Get Updates
Get notified of breaking news, exclusive insights, and must-see stories!

'കേരളത്തിലെ പ്രശാന്ത് കിഷോറാണെന്നാണ് ഭാവം: കിട്ടിയത് ഉണ്ട': ശ്രീജിത് പണിക്കര്‍ക്കെതിരെ എസ് സുദീപ്

സംഘപരിവാര്‍ അനുഭാവിയും ചാനല്‍ നിരീക്ഷകനുമായി ശ്രീജിത് പണിക്കര്‍ക്കെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി മുന്‍ ജഡ്ജ് എസ് സുദീപ്. പ്രളയവുമായി ബന്ധപ്പെട്ട് ശ്രീജിത് ട്രോളുകള്‍ പങ്കുവെച്ചതിനെ തുടര്‍ന്നുണ്ടായ വിമര്‍ശനമാണ് ഇരുവരും തമ്മിലുള്ള സൈബര്‍ പോരാട്ടത്തിലേക്ക് എത്തിച്ചത്. ഒരു ചാനല്‍ ചര്‍ച്ചയില്‍ താന്‍ പങ്കെടുക്കുന്നുണ്ടെന്ന് അറിഞ്ഞതോടെ മുന്‍ ജഡ്ജ് ആ ചര്‍ച്ചയില്‍ നിന്നും വിട്ടു നിന്നുവെന്ന ആരോപണവുമായി ഇന്നലെ ശ്രീജിത് പണിക്കര്‍ രംഗത്ത് എത്തിയിരുന്നു. ഇതിന് മറുപടിയുമായിട്ടാണ് എസ് സുദീപ് വീണ്ടും രംഗത്ത് എത്തിയിരിക്കുന്നത്. ജനം ടീവിയുടെ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ അനില്‍ നമ്പ്യാര്‍ തന്നെ വിളിച്ചിരുന്നുവെന്ന് എസ് സുദീപ് തന്നെ വ്യക്തമാക്കുന്നുണ്ട്.

'പണിക്കർ എന്ന സംഘപരിവാറുകാരൻ നിഷ്പക്ഷ നിരീക്ഷകൻ എന്ന ലേബലിൽ ആട്ടിൻതോലണിഞ്ഞു വരുന്ന ചർച്ചയിൽ പങ്കെടുക്കാൻ! അപ്പോൾ ചർച്ചയിൽ പങ്കെടുക്കുന്ന എന്നെ എന്തു വിശേഷിപ്പിക്കും നമ്പ്യാരേ? ഞാൻ നിഷ്പക്ഷനല്ല. തീവ്ര സംഘപരിവാർ വിരുദ്ധനാണ്, എന്നും. എന്നെ സംഘപരിവാർ വിരുദ്ധനെന്നു തന്നെ വിളിക്കണം. വിളിച്ചേ പറ്റൂ. ആ വിളി എനിക്കഭിമാനമാണ്.'- എസ് സുദീപ് പറയുന്നു. അപ്പോൾ നിരീക്ഷകൻജിയെ കമ്യൂണിസ്റ്റ്-കോൺഗ്രസ് വിരുദ്ധനെന്നോ വർഗീയ വാദിയെന്നോ വർഗീയ ഭ്രാന്തനെന്നോ മനുഷ്യ വിരുദ്ധനെന്നോ തന്നെ വിശേഷിപ്പിക്കണം. അല്ലാത്ത ചർച്ചയിൽ എൻ്റെ പട്ടി വരും. അതുകൊണ്ട് ചർച്ചയ്ക്ക് നിരീക്ഷകനായ ജി വരും, കേട്ടോ. വിട്ടു പിടി, നമ്പ്യാരേ..'' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാഹുൽ ഗാന്ധി മുതൽ വി ടി ബൽറാം വരെ എല്ലാവരും

പണിക്കരു ചേട്ടൻ ഭയങ്കര സംഭവമാണ് കേട്ടോ. എന്നാരു പറഞ്ഞു എന്നു ചോദിച്ചാൽ പണിക്കരു ചേട്ടൻ തന്നെ പറഞ്ഞു. പിന്നെ ചേട്ടായി തന്നെ ഉണ്ടാക്കി സ്വന്തം കമൻ്റ് ബോക്സിൽ നിക്ഷേപിക്കുന്ന കമൻ്റുകൾ വരുന്ന ഫെയ്ക്ക് ഐ ഡി കളും പറഞ്ഞാരുന്നു. ആള് ഐ ടി വിദഗ്ദ്ധനാണ്. എന്നാരു പറഞ്ഞു? ചേട്ടായി തന്നെയാണേ പറയുന്നത്. വേറാരും പറഞ്ഞിട്ടില്ല കേട്ടോ. എന്താണീ ഐ ടി വൈദഗ്ദ്ധ്യം? അത് നേരത്തേ പറഞ്ഞതു തന്നെ. നിരത്തി ഫെയ്ക് ഐ ഡി കൾ ഉണ്ടാക്കുക. അവരെയെല്ലാം തൻ്റെ ഫോളോവേഴ്സ് ആക്കി അവതരിപ്പിക്കുക. എന്നിട്ട് പണിക്കരു ചേട്ടൻ സൂപ്പർ സൂപ്പർ എന്ന കമൻ്റുകൾ മാത്രം സ്വന്തം കമൻ്റ് ബോക്സിൽ നിറക്കുക. ഇതാണ് ഐ ടി പണി.

ആശാന് രണ്ടര ലക്ഷം ഫോളോവേഴ്സ് ആണത്രെ! ഫോളോവേഴ്സിനൊക്കെ കമൻ്റ് ചെയ്യാമത്രെ! പക്ഷേ നമുക്കൊന്നും കമൻ്റ് ചെയ്യാനേ പറ്റില്ല! കമൻ്റ് ബോക്സിൽ ഒരൊറ്റ വിമർശനം, ങേഹെ! കാണില്ല! മുക്കും! അത് ആരും കാണാതെ മുക്കാനാണ് കമ്പനി! ഒരൊറ്റ വിമർശനം പോലുമില്ലാത്ത ഫെയ്സ്ബുക്കിലെ ഏക ഐ ഡിയാണ് ആശാൻ്റേത്! ഇവിടെ രാഹുൽ ഗാന്ധി മുതൽ വി ടി ബൽറാം വരെ എല്ലാവരും എന്നും എഫ് ബി യിൽ വിമർശനം തൊട്ട് തെറിവിളി വരെ കേൾക്കുന്നു. പക്ഷേ പണിക്കരു ചേട്ടൻ മാത്രം സൂപ്പർ! സർവ്വസമ്മതൻ

ആഹാ, എന്തൊരു വൈദഗ്ദ്ധ്യം!

ആഹാ, എന്തൊരു വൈദഗ്ദ്ധ്യം! ഈ സർവ്വസമ്മതൻ വന്ന ശേഷം സംഘപരിവാറിന് എന്താണു കിട്ടിയത്? 2016 ൽ കിട്ടിയ ഏക സീറ്റും കൂടി പോയി കിട്ടി! ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉണ്ട! തിരുവനന്തപുരം നഗരസഭ പോയ വഴി പോലും കണ്ടില്ല! എന്നിട്ടാണ് എൻ്റെ ചാനൽ ചർച്ച സൂപ്പറാ സൂപ്പറാ എന്നു സ്വയം തള്ളിമറിക്കുന്നത്! എന്നിട്ട് കേരളത്തിലെ പ്രശാന്ത് കിഷോറാണെന്നാണ് ഭാവം! പാവം സംഘപരിവാറുകാരെ പണിക്കർക്കും മമധർമ്മയ്ക്കും എങ്ങനെയും പറ്റിക്കാം.

ഒരു സീറ്റു പോലും ജയിച്ചില്ലെങ്കിലും ഫണ്ട് ഒഴുകും. അതിൻ്റെ വീതം എല്ലാവനും നക്കാൻ കിട്ടും. ഒരു സീറ്റെങ്ങാൻ ജയിച്ചാൽ അന്വേഷണം വരും! എങ്ങനെ ജയിച്ചു എന്ന ചോദ്യത്തിനു മറുപടി പറയേണ്ടി വരും. തോറ്റാൽ സുഖം. എഫ് ബി യിലും ചാനലിലും സ്വയം തള്ളി മറിച്ച് കഴിയാം. അതൊക്കെ വിശ്വസിക്കാൻ കുറെ സംഘപരിവാറുകാരും! എല്ലാ സംഘികളെയും എല്ലാക്കാലത്തും പറ്റിക്കാം.

പക്ഷേ മനുഷ്യരെ പറ്റിക്കാൻ കഴിയില്ലല്ലോ!

പക്ഷേ മനുഷ്യരെ പറ്റിക്കാൻ കഴിയില്ലല്ലോ! ഇടതുപക്ഷത്തിലും കോൺഗ്രസിലും വായിക്കാനും ചിന്തിക്കാനും എഴുതാനും അറിയാവുന്ന അനവധി നിരവധി പേർ എന്നുമുണ്ട്. ചിന്തിക്കാനും വായിക്കാനും എഴുതാനും അറിയാത്ത പാവം സംഘപരിവാറുകാർക്ക് അതൊന്നും ആവശ്യമില്ലാത്ത നിരീക്ഷകൻജി തന്നെ ശരണം! പൊട്ടക്കിണറ്റിൽ പുളവൻ ഫണീന്ദ്രൻ. തട്ടിൻപുറത്ത് ആഘു (എലി) മൃഗ പ്രവീണൻ.
സംഘികളിൽ പണിക്കർ പ്രശാന്ത് കിഷോർ... എന്നും പൂജ്യം വാങ്ങിത്തരുന്ന സം-പൂജ്യൻ!- അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നു.

കഴിഞ്ഞ ദിവസം

കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. കേരളം പ്രളയക്കെടുതി നേരിടുമ്പോള്‍ സംസ്ഥാന സര്‍ക്കാറിനെ വിമര്‍ശിച്ച് നിരന്തരം ട്രോളുകള്‍ പങ്കുവെച്ചതിനെ തുടര്‍ന്നായിരുന്നു എസ് സുദീപിന്റെ വിമര്‍ശനം. പ്രളയക്കെടുതിയില്‍ നാട് നട്ടം തിരിയുമ്പോള്‍, പ്രളയട്രോളുകള്‍ തുടര്‍ച്ചയായി പോസ്റ്റ് ചെയ്ത് അവന്‍ പ്രളയം ആഘോഷിക്കുകയാണ്. ധീര-നായ അവന്‍ കമന്റ് ബോക്സ് പൂട്ടി വച്ചാണ് അവന്റെ ഭ്രാന്ത് ആഘോഷിക്കുന്നത്. മുഴുഭ്രാന്ത-നായ ഒരുത്തനേ പ്രളയത്തെച്ചൊല്ലി ഇങ്ങനെ അര്‍മാദിക്കാന്‍ കഴിയൂ എന്നായിരുന്നു എസ് സുദീപിന്റെ വിമര്‍ശനം.

നര്‍ത്തകിയായി തിളങ്ങി ഗായിക സിത്താര കൃഷ്ണകുമാര്‍; വൈറലായി തരുണി

''ന്യൂസ് റൂമില്‍ ക്ഷണിച്ചിരുത്തി അവനെയൊക്കെ സംഭവമാക്കാന്‍ ശ്രമിക്കുന്നവരെയാണ് ആദ്യം തല്ലേണ്ടത്. മാനസിക വെല്ലുവിളി നേടുന്ന ഒരു തീവ്ര വലതുപക്ഷ ജന്തു എങ്ങനെയാണ് വെറും രാഷ്ട്രീയ നിരീക്ഷകന്‍ ആകുന്നത്? എത്രയോ സാധുക്കളായ മനുഷ്യരെയാണ് പ്രളയജലം കൊണ്ടുപോയത്. ഇവനെയൊക്കെ പ്രളയത്തിനു പോലും വേണ്ടാതായല്ലോ...നരക വാരിധി നടുവിലാണ് ഞങ്ങള്‍. ഈ നിരീക്ഷക-നായ എന്ന നരകത്തീന്ന് ഞങ്ങളെ കരകേറ്റണേ..."- എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.

ഹലോ, ചർച്ചയ്ക്ക് വരാമോ

അതേസമയം, എത്ര പിടിച്ചുനിന്നാലും നീലക്കുറുക്കന് അവസാനം ഓരിയിട്ടേ മതിയാകൂ എന്നായിരുന്നു എസ് സുദീപിനെ വിമര്‍ശിച്ചുകൊണ്ട് ശ്രീജിത് പണിക്കര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ആ കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

ചാനൽ: ഹലോ, ചർച്ചയ്ക്ക് വരാമോ?
ജഡ്ജ്: വരാം.
ചാനൽ: പണിക്കർ ഉണ്ടാകും.
ജഡ്ജ്: അയ്യോ, ഇപ്പോഴാണ് ഓർത്തത്. എനിക്ക് അത്യാവശ്യമായി ഒരു വിധി പറയാനുണ്ട്. ഇന്നു വയ്യ.
നമ്മുടെ ജഡ്ജ് ഫേസ്ബുക്കിൽ പറഞ്ഞത് ശരിയാണ്. ജഡ്ജിന്റെ ആദ്യ പോസ്റ്റിൽ "ശ്രീജിത്" എന്നൊരു പേര് പറഞ്ഞിട്ടില്ല. പക്ഷെ "പണിക്കർ" എന്നൊരു പേര് പറഞ്ഞു. ഇതിന്റെ തമാശ എന്താണെന്നു വച്ചാൽ, പണിക്കർ തന്റെ പോസ്റ്റിൽ പറഞ്ഞത് പിരിച്ചുവിടൽ നടപടി നേരിട്ട ഒരു മോശം ജഡ്ജിനെ കുറിച്ചാണ്. ഒരിടത്തും അയാളുടെ പേര് പറഞ്ഞിട്ടേയില്ല! എന്നിട്ടും ഈ ജഡ്ജ് "ഇത് എന്നെയാണ്, എന്നെ തന്നെയാണ്, എന്നെ മാത്രമാണ്" എന്ന് പറയാൻ എന്താവും കാരണം?
എങ്ങോട്ടോ പോയ പന്ത് കൃത്യമായി ഹെഡ് ചെയ്ത് സ്വന്തം വലയിൽ ആക്കുകയും സ്വയം തൂക്കിക്കൊല്ലാൻ വിധിക്കുകയും ചെയ്ത സ്ഥിതിക്ക് ജഡ്ജ് തട്ടിൽ നിന്ന് ഇറങ്ങട്ടെ; അടുത്ത അടിമക്കമ്മി തട്ടിൽ കയറട്ടെ.
ഞാൻ പറഞ്ഞില്ലേ, എത്ര പിടിച്ചുനിന്നാലും നീലക്കുറുക്കന് അവസാനം ഓരിയിട്ടേ മതിയാകൂ

ലോകം എന്തും പറയട്ടെ: മകള്‍ കിയാരയ്ക്കൊപ്പമുള്ള ചിത്രവുമായി നടി മുക്ത

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+