മുന്‍ ഭാര്യയ്‌ക്കെതിരെ കൈയ്യേറ്റം; സിദ്ദിഖിനെ അറസ്റ്റ് ചെയ്യണമെന്ന് സിപിഎം
കോഴിക്കോട്: ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ മുന്‍ ഭാര്യ നസീമയെ കൈയേറ്റം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കെ.പി.സി.സി ജനറല്‍ സെക്രട്ടറി ടി. സിദ്ദീഖിനെ അറസ്റ്റ് ചെയ്യണമെന്ന് സിപിഎം ആവശ്യപ്പെട്ടു. അര്‍ബുദ രോഗിയായ നസീമയ്‌ക്കെതിരായ കോണ്‍ഗ്രസ് നേതാവിന്റെ അക്രമം അത്യന്തം ഗൗരവമേറിയതാണെന്ന് സിപിഎം കോഴിക്കോട് സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറയുന്നു.
രോഗിയായതിനെ തുടര്‍ന്നാണ് നസീമയെയും കുട്ടികളെയും സിദ്ദിഖ് ഉപേക്ഷിക്കുന്നതും മറ്റൊരു വിവാഹം കഴിക്കുന്നതും. ഭരണ സ്വാധീനം ഉപയോഗപ്പെടുത്തി ഇപ്പോള്‍ നസീമയെ സിദ്ദിഖ് ഉപദ്രവിക്കുകയാണെന്ന് പ്രസ്താവന കുറ്റപ്പെടുത്തുന്നു. മുഖ്യമന്ത്രിയുടെ വലംകൈയ്യായി അറിയപ്പെടുന്ന സിദ്ദിഖ് പോലീസിനെ ഉപയോഗിച്ച് കേസുകള്‍ ഒതുക്കി തീര്‍ക്കുകയാണെന്നും ആരോപണമുണ്ട്.

വിവാഹസമയത്ത് ഉണ്ടായിരുന്ന സ്വര്‍ണവും പണവും തിരികെ വേണമെന്നും ജീവനാംശം വേണമെന്നും കാട്ടി സിദ്ദിഖിനെതിരെ നസീമ പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്തിവരവെയാണ് കഴിഞ്ഞദിവസം കോഴിക്കോട് മിംസ് ആശുപത്രിയിലെത്തിയ സിദ്ദിഖ് ഭീഷണിപ്പെടുത്തിയതും കൈയ്യേറ്റതിന് മുതിര്‍ന്നതും.
കേസ് പിന്‍വലിക്കണമെന്നാണ് സിദ്ദിഖിന്റെ ആവശ്യമെന്ന് നസീമ പറയുന്നു. ആശുപത്രിയില്‍ നടന്ന അനിഷ്ട സംഭവങ്ങളടക്കം കാട്ടി സിദ്ദിഖിനെതിരെ നസീമ മറ്റൊരു പരാതികൂടി കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നല്‍കിയിട്ടുണ്ട്. എന്നാല്‍, ആര്‍ക്ക് പരാതി നല്‍കിയാലും തങ്ങളാണ് ഭരിക്കുന്നതെന്നും ഒരു ചുക്കും ചെയ്യാന്‍ കഴിയില്ലെന്നുമാണ് സിദ്ദിഖ് നസീമയോട് പറഞ്ഞിരിക്കുന്നത്.












Click it and Unblock the Notifications