്ങ് പോര്, നമുക്കൊന്നിക്കാം... കെടി ജലീലിനെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ച് പിസി ജോര്‍ജ്

കോട്ടയം: കഴിഞ്ഞ കുറച്ച് ദിവസമായി മാധ്യമങ്ങളില്‍ നിറ സാന്നിധ്യമാണ് തവനൂര്‍ എംഎല്‍എയും മുന്‍ മന്ത്രിയുമായ കെടി ജലീല്‍. ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ ഒന്നിന് പിറകെ ഒന്നായി രൂക്ഷ വിമര്‍ശനം അഴിച്ചുവിടുകയാണ് അദ്ദേഹം. ഫേസ്ബുക്ക് വഴി കെടി ജലീല്‍ നടത്തുന്ന പ്രതികരണങ്ങള്‍ സിപിഎം നേതാക്കളില്‍ പലര്‍ക്കും പിടിച്ചില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

കെടി ജലീലിന് മന്ത്രിപദവി തെറിക്കാന്‍ കാരണമായ ലോകായുക്ത വിധി പ്രസ്താവിച്ചതും സിറിയക് ജോസഫായിരുന്നു. സിറിയക് ജോസഫിനെതിരെ കെടി ജലീല്‍ നടത്തുന്ന പരാമര്‍ശങ്ങളെ പിന്തുണച്ച് രംഗത്തുവന്നിരിക്കുകയാണ് പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പിസി ജോര്‍ജ്. കെടി ജലീലിനെ പിസി ജോര്‍ജ് അദ്ദേഹത്തിന്റെ ജനപക്ഷം പാര്‍ട്ടിയിലേക്ക് ക്ഷണിച്ചു....

1

സിറിയക് ജോസഫിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് കെടി ജലീല്‍ നടത്തുന്നത്. ഓരോ ദിവസവും തന്റെ ഫേസ്ബുക്ക് പോസ്റ്റുകളില്‍ ജസ്റ്റിസിനെതിരെ ജലീല്‍ പ്രതികരിക്കുന്നു. അലസ ജീവിത പ്രേമി എന്നാണ് ഇന്ന് ജലീല്‍ പരിഹസിച്ചിരിക്കുന്നത്. ഡല്‍ഹി ഹൈക്കോടതിയില്‍ പ്രവര്‍ത്തിക്കവെ വിധി പ്രസ്താവിക്കാത്ത ജഡ്ജിയാണെന്നും വിമര്‍ശിച്ചു.

2

സാമൂഹിക പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരക്കലിന്റെ പരാമര്‍ശങ്ങള്‍ സൂചിപ്പിച്ചും കെടി ജലീല്‍ സിറിയക് ജോസഫിനെതിരെ രംഗത്തുവന്നിരുന്നു. തനിക്കെതിരെ സിറിയക് ജോസഫ് വെളിച്ചത്തേക്കാള്‍ വേഗത്തില്‍ വിധി പറഞ്ഞു എന്നാണ് ജലീലിന്റെ വിമര്‍ശനം. യുഡിഎഫുമായുള്ള കളികളികളുടെ ഭാഗമായിരുന്നു ഇതെന്നും ജലീല്‍ ആരോപിച്ചിരുന്നു. അഭയ കേസുമായി ബന്ധപ്പെട്ടും ജലീല്‍ വിമര്‍ശനം ഉന്നയിച്ചു. ഈ സാഹചര്യത്തിലാണ് പിസി ജോര്‍ജിന്റെ പ്രതികരണം.

3

സിറിയക് ജോസഫിനെ കുറിച്ച് കെടി ജലീല്‍ പറഞ്ഞത് നൂറ് ശതമാനം സത്യമാണെന്ന് പിസി ജോര്‍ജ് പറയുന്നു. ഇടതുപക്ഷ ബന്ധം വിച്ഛേദിച്ച് ജലീല്‍ എന്റെ കൂടെ പോരണമെന്നും ജോര്‍ജ് ആവശ്യപ്പട്ടു. നമുക്ക് ഒന്നിച്ച് പ്രവര്‍ത്തിക്കാം. സിറിയക് ജോസഫിനെതിരെ ജലീല്‍ പറഞ്ഞതിന് പിന്തുണ നല്‍കുന്നു. ജലീല്‍ ഇങ്ങു പോര്, നമുക്ക് ഒന്നിച്ചു പോകാമെന്നും പിസി ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.

4

നിലവില്‍ കേരള രാഷ്ട്രീയത്തില്‍ പ്രത്യേക റോളില്ലാത്ത അവസ്ഥയിലാണ് പിസി ജോര്‍ജ്. നേരത്തെ ഏത് സര്‍ക്കാര്‍ ഭരിച്ചാലും വ്യത്യസ്തമായ പ്രതികരണങ്ങളുമായി പിസി ജോര്‍ജ് എന്നും നിറഞ്ഞുനിന്നിരുന്നു. എന്നാല്‍ പൂഞ്ഞാറില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തോറ്റതോടെ അദ്ദേഹം ഒറ്റപ്പെട്ട അവസ്ഥയിലായി. ഇടതുപക്ഷം കൂടെ ചേര്‍ത്തില്ലെങ്കിലും യുഡിഎഫിനൊപ്പം നില്‍ക്കാമെന്ന് പിസി ജോര്‍ജ് കണക്കുകൂട്ടിയിരുന്നു. പക്ഷേ, അത് നടന്നില്ല.

5

പിസി ജോര്‍ജിന്റെ പല പ്രസ്താവനകളുമാണ് അദ്ദേഹത്തിന് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായതെന്ന് വിമര്‍ശനമുണ്ടായിരുന്നു. മുസ്ലിം സമുദായത്തിനെതിരെ കടുത്ത ഭാഷയില്‍ പിസി ജോര്‍ജ് വിമര്‍ശനം ഉന്നയിച്ചതാണ് പൂഞ്ഞാറില്‍ അടിപതറാന്‍ കാരണമെന്ന് വിലയിരുത്തലുണ്ടായി. അടുത്തിടെ പിസി ജോര്‍ജ് കോഴിക്കോടെത്തിയ വേളയില്‍ ഇക്കാര്യത്തില്‍ പരസ്യമായി മാപ്പ് പറയുകയും ചെയ്തു.

കൊവിഡ് മുക്തയായി; വര്‍ക്കൗട്ട് തുടങ്ങി റിമ കല്ലിങ്കല്‍.. കൂടെ ഒരു ഉപദേശവും- ചിത്രങ്ങള്‍

6

മുസ്ലിം സമുദായത്തിനെതിരെ പറഞ്ഞതില്‍ മാപ്പ് പറയുന്നു എന്ന് പറഞ്ഞ പിസി ജോര്‍ജ്, തനിക്കെതിരെ എസ്ഡിപിഐക്കാണ് പ്രചാരണം നടത്തിയത് എന്ന് വിമര്‍ശിക്കുകയും ചെയ്തിരുന്നു. കൂടാതെ ആക്രമിക്കപ്പെട്ട നടിക്കെതിരായ പല പ്രതികരണങ്ങളും അല്‍പ്പം കടന്നുപോയി എന്നും ആ കുട്ടിയോട് പരസ്യമായി മാപ്പ് പറയുന്നു എന്നും പിസി ജോര്‍ജ് കോഴിക്കോട് മാധ്യമങ്ങളെ കണ്ട വേളയില്‍ പറഞ്ഞിരുന്നു.

7

കെടി ജലീലിനെ കൂടെ ക്ഷണിച്ചുള്ള പിസി ജോര്‍ജിന്റെ പ്രതികരണം അദ്ദേഹത്തിന്റെ സ്വാഭാവിക വാക്കുകളായിട്ടാണ് കരുതുന്നത്. കെടി ജലീല്‍ എക്കാലത്തും ഇടതുപക്ഷത്തിനൊപ്പം ഉറച്ചുനില്‍ക്കുമെന്ന് കഴിഞ്ഞ ദിവസവും വ്യക്തമാക്കിയിരുന്നു. എന്നാല്‍ സിറിയക് ജോസഫിനെതിരായ പ്രതികരണങ്ങളില്‍ കെടി ജലീലിനെ സിപിഎം പിന്തുണച്ചിട്ടില്ല. അദ്ദേഹം വ്യക്തിപരമായി തന്നെ വിഷയം നേരിടട്ടെ എന്നാണ് സിപിഎമ്മിലെ വികാരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+