Get Updates
Get notified of breaking news, exclusive insights, and must-see stories!

പാസ്പോര്‍ട്ട് കീറികളഞ്ഞതിന് ഭാര്യയെ പ്രവാസി കൊന്നു

കണ്ണൂര്‍: പാസ്‌പോര്‍ട്ട് കീറിക്കളഞ്ഞതില്‍ പ്രകോപിതനായ പ്രവാസി യുവാവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. കണ്ണൂര്‍ ചാലോടാണ് സംഭവം . പത്ത് ദിവസത്തെ അവധിയ്ക്ക് നാട്ടിലെത്തിയതായിരുന്നു ഭര്‍ത്താവ്. ആരാധന നിവാസില്‍ ശ്വേത (28)യാണ് ഭര്‍ത്തവ് ബിജോയിയുമായുള്ള വഴക്കിനിടെ കൊല്ലപ്പെട്ടത് .

രാവിലെ ദമ്പതിമാര്‍ കലഹിച്ചിരുന്നു. തുടര്‍ന്ന് ശ്വേത ബിജോയിയുടെ പാസ്‌പോര്‍ട്ട് കീറിക്കളഞ്ഞു. തുടര്‍ന്ന് പ്രകോപിതനായ ബിജോയി, ശ്വേതയെ കിടപ്പുമുറിയില്‍ വച്ച് തുണി ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊലപ്പെടുത്തി . ഉച്ചയോടെയാണ് കൊലപാതകവിവരം പുറത്തറിയുന്നത്. കൊലപാതക ശേഷം ബിജോയി തന്നെയാണ് ഇക്കാര്യം സുഹൃത്തുക്കളെ അറിയിച്ചത്.

murder1

പൊലീസെത്തി വീട്ടില്‍ വച്ച് തന്നെ പ്രതിയെ അറസ്റ്റ് ചെയ്തു.ബെംഗളൂര്‍ സ്വദേശിനിയായ ശ്വേതയും ബിജോയിയും നാല് വര്‍ഷം മുന്‍പാണ് വിവാഹിതരായത് . ഇരുവര്‍ക്കും മൂന്ന് വയസുള്ള മകളുണ്ട് . ഖത്തറില്‍ വിമാനത്താവളത്തിലെ ജീവനക്കാരനാണ് ബിജോയി . കഴിഞ്ഞ ആഴ്ചയാണ് ഇയാള്‍ നാട്ടിലെത്തിയത് . ബാംഗഌരില്‍ ഒരു ഐടി കമ്പനിയില്‍ ജീവനക്കാരിയായിരുന്നു ശ്വേത. കൊലപാതക സമയം ബിജോയിയുടെ അമ്മ വീട്ടില്‍ ഉണ്ടായിരുന്നു .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+