പെണ്‍സുഹൃത്തിനെ കുടുക്കാന്‍ എംഡിഎംഎ പേഴ്സില്‍ ഒളിപ്പിച്ചു; യുവാവിനെ കയ്യോടെ പൊക്കി എക്സൈസ്
കട്ടപ്പന: പെണ്‍സുഹൃത്തിനെ ലഹരി മരുന്ന് കേസില്‍ പെടുത്താന്‍ ശ്രമിച്ച യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. പെണ്‍സുഹൃത്തിന്റെ പേഴ്സില്‍ ലഹരി മരുന്നായ എം ഡി എം എ ഒളിപ്പിച്ച് കേസില്‍ കുടുക്കാന്‍ ശ്രമിച്ച ഉപ്പുതുറ സ്വദേശി ജയന് ആണ് പിടിയിലായത്. വിവാഹ വാഗ്ദാനം നല്കി യുവതിയെ പൊന്‍കുന്നത്തെ വാടക വീട്ടില്‍ നിന്ന് കൊണ്ടുവരികയും കട്ടപ്പനയില്‍ എത്തിയ ഇരുവരും ലോഡ്ജില്‍ മുറിയെടുത്ത് താമസിക്കുകയും ചെയ്തു.
തിങ്കളാഴ്ച രാവിലെ ബാഗ് വാങ്ങിക്കൊണ്ടു വരാമെന്ന് പറഞ്ഞ് യുവതിയുടെ ബാഗില്‍ നിന്ന് ഇയാള്‍ പണമെടുത്ത് പുറത്തേക്ക് പോയി. യുവതിയുടെ ഫോണും ഇയാള്‍ കൈക്കലാക്കിയിരുന്നു. ഇതിനിടെയാണ് എം ഡി എം എ യുവതിയുടെ പേഴ്സില്‍ സൂക്ഷിച്ചതെന്നാണ് കരുതുന്നത്. പിന്നാലെ ലോഡ്ജില്‍ നിന്ന് പുറത്തിറങ്ങിയ പ്രതി സ്വന്തം ഫോണില്‍ നിന്ന് എക്സൈസ് ഓഫീസിലേക്ക് വിളിച്ച് എം ഡി എം എയുമായി യുവതി ലോഡ്ജില്‍ താമസിക്കുന്നുണ്ടെന്ന് അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് എക്സൈസ് സംഘം ലോഡ്ജില്‍ എത്തി പരിശോധന നടത്തിയപ്പോള്‍ 300 മില്ലി ഗ്രാം എം ഡി എം എ യുവതിയുടെ ബാഗില്‍ നിന്ന് കണ്ടെടുക്കുകയായിരുന്നു. എന്നാല്‍ ഇത് എന്താണെന്നും എവിടെ നിന്ന് വന്നതാണെന്ന് അറിയില്ലെന്ന് യുവതി എക്സൈസിന് മൊഴി നല്കി. ഒപ്പമുണ്ടായിരുന്ന ജയന് പുറത്തേക്ക് പോയെന്നും പറഞ്ഞു.
തുടര്‍ന്ന് സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തിലാണ് ജയന് തന്നെയാണ് യുവതിയെ കുറിച്ചുള്ള വിവരം വിളിച്ചുപറഞ്ഞതെന്ന് മനസിലായത്. ഇയാളെ പിടികൂടി ചോദ്യം ചെയ്തപ്പോള്‍ യുവതിയെ കുടുക്കാന്‍ ശ്രമിച്ചതാണെന്ന് പറഞ്ഞു. പിന്നാലെ ഇയാളെ എക്സൈസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
അതേസമയം, തൃശൂരില്‍ ലഹരി കേസില്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീലാ സണ്ണിയെ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണ്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയെ അറസ്റ്റ് ചെയ്ത എക്സൈസ് ഓഫീസറെ സസ്പെന്‍ഡ് ചെയ്തിരുന്നു. പിന്നാലെ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് എക്സൈസ് മന്ത്രി എം ബി രാജേഷ് രംഗത്തെത്തിയിരുന്നു.
വ്യാജ ലഹരിക്കേസില്‍ അറസ്റ്റിലായ ഷീലാ സണ്ണിയെ ഫോണില്‍ വിളിച്ച് ആശ്വസിപ്പിച്ചെന്ന് മന്ത്രി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു. ചെയ്യാത്ത തെറ്റിന്റെ പേരില്‍ ജയിലില്‍ കിടക്കാനിടയായതിലും, അനുഭവിക്കേണ്ടി വന്ന ബുദ്ധിമുട്ടിലും ഖേദം പ്രകടിപ്പിച്ചു. അവരെ വ്യാജമായി കേസില്‍ കുടുക്കുന്നതിന് ഉത്തരവാദികളായ എല്ലാവര്‍ക്കുമെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ഉറപ്പുനല്കയെന്ന് അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികളില്‍ ഷീലാ സണ്ണി സംതൃപ്തിയും നന്ദിയും അറിയിച്ചു. ഷീലാ സണ്ണി നിരപരാധിയാണ് എന്ന് കോടതിയെ അറിയിക്കും. ഇനി ഒരാള്‍ക്കും ഇത്തരമൊരു അനുഭവം ഉണ്ടാകില്ലെന്ന് ഉറപ്പാക്കുംവിധം, ഉത്തരവാദികളായ എല്ലാവര്‍ക്കുമെതിരെ നിയമാനുസൃതമായ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications