• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പി.ടി തോമസിന് അന്ത്യാഞ്ജലി; കണ്ണുകൾ ദാനം ചെയ്തു; മൃതദേഹം ഇന്ന് രാത്രിയോടെ ഇടുക്കിയിൽ എത്തിക്കും

Google Oneindia Malayalam News

കൊച്ചി: അന്തരിച്ച നിയമസഭാ സാമാജികനും കോൺഗ്രസ് വർക്കിംഗ് പ്രസിഡൻ്റുമായ പി.ടി തോമസിൻ്റെ കണ്ണുകൾ ദാനം ചെയ്തു. ഒരു മാസം മുൻപ് എഴുതിവച്ച അന്ത്യാഭിലാഷ കുറിപ്പ് പ്രകാരമാണ് സംസ്കാരചടങ്ങുകൾ. മൃതദേഹം കൊച്ചി രവിപുരം ശ്മശാനത്തിൽ ദഹിപ്പിക്കണം എന്ന് അദ്ദേഹം അന്ത്യാഭിലാഷ കുറിപ്പിൽ എഴുതി വച്ചിരുന്നു. ചിതാഭസ്മത്തിൻ്റെ ഒരുഭാഗം ഇടുക്കി ഉപ്പുതോടിലെ അമ്മയുടെ കല്ലറയിൽ നിക്ഷേപിക്കണം.

1

മൃതദേഹത്തിൽ റീത്ത് വയ്ക്കാൻ പാടുള്ളതല്ല. സംസ്കാര സമയത്ത് ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം എന്ന വയലാറിൻ്റെ പാട്ട് കേൾപ്പിക്കണം തുടങ്ങിയവയായിരുന്നു അദ്ദേഹം എഴുതിവെച്ചിരുന്നത്. ഇപ്രകാരമാകും സംസ്കാരചടങ്ങുകൾ.അതിനിടെ, പി ടി യുടെ മൃതദ്ദേഹം ഇന്ന് രാത്രിയോടെ വെല്ലൂരിൽ നിന്ന് ഇടുക്കിയിൽ എത്തിക്കും. കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽഗാന്ധി എറണാകുളം ടൗൺ ഹാളിലെത്തി നാളെ അന്തിമോപചാരമർപ്പിക്കും.

ചുവപ്പഴകില്‍ ആര്യ; അടിപൊളി ചിത്രങ്ങള്‍ പങ്കുവച്ച് ബിഗ് ബോസ് താരം

2

തമിഴ്നാട്ടിലെ വെല്ലൂർ ആശുപത്രിയിൽ രാവിലെ 10.10-ഓടെയായിരുന്നു പി.ടി തോമസിൻ്റെ അന്ത്യം. അർബുദരോഗബാധിതനായി പി.ടി തോമസ് ദീർഘകാലമായി ചികിത്സയിലായിരുന്നു. ചികിത്സയുടെ ഭാഗമായി വെല്ലൂരിൽ തുടരുന്നതിനിടെയാണ് മരണം. നാല് തവണ എംഎൽഎയും ഒരു തവണ എംപിയുമായിരുന്നു. കോൺ ഗ്രസ് നേതൃനിരയിൽ എല്ലാം കൊണ്ട് വേറിട്ട നേതാവായിരുന്നു പി.ടി തോമസ്. തൊടുപുഴയിൽ കർഷക കുടുംബത്തിൽ ജനിച്ച് കോൺ ഗ്രസ് പാർട്ടിയുടെ നേതൃനിരയിലേക്ക് ഉയ‍ർന്നു വന്ന പിടി കോൺ ഗ്രസിലെ ഒറ്റയാനായിരുന്നു. ആ ദ്യവസാനം കോൺ ഗ്രസ് പ്രവർത്തകരുടെ നേതാവായിരുന്നു പി.ടി.

3

താഴെത്തട്ടിലെ പ്രവ‍ർത്തകരുമായി സാധാരണക്കാരുമായും അടുത്ത ബന്ധം പിടി പുലർത്തി. ഏത് നേരത്തും അണികളുടെ ഏത് ആവശ്യത്തിനും സമീപിക്കാൻ സാധിക്കുന്ന പ്രിയങ്കരനായ നേതാവ് എന്ന നിലയിലാണ് പിടിയെ അണികൾ ചേ‍ർത്തു പിടിച്ചത്. മഹാരാജാസ് കോളേജിലെ കെഎസ്.യുവിൻ്റെ നേതാവായി ഉയർന്നുവന്ന പിടി ക്യാംപസ് കാലം മുതൽ തന്നെ ഒരു ഫൈറ്ററായിരുന്നു. ഇടുക്കി എംപിയായിരുന്ന കാലത്ത് കസ്തൂരിരം ഗൻ റിപ്പോർട്ടിൻ്റെ പേരിൽ സഭയുമായി പിടി തോമസ് നേരിട്ട് ഏറ്റുമുട്ടി. ക്രൈസ്തവസഭകളിൽ നിന്നും കടുത്ത പ്രതിഷേധം അദ്ദേഹത്തിന് നേരെയുണ്ടായതോടെ ഇടുക്കി സീറ്റിൽ നിന്നും പാർട്ടി നേതൃത്വത്തിന് അദ്ദേഹത്തെ മാറ്റി നിർത്തേണ്ടി വന്നു. തുടർന്ന് 2016-ൽ എറണാകുളത്തെ തൃക്കാക്കര സീറ്റിൽ മത്സരിച്ച പിടി 2021-ലും അവിടെ വിജയം ആവർത്തിച്ചു.

'അവർ എന്റെ കൈകാലുകൾ കെട്ടിയിട്ടിരിക്കുകയാണ്'; നേതൃത്വത്തിനെതിരെ വെടിപ്പൊട്ടിച്ച് ഹരീഷ് റാവത്ത്'അവർ എന്റെ കൈകാലുകൾ കെട്ടിയിട്ടിരിക്കുകയാണ്'; നേതൃത്വത്തിനെതിരെ വെടിപ്പൊട്ടിച്ച് ഹരീഷ് റാവത്ത്

4

നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി പി.ടിയെ പോലെ ഏറ്റുമുട്ടിയ മറ്റൊരു നേതാവില്ല. സ‍ർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ വിവിധ ആരോപണങ്ങളുമായി പി.ടി എത്തിയപ്പോൾ പിണറായി വിജയനും പിടിയും തമ്മിലുള്ള കടുത്ത വാക്ക്പ്പോരുകൾക്ക് പലവട്ടം സഭ സാക്ഷിയായിട്ടുണ്ട്. 41 വർഷത്തിലേറെയായി കോൺഗ്രസ് രാഷ്ട്രീയത്തിൽ സജീവമായിരുന്ന പിടിയുടെ അപ്രതീക്ഷിത വിയോഗം സൃഷ്ടിച്ച ഞെട്ടലിലാണ് നേതാക്കളും പ്രവർത്തകരും.

5

മൃതദേഹം ഇന്ന് രാത്രി ഇടുക്കി ഉപ്പുതോട്ടെ വീട്ടിലെത്തിക്കും. തുടർന്ന്, രാവിലെ ആറ് മണിയോടെ പാലാരിവട്ടത്തെ വീട്ടിൽ പൊതുദർശനത്തിന് വയ്ക്കും. വിലാപയാത്രയായി കൊണ്ടുപോകുന്ന മൃതദ്ദേഹം രാവിലെ ഏഴ് മുതൽ കൊച്ചി ഡിസിസി ഓഫീസിലും അതിനുശേഷം രാവിലെ എട്ടര മുതൽ എറണാകുളം ടൗൺ ഹാളിലും പൊതുദർശനത്തിനു വയ്ക്കും. രാഹുൽ ഗാന്ധി എം.പി ഉൾപ്പെടെയുള്ള പ്രമുഖർ ടൗൺഹാളിൽ അന്തിമോപചാരമർപ്പിക്കാൻ എത്തും. വൈകിട്ട് അഞ്ചരയ്ക്ക് കൊച്ചിയിൽ രവിപുരം ശ്മശാനത്തിലാണ് പിടി തോമസിൻ്റെ ആഗ്രഹപ്രകാരമുള്ള അന്ത്യാഭിലാഷ ചടങ്ങുകൾ നടക്കുക.

cmsvideo
  Eyes of PT Thomas donated; funeral to be held without religious ceremonies | Oneindia
  English summary
  Eyes donated by the late PT Thomas, Member of the Legislature and Congress Working President
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X