കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെട്രോളിന് 61പൈസയും, ഡീസലിനു 46പൈസയും കൂടും

  • By Sruthi K M
Google Oneindia Malayalam News

തിരുവനന്തപുരം: പുതുവര്‍ഷത്തില്‍ നല്ല സമ്മാനങ്ങളാണ് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കുന്നത്. എല്ലാം തിരിച്ചടിയാണെന്ന് മാത്രം. കാലങ്ങളായി തുടരുന്ന ഈ ഇന്ധനവിലയിലെ ചാഞ്ചാട്ടം എന്നു അവസാനിക്കും എന്നറിയില്ല. ഇപ്പോഴിതാ സര്‍ക്കാര്‍ ഇന്ധനത്തിന്റെ വില്പന നികുതി വര്‍ദ്ധിപ്പിച്ചിരിക്കുന്നു. ഇതോടെ പെട്രോളിന് 61 പൈസയും ഡീസലിന് 46 പൈസയും കൂടും.

ഇന്ധനത്തിന്റെ ഇറക്കുമതി തീരുവ കേന്ദ്രം വ്യാഴാഴ്ച വര്‍ദ്ധിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും ഒരു വില വര്‍ദ്ധന. വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെ ഈ വിലവര്‍ദ്ധന നിലവില്‍ വരും. കേന്ദ്രസര്‍ക്കാര്‍ വില്പന നികുതി വര്‍ധിപ്പിച്ചപ്പോള്‍ സംസ്ഥാനത്തിന് അത് താങ്ങാന്‍ കഴിഞ്ഞില്ല, അതുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ വില വര്‍ദ്ധിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ട്.

petrol-pump

ബ്രാന്റഡ്, അണ്‍ ബ്രാന്റഡ് പെട്രോള്‍,ഡീസല്‍ എന്നിവയുടെ തീരുവ ലിറ്ററിന് രണ്ടു രൂപയാണ് കൂട്ടിയിരിക്കുന്നത്. അടുത്ത മൂന്നു മാസത്തിനിടെ 6,000 കോടി രൂപ സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതില്‍ നിന്നും ലഭിക്കുന്ന ലാഭം അടിസ്ഥാന സൗകര്യ വികസനത്തിന് ഉപയോഗിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

ഇത് മൂന്നാമത്തെ തവണയാണ് കേന്ദ്ര സര്‍ക്കാര്‍ എക്‌സൈസ് തീരുവ ഉയര്‍ത്തിയത്. അതേസമയം, അന്താരാഷ്ട്ര വിപണിയില്‍ എണ്ണയുടെ വിലയിടിവ് തുടരുകയാണ്.

English summary
petrol and diesel excise duty hiked on friday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X