• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വിമതര്‍ക്ക് ബിജെപിയും പണികൊടുത്തോ ? മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതില്‍ ഭിന്നാഭിപ്രായം

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി ബിഎസ് യെഡിയൂരപ്പ സത്യപ്രതിജ്ഞ ചെയ്തിട്ട് ഒരാഴ്ച്ച കഴിഞ്ഞെങ്കിലും മന്ത്രിസഭാ വികസനത്തെക്കുറിച്ചുള്ള യാതൊരു സൂചനയും ഇതുവരെ പുറത്തുവിടാന്‍ ബിജെപി നേതൃത്വം തയ്യാറായിട്ടില്ല. മന്ത്രിസഭാ വികസനം നടത്താത്തതില്‍ ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനാമാണ് കോണ്‍ഗ്രസും ജെഡിഎസും നടത്തുന്നത്. ഒരു സര്‍ക്കാര്‍ ഇല്ലാത്ത അവസ്ഥയാണ് സംസ്ഥാനത്ത് ഇപ്പോള്‍ ഉള്ളതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

ശ്രീറാം വെങ്കിട്ടരാമന്‍ സഞ്ചരിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു, ശ്രീറാമിനും പരിക്ക്

മന്ത്രിസഭാ വികസനവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്താന്‍ മുഖ്യമന്ത്രി യെഡിയൂരപ്പ ഇന്നലെ ദില്ലിക്ക് പോകുമെന്ന സൂചയുണ്ടായെങ്കിലും യാത്ര മാറ്റിവെച്ചു. 33 മന്ത്രിമാരുടെ ഒഴിവിലേക്ക് വലിയ ചരടുവലികള്‍ നടക്കുന്നതാണ് ബിജെപിയെ പ്രതിസന്ധിയിലാക്കുന്നത്. അതേസമയം വിമതരെ മന്ത്രിസഭയില്‍ ഉള്‍പ്പടുത്തുന്ന കാര്യത്തിലും ബിജെപിയില്‍ അഭിപ്രായവ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ..

34 അംഗ മന്ത്രിസഭ

34 അംഗ മന്ത്രിസഭ

മുഖ്യമന്ത്രിയായി അധികാരമേറ്റെങ്കിലും സര്‍ക്കാര്‍ രൂപീകരണം ബിജെപിക്ക് കടുത്ത വെല്ലുവിളിയായി തുടരുകയാണ്. മുഖ്യമന്ത്രിയടക്കം 34 അംഗ മന്ത്രിസഭയാണ് നിലവില്‍ വരേണ്ടത്. ബിജെപിയില്‍ നിന്ന് മാത്രം മൂന്നില്‍ കൂടുതല്‍ തവണ എംഎല്‍എമാരായവരുടെ അംഗം 56 ആണ്. ഇവര്‍ ഉയര്‍ത്തുന്ന സമ്മര്‍ദ്ദം എങ്ങനെ അതിജീവിക്കുമെന്നാണ് പാര്‍ട്ടി നേതൃത്വം ആലോചിക്കുന്നത്. ഇവര്‍ക്ക് പുറമെയാണ് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാറിനെ വീഴ്ത്താന്‍ സഹായിച്ച വിതമരും നില്‍ക്കുന്നത്.

15 പേരില്‍ 12 പേര്‍ക്ക്

15 പേരില്‍ 12 പേര്‍ക്ക്

സഖ്യസര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ച് എംഎല്‍എ സ്ഥാനം രാജിവെച്ച 15 പേരില്‍ 12 പേര്‍ക്ക് നേരത്തെ ബിജെപി മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തിരുന്നു. കോണ്‍ഗ്രസില്‍ വിമത നീക്കത്തിന് നേതൃത്വം നല്‍കിയ രമേഷ് ജാര്‍ക്കിഹോളിക്ക് ഉപമുഖ്യമന്ത്രി പദമാണ് ബിജെപി നല്‍കിയ വാഗ്ദാനം. വിമതരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ ബിജെപിയില്‍ ഭിന്നാഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.

കടുത്ത എതിര്‍പ്പ്

കടുത്ത എതിര്‍പ്പ്

വിമതരില്‍ 12 പേരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയാല്‍ ബിജെപിയുടെ പ്രതിനിധ്യം 21 പേരില്‍ ഒതുങ്ങിയേക്കും. ഇത് പാര്‍ട്ടിയില്‍ കടുത്ത എതിര്‍പ്പിനും ഭിന്നിപ്പിനും ഇടയാക്കും. ഈ സാഹചര്യത്തില്‍ 12 പേരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ ബിജെപി പുനരാലോചന നടത്തിയേക്കും.ഇതോടെ മന്ത്രിസ്ഥാനം പ്രതീക്ഷിച്ച് കളംമാറ്റിചവിട്ടിയ വിമതരില്‍ ചിലര്‍ക്കെങ്കിലും നിരാശരാകേണ്ടി വരും. മറ്റ് മുതിര്‍ന്ന സ്ഥാനങ്ങള്‍ നല്‍കി ഇവരെ അനുനയിപ്പിക്കാനാവും ബിജെപിയുടെ ശ്രമം.

ചരടുവലികള്‍

ചരടുവലികള്‍

ഉമപമുഖ്യമന്ത്രി സ്ഥാനത്തേക്കും ബിജെപിയിലും ചരടുവലികള്‍ ശക്തമാണ്. ജെഎസ് ഷെട്ടാര്‍, കെഎസ് ഈശ്വരപ്പ, ആര്‍ അശോക്, ബി ശ്രീരാമലു, എന്നിവര്‍ ഉപമുഖ്യന്ത്രിസ്ഥാനം ലക്ഷ്യം വെക്കുന്നവരാണ്. ആന്ധ്രാപ്രദേശില്‍ വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡി മന്ത്രിസഭയിലേത് പോലെ 5 ഉപമുഖ്യമന്ത്രിമാരെ നിയമിക്കണമെന്നും യെഡിയൂരപ്പക്കമേല്‍ സമ്മര്‍ദ്ദമുണ്ട്. കര്‍ണാടക മഡിക സമുദായ സംഘടനാ അധ്യക്ഷന്‍ ഹനുമന്തപ്പയാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.

ദേശീയ നേതൃത്വം തീരുമാനിക്കും

ദേശീയ നേതൃത്വം തീരുമാനിക്കും

സുരക്ഷിതമായ ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ പാര്‍ട്ടിക്ക് ശക്തമായ തീരുമാനം എടുക്കാന്‍ കഴിയാത്തതാണ് ബിജെപിയിലെ പ്രതിസന്ധി രൂക്ഷമാക്കുന്നത്. യെഡിയൂരപ്പയും കര്‍ണാടക ചുമതലയുള്ള ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി മുരളീധര്‍ റാവുവും ചേര്‍ന്ന് മന്ത്രിമാരുടെ പട്ടിക തയാറാക്കി 7 ന് ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കും സമര്‍പ്പിക്കും. മന്ത്രിസഭാ വികസനം സംബന്ധിച്ച് അന്തിമ തീരുമാനം കേന്ദ്ര നേതൃത്വത്തിന്‍റേതാകും. സ്പീക്കറുടെ കാര്യത്തിലും യെഡിയൂരപ്പ നിര്‍ദ്ദേശിച്ച കെജെ ബൊപ്പയ്യയെ തള്ളി ആര്‍എസ്എസ് പശ്ചാത്തലമുള്ള വിശ്വേശര ഹെഡ്ഗെ കാഗേരിയയെ നിശ്ചയിച്ചത് കേന്ദ്ര നേതൃത്വമാണ്.

എത്രയും വേഗം പൂര്‍ത്തിയാക്കും

എത്രയും വേഗം പൂര്‍ത്തിയാക്കും

എത്രയും വേഗം മന്ത്രിസഭാ വികസനം സാധ്യമാക്കുമെന്നാണ് യെഡിയൂരപ്പ വ്യക്തമാക്കുന്നത്. ഒരാള്‍ മാത്രമാണെങ്കിലും അത് ഒരു സര്‍ക്കാരാണ്. 25 ആളുണ്ടെങ്കിലും അത് സര്‍ക്കാരാണ്. ബിജെപി ഒരു ദേശീയ പാര്‍ട്ടിയാണ്. ഓഗസ്റ്റ് 6,7,8 തീയതികളിലായി ഞാന്‍ ദില്ലിയിലേക്ക് പോകുന്നു. പാര്‍ട്ടി ദേശീയ നേതൃത്വവുമായി ചര്‍ച്ച നടത്തി മന്ത്രിസഭ വിപുലീകരണം എത്രയും വേഗം പൂര്‍ത്തീകരിക്കാന്‍ ഞാന്‍ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭരണം മുന്നോട്ട് പോവുന്നു

ഭരണം മുന്നോട്ട് പോവുന്നു

എന്‍റെ ഭാഗത്ത് നിന്നുള്ള ശ്രമം ഞാന്‍ നടത്തും. അന്തിമ അനുമതി നല്‍കേണ്ടത് ദില്ലിയില്‍ നിന്നാണ്. മന്ത്രിസഭ വികസനം നടന്നില്ലെങ്കിലും പതിവ് വികസനങ്ങളും ട്രാന്‍സ്ഫറുകളും പ്രശ്നങ്ങള്‍ കൂടാതെ മുന്നോട്ടുപോവുന്നുണ്ട്. ഒരു മുഖ്യമന്ത്രിയെന്ന നിലയില്‍ ഞാനത് കൃത്യമായി ചെയ്യുന്നുണ്ട്. മന്ത്രിസഭാ വികസനം സംബന്ധിച്ച അന്തിമതീരുമാനം കേന്ദ്ര നേതൃത്വത്തില്‍ നിന്ന് ഉടന്‍ ഉണ്ടാവുമെന്നും യെഡിയൂരപ്പ കൂട്ടിച്ചേര്‍ത്തു.

ഷുഹൈബ് വധത്തിലെ ഗൂഡാലോചനക്കേസ്: കണ്ണൂരില്‍ വീണ്ടും സിപിഎം- കോണ്‍ഗ്രസ് രാഷ്ട്രീയ പോരിന് കളമൊരുക്കം!

English summary
expansion of karnataka cabinet; BJP facing severe crisis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X