കാസര്‍കോട് ഉപജില്ലാ കലോത്സവത്തിന് ഒരു ദിവസത്തെ പച്ചക്കറികള്‍ വിതരണം ചെയ്ത് ഇ.വൈ.സി.സി എരിയാല്‍

  • Posted By:
Subscribe to Oneindia Malayalam

കാസര്‍കോട്: കാസര്‍കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വച്ച് നടക്കുന്ന ഉപജില്ലാ കലോത്സവത്തിന്റെ ഭക്ഷണത്തിന് ഒരു ദിവസത്തെ പച്ചക്കറികള്‍ ഇ.വൈ.സി.സി എരിയാല്‍ സ്‌പോണ്‍സര്‍ ചെയ്തു. 7000തോളം വരുന്ന മല്‍സരാര്‍ത്ഥികള്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും, അധ്യാപകര്‍ക്കുമുള്ള സദ്യക്കുള്ള പച്ചക്കറികളാണ് കൈമാറിയത്. ഇ.വൈ.സി.സി ജനറല്‍ സെക്രട്ടറിയില്‍നിന്ന് പച്ചക്കറികള്‍ ഏറ്റുവാങ്ങി കാസര്‍കോട് ഉപജില്ലാ എ.ഇ.ഒ നന്ദികേഷന് പരിപാടി ഉദ്ഘാടനം ചെയ്തു.

vegetable

ദിലീപിനെ ചോദ്യം ചെയ്തതിന് പിന്നിൽ മറ്റൊരു ലക്ഷ്യം.. ചാണ്ടിയും സോളാറും പ്രശ്നം.. പുതിയ ആരോപണം

കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ വച്ച് നടന്ന ചടങ്ങില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡൊമിനിക് അഗസ്റ്റിന്‍, ഹെഡ്മാസ്റ്റര്‍ ചന്ദ്രശേഖര, പി.ടി.എ പ്രസിഡന്റ് സി.എം.എ ജലീല്‍, സ്‌കൂള്‍ ഡവലപ്മെന്റ് കമ്മിറ്റി ചെയര്‍മാന്‍ അബ്ബാസ് ബീഗം, ഫിനാന്‍സ് കണ്‍വീനര്‍ സുരേഷന്‍, കാസര്‍കോട് മുനിസിപ്പാലിറ്റി സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വക്കേറ്റ് മുനീര്‍, മുനിസിപ്പല്‍ എച്ച.ഐ അജീഷ്, മുനിസിപ്പല്‍ ജെ.എച്ച്.ഐ സുധീഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
eycc eriyal donate vegetables for sub-district 'kalolsavam'

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്