Get Updates
Get notified of breaking news, exclusive insights, and must-see stories!

വീണ വിജയന് തിരിച്ചടി; എസ്എഫ്‌ഐഒ അന്വേഷണം തുടരും, അന്വേഷണം റദ്ദാക്കണമെന്ന ഹർജി തള്ളി

ബെം​ഗളൂരു: സ്വകാര്യ കരിമണൽ കമ്പനിയായ സി എം ആർ എല്ലുമായിട്ടുള്ള സാമ്പത്തിക ഇടപാടിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റി​ഗേഷൻ ഓഫീസ് ( എസ് എഫ് ഐ ഒ) നടത്തുന്ന അന്വേഷണത്തിനെതിരെ വീണ വിജയന്റെ കമ്പനിയായ എക്സാലോജിക് നൽകിയ ഹർജി കർണാടക ഹൈക്കോടതി തള്ളി. അന്വേഷണത്തിൽ ഇടപെടാൻ കാരണം ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് നാ​ഗപ്രസന്നയുടെ ഉത്തരവ്.

ഹർജിയിൽ തീരുമാനം ആകുന്നത് വരെ അറസ്റ്റ് പോലുള്ള കടുത്ത നടപടികൾ ഉണ്ടാകരുതെന്ന് ഹൈക്കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു, അന്വേഷണവുമായി സഹകരിക്കണമെന്നും ആവശ്യമായ രേഖകൾ എക്സാലോജിക് സൊലുഷ്ൻസ് എസ് എഫ് ഐ ഒയാ്ക്ക് കൈമാറണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.

veena

എസ് എഫ് ഐ ഒ അന്വേഷണ നിലനിൽക്കില്ല എന്നാണ് എക്സാലോജിക് കോടതിയിൽ വാദിച്ചത്. രജിസ്ട്രാർ ഓഫ് കമ്പനീസ് അന്വേഷണം തുടരുകയാണെന്നും ഇതുമായി സഹക്കുന്നുണ്ടെന്നും എക്സാലോജിക് കോടതിയിൽ വാദിച്ചു. അതിനിടെ എസ് എഫ് ഐ ഒ അന്വേഷണം പ്രഖ്യാപിച്ച് ഉത്തരവ് നിലനിൽക്കില്ലെന്നാണ് കമ്പനി വാദിച്ചത്. എന്നാൽ എസ് എഫ് ഐ ഒ അന്വേഷണം തുടങ്ങിയതോടെ രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ അന്വേഷണം ഇല്ലാതായതായി കേന്ദ്ര സർക്കാർ പറഞ്ഞു.

ഫെബ്രുവരി 12 ന് ഒന്നര മണിക്കൂറോളം നീണ്ട വാദ പ്രതിവാദങ്ങളാണ് കോടതിയിൽ നടന്നിരുന്നത്. കമ്പനീസ് ലോ ചട്ടം 210 പ്രകാരം ആർ ഒ സി അന്വേഷണം പ്രഖ്യാപിച്ചതിനോട് പൂർണമായി സഹകരിച്ചിട്ടുണ്ടെന്ന് എക്സാലോജിക്കിന് വേണ്ടി ഹാദരായ അഭിഭാഷകൻ അരവിന്ദ് ദത്തൻ വാദിച്ചു. എന്നിട്ടും അതേ നിയമത്തിലെ ചട്ടം 212 പ്രകാരം എസ് എഫ് ഐ ഒ അന്വേഷണം പ്രഖ്യാപിച്ചത് എന്തടിസ്ഥാനത്തിൽ ആണെന്ന് വ്യക്തത ഇല്ലെന്നും ഇത് നിയമപരമല്ലെന്നും അഭിഭാഷകൻ വാദിച്ചു.

എന്നാൽ ​ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യങ്ങൾ സി എം ആർ എല്ലിന്റെ ഇടപാടുകളിൽ നടന്നിട്ടുണ്ടെന്ന് പ്രഥാമിക അന്വേഷണത്തിൽ തന്നെ വ്യക്തമായതായി എസ് എഫ് ഒ യ്ക്ക് വേണ്ടി ഹാജരായ അഡീഷണൽസോളിസിറ്റർ ജനറൽ കുളൂർ അരവിന്ദ് കാമത്ത് പറഞ്ഞു.

1.72 കോടി രൂപ വീണ വിജയന്റെ എക്സാ ലോജിക്കിന് ഒരു സേവനവും നൽകാതെ കൈമാറിയെന്നതിനും തെളിവുകളുണ്ട്. വിവിധ ഏജൻസികളുടെ അന്വേഷണ വലയിലുള്ള ഇടപാടുകളിൽ സമ​ഗ്രാന്വേഷണം നടത്താൻ എസ് എഫ് ഐ ഒ പോലെ വിശാലാധികാരമുള്ള സംവിധാനം ആവശ്യമാണെന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ഉത്തരവെന്നും എ എസ് ജെ പറയുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+