മാസപ്പടി കേസില്‍ എസ്എഫ്‌ഐഒയുടെ നടപടി; വീണാ വിജയന്റെ മൊഴിയെടുത്തു
കൊച്ചി: മാസപ്പടിക്കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനില്‍ നിന്ന് മൊഴിയെടുത്തു. എസ്എഫ്‌ഐഒ(സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ്)യാണ് നടപടികള്‍ക്ക് തുടക്കമിട്ടത്. ചെന്നൈയിലെ ഓഫീസിലെത്തി കഴിഞ്ഞ ബുധനാഴ്ച്ചയാണ് എസ്എഫ്‌ഐഒ അന്വേഷണ ഉദ്യോഗസ്ഥന്‍ അരുണ്‍ പ്രസാദ് വീണാ വിജയനില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചത്.
കേസ് ഏറ്റെടുത്ത് പത്ത് മാസത്തിന് ശേഷമാണ് ഈ നടപടിയുണ്ടാവുന്നത്. രണ്ട് തവണ വീണയില്‍ നിന്ന് മൊഴിയെടുത്തുവെന്നാണ് സൂചന. ചെയ്യാത്ത സേവനത്തിന് സിഎംആര്‍എല്ലില്‍ നിന്ന് വീണയുടെ കമ്പനിയായ എക്‌സാലോജിക് 1.72 കോടി മാസപ്പടി വാങ്ങിയെന്നാണ് കേസ്.

ധാതു മണല്‍ ഖനനത്തിനായി കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലിന് അനുമതി നല്‍കിയതിന് പ്രതിഫലമായിട്ടാണ് വീണാ വിജയന്റെ എക്‌സാലോജിക് കമ്പനിക്ക് മാസപ്പടി ലഭിച്ചതെന്നാണ് ആരോപണം. കഴിഞ്ഞ ജനുവരിയിലാണ് കേന്ദ്ര കോര്‍പ്പറേറ്റ് മന്ത്രാലയം എസ്എഫ്‌ഐഒ അന്വേഷണം പ്രഖ്യാപിച്ചത്. തുടര്‍ന്ന് സിഎംആര്‍എല്ലില്‍നിന്നും കെഎസ്‌ഐഡിസി ഉദ്യോഗസ്ഥരില്‍ നിന്നും മൊഴി രേഖപ്പെടുത്തിയിരുന്നു.
എക്‌സാലോജിക്കില്‍ നിന്നും അന്വേഷണ ഏജന്‍സി വിവരങ്ങള്‍ ശേഖരിച്ചിരുന്നു. പത്ത് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് എസ്എഫ്‌ഐഒയ്ക്ക് നല്‍കിയിട്ടുള്ള നിര്‍ദേശം. ഇതുപ്രകാരം നവംബറില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഇപ്പോള്‍ മൊഴി എടുക്കാനുള്ള കാരണം അതാണ്.
അതേസമയം എസ്എഫ്‌ഐഒയ്ക്ക് റെയ്ഡിനും അറസ്റ്റിനും അധികാരമുണ്ട്. അന്വേഷണത്തിന് വിവിധ ഏജന്‍സികളുടെ സഹായവും തേടാം. നേരത്തെ ഈ അന്വേഷണത്തിനെതിരെ എക്‌സാലോജിക്കടക്കം കോടതിയെ സമീപിച്ചിരുന്നു.
സിഎംആര്‍എല്‍ ആര്‍ക്കൊക്കെ പണം, എന്തിനൊക്കെ നല്‍കിയെന്നത് അന്വേഷിക്കണമെന്നാണ് പരാതിക്കാരനായ ഷോണ്‍ ജോര്‍ജ് ആവശ്യപ്പെട്ടത്. 2017 മുതല്‍ 2020 വരെയുള്ള കാലയളവിലാണ് സിഎംആര്‍എല്‍ കമ്പനി വീണയ്ക്ക് പണം നല്‍കിയതെന്നും, സേവനങ്ങള്‍ നല്‍കാതെയാണ് മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്ക് പണം ലഭിച്ചതെന്നും ആദായനികുതി തര്‍ക്ക പരിഹാരം ബോര്‍ഡ് കണ്ടെത്തുകയും ചെയ്തിരുന്നു.
2017ല്‍ എക്‌സാലോജിക്കും സിഎംആര്‍എല്‍ കമ്പനിയും മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്‍സി സേവനങ്ങള്‍ക്ക് വേണ്ടി കരാറുണ്ടാക്കിയിരുന്നു. ഈ കരാര്‍ പ്രകാരം എല്ലാ മാസവും അഞ്ച് ലക്ഷം രൂപ വീണ വിജയനും, മൂന്ന് ലക്ഷം രൂപ എക്‌സാലോഞ്ചിക്കിനും നല്‍കണമെന്നായിരുന്നു വ്യവസ്ഥ. പണം നല്‍കിയത് ഈ കരാറിന്റെ അടിസ്ഥാനത്തിലാണ്.
വീണയോ എക്‌സാലോജിക് കമ്പനിയോ യാതൊരു തരത്തിലുള്ള സേവനങ്ങളും നല്‍കിയിട്ടില്ലെന്ന് സിഎംആര്‍എല്‍ ഡയറക്ടറായ ശശിധരന്‍ കര്‍ത്ത ആദായനികുതി തര്‍ക്കപരിഹാര ബോര്‍ഡിന് മൊഴി നല്‍കിയിട്ടുണ്ട്. ഒരു സേവനവും നല്‍കാതെ 1.75 കോടി രൂപയാണ് വീണയുടെ കമ്പനിക്ക് ലഭിച്ചിരിക്കുന്നത്.












Click it and Unblock the Notifications