കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെമ്പർഷിപ്പ് കോളത്തിൽ മതം പറഞ്ഞില്ല! സിപിഎം പകവീട്ടുന്നത് ഇങ്ങനെ! മുൻ ഡിഫി നേതാവ് നസീറിന്റെ അനുഭവം..

മുഖ്യമന്ത്രി പിണറായി വിജയൻ അറിയാൻ എന്നു തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റിൽ താൻ പാർട്ടി പ്രവർത്തനം അവസാനിപ്പിക്കാനിടയായ സാഹചര്യത്തെക്കുറിച്ചാണ് നസീർ ആദ്യം പറയുന്നത്.

  • By Desk
Google Oneindia Malayalam News

കണ്ണൂർ: പാർട്ടി മെമ്പർഷിപ്പ് കോളത്തിൽ മതം രേഖപ്പെടുത്താൻ വിസമ്മതിച്ച മുൻ ഡിവൈഎഫ്ഐ നേതാവിനോട് സിപിഎം നേതൃത്വം പകപോക്കുന്നതായി ആരോപണം. തലശേരിയിലെ മുൻ നഗരസഭ കൗൺസിലറും, ഡിവൈഎഫ്ഐ നേതാവുമായിരുന്ന സിഒടി നസീറാണ് സിപിഎം നേതൃത്വത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ഇക്കാര്യം വ്യക്തമാക്കി സിഒടി നസീർ ഫേസ്ബുക്കിലൂടെ മുഖ്യമന്ത്രിക്ക് തുറന്ന പ്രതിഷേധക്കുറിപ്പുമെഴുതി.

മുഹമ്മദ് നിഷാം തങ്ങളെ കൊല്ലുമെന്ന് സഹോദരങ്ങൾ! ഗുണ്ടകൾക്ക് പണമൊഴുക്കുന്നു! അത്രയ്ക്ക് വിരോധമോ?മുഹമ്മദ് നിഷാം തങ്ങളെ കൊല്ലുമെന്ന് സഹോദരങ്ങൾ! ഗുണ്ടകൾക്ക് പണമൊഴുക്കുന്നു! അത്രയ്ക്ക് വിരോധമോ?

യോഗിയുടെ റാലിയിൽ മുസ്ലീം സ്ത്രീയുടെ പർദ്ദ അഴിപ്പിച്ചു, അതും പരസ്യമായി! സുരക്ഷാ ഭീഷണിയെന്ന്...യോഗിയുടെ റാലിയിൽ മുസ്ലീം സ്ത്രീയുടെ പർദ്ദ അഴിപ്പിച്ചു, അതും പരസ്യമായി! സുരക്ഷാ ഭീഷണിയെന്ന്...

മുഖ്യമന്ത്രി പിണറായി വിജയൻ അറിയാൻ എന്നു തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റിൽ താൻ പാർട്ടി പ്രവർത്തനം അവസാനിപ്പിക്കാനിടയായ സാഹചര്യത്തെക്കുറിച്ചാണ് നസീർ ആദ്യം പറയുന്നത്. പാർട്ടി മെമ്പർഷിപ്പ് കോളത്തിൽ മതം രേഖപ്പെടുത്താനും ന്യൂനപക്ഷത്തിന്റെ ലേബലിൽ പ്രവർത്തിക്കാൻ പറ്റില്ലെന്നുമുള്ള നിലപാടിന്റെ പേരിലാണ് പാർട്ടി വിട്ടത്. ഇതിന്റെ പകപോക്കാനായി സിപിഎം നേതാക്കൾ തന്നെ മാനസികമായി തകർക്കാൻ ശ്രമിക്കുന്നു. അവർ ഭരണസ്വാധീനം ഉപയോഗിച്ച് തന്റെ പാസ്പോർട്ട് പോലീസ് സ്റ്റേഷനിൽ തടഞ്ഞുവെച്ചിരിക്കുകയാണെന്നും അദ്ദേഹം ആരോപിക്കുന്നു.

cotfb

നിങ്ങൾക്ക് എന്നെ ചെറുപ്രായത്തിലേ അറിയുന്നതല്ലേ എന്നും നസീർ മുഖ്യമന്ത്രിയോട് ചോദിക്കുന്നുണ്ട്. 'നിങ്ങളുടെ ഭാര്യ എന്റെ ക്ലാസ് ടീച്ചർ അല്ലേ, എന്തിന് എനിക്ക് നീതി നിഷേധിക്കുന്നു' എന്നും നസീർ ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നു. എന്തുവന്നാലും തന്റെ നിലപാടിൽ ഉറച്ചുനിൽക്കുമെന്നും, അസഹിഷ്ണുത നല്ലതല്ലെന്നും വ്യക്തമാക്കിയാണ് നസീറിന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.

English summary
ex municipal councilor fb post against cpim leaders.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X