മാരകമായ മയക്കുമരുന്നിന്റെ വില ഗ്രാമിന് 4000 രൂപ, വാങ്ങുന്നത് ആഫ്രിക്കന്‍ സ്വദേശിയില്‍ നിന്ന്, പിടിയിലായത് ന്യൂ ഇയര്‍ ആഘോഷത്തിന് എത്തിക്കുന്നതിനിടയില്‍

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: ആഘോഷങ്ങളിലും റേവ് പാര്‍ട്ടികളിലും ഉപയോഗിക്കുന്ന മയക്കുമരുന്നുകളുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. ആലപ്പുഴ കായംകുളം സ്വദേശി മാളിയേക്കല്‍ കിഴക്കേതില്‍ വീട്ടില്‍ ഷൈജുമോനെയാണ്(24) എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.ടി.സജിമോനും സംഘവും അറസ്റ്റ് ചെയ്തത്. എക്സൈസ് ഇന്റലിജന്‍സ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. നിലമ്പൂര്‍ മേഖലയിലെ ആവശ്യക്കാര്‍ക്ക് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്കായി മയക്കുമരുന്നുമായി വരുമ്പോഴാണ് നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് പ്രതിയെ അറസ്റ്റ് ചെയ്തത്.

ആരാധകർക്ക് നിരാശ, പുതുവത്സര നൃത്ത പരിപാടി സണ്ണി ലിയോൺ പങ്കെടുക്കില്ല; താരത്തിന്റെ പ്രതികരണം ഇങ്ങനെ

ഇയാളില്‍ നിന്ന് 4.5 ഗ്രാം എക്സ്റ്റസി എന്ന എം.ഡി.എം.എയും 200 ഗ്രാം ഹാഷിഷും പിടികൂടി. കൊടൈക്കനാല്‍, കൊച്ചി എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചുള്ള മയക്കമരുന്നു ശ്യംഖലയിലെ മുഖ്യകണ്ണിയാണിയാള്‍. ആഫ്രിക്കന്‍ സ്വദേശിയോടൊപ്പം മയക്കുമരുന്നുമായി മുമ്പ് ബാംഗ്ലൂര്‍ പൊലീസിന്റെ പിടിയിലായിട്ടുളള ഇയാള്‍ ഇപ്പോള്‍ ആ കേസില്‍ ജാമ്യത്തിലാണ്.

prathi

മാരകമായ മയക്കുമരുന്നുകളുമായി പിടിയിലായ മാളിയേക്കല്‍ കിഴക്കേതില്‍ വീട്ടില്‍ ഷൈജുമോന്‍

ആഫ്രിക്കന്‍ സ്വദേശിയില്‍ നിന്ന് തന്നെയാണ് ഇതും ലഭിച്ചതെന്നാണ് പ്രാഥമിക നിഗമനമെന്ന് ഡപ്യൂട്ടി എക്സൈസ് കമ്മിഷണര്‍ വി.ആര്‍.അനില്‍ കുമാര്‍ പറഞ്ഞു. ജില്ലയില്‍ നിശാപാര്‍ട്ടികള്‍ക്കായി കൊണ്ടുവരുന്ന മയക്കുമരുന്ന് ഇതാദ്യമായാണ് പിടികൂടുന്നത്. ഇത്തരം പാര്‍ട്ടികളുമായി ബന്ധപ്പെട്ട് ഊര്‍ജ്ജിത അന്വേഷണം നടത്തി വരികയാണ്. എക്സ്റ്റസി എന്നറിയപ്പെടുന്ന മെഥലിന്‍ ഡയോക്‌സി മെറ്റാം ഫിറ്റമിന്‍ എന്ന മാരക മയക്കുമരുന്ന് ഒരു ഗ്രാമിന് 4000 രൂപയ്ക്കാണ് ഇയാള്‍ ആവശ്യക്കാര്‍ക്കു നല്‍കുന്നത്.

ബാംഗ്ലൂരിലെ ആഫ്രിക്കന്‍ സ്വദേശികളില്‍ നിന്നാണ് ഇയാള്‍ ഇതു സംഘടിപ്പിക്കുന്നത്. ഹാഷിഷ് കൊണ്ടുവരുന്നത് ഹിമാചലിലെ മണാലി, കസൂര്‍ എന്നിവിടങ്ങളില്‍ നിന്നുമാണ്. 8 ഗ്രാം (ഒരു തോല) ഹാഷിഷിന് 3500 രൂപയാണ് വില്‍പ്പന വില

സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍ ബിജു പി.എബ്രഹാം, ഇന്റലിജന്‍സ് പ്രിവ. ഓഫീസര്‍ ടി. ഷിജുമോന്‍, സിവില്‍ എക്സൈസ് ഓഫീസര്‍ അരുണ്‍കുമാര്‍, പി.വി. സുഭാഷ്, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ ഏഞ്ചലിന്‍ ചാക്കോ, ഡ്രൈവര്‍ പ്രദീപ് കുമാര്‍ എന്നിവരും ഉണ്ടായിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Excise arrested youth for keeping drugs

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്