Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫാബിസ്പ്രേ: കോവിഡ് ചികിത്സയ്ക്കുള്ള ആദ്യ നാസല്‍ സ്പ്രേ ഇന്ത്യയില്‍ അവതരിപ്പിച്ചു

ദില്ലി: കോവിഡ് ബാധികതരായ മുതിർന്ന രോഗികളുടെ ചികിത്സയ്ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന ആദ്യ നൈട്രിക് ഓക്സൈഡ് നാസൽ സ്പ്രേ (ഫാബിസ്പ്രേ) ഇന്ത്യയിൽ അവതരിപ്പിച്ചു. മുംബൈ ആസ്ഥാനമായുള്ള ഗ്ലോബൽ ഫാർമ കമ്പനിയായ ഗ്ലെൻമാർക്കാണ് ഉത്പന്നം രംഗത്ത് ഇറക്കിയിരിക്കുന്നത്. ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ (ഡി ജി സി എ) മാർക്കറ്റിംഗ് ക്ലിയറൻസ് ലഭിച്ചതിനെത്തുടർന്ന് ഉത്പന്നം ഉടന്‍ തന്നെ രോഗികള്‍ക്ക് നല്‍കാന്‍ സാധിച്ചേക്കും. സനോട്ടൈസുമായി സഹകരിച്ചാണ് ഗ്ലെൻമാർക്ക് നാസൽ സ്പ്രേ ഇറക്കിയിരിക്കുന്നത്.

''നൈട്രിക് ഓക്സൈഡ് നാസൽ സ്പ്രേയുടെ ഇന്ത്യയിലെ മൂന്നാം ഘട്ട പരീക്ഷണത്തിൽ 24 മണിക്കൂറിനുള്ളിൽ 94 ശതമാനവും 48 മണിക്കൂറിനുള്ളിൽ 99 ശതമാനവും വൈറസ് ബാധ കുറയ്ക്കുന്നതായി കണ്ടെത്തി. ഗ്ലെൻമാർക്ക് ഫാബിസ്പ്രേ എന്ന ബ്രാൻഡിന് കീഴിൽ NONS വിപണനം ചെയ്യും'-കമ്പനി ഔദ്യോഗികമായി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

fabispray

നൈട്രിക് ഓക്സൈഡ് സ്പ്രേ - ഫാബിസ്പ്രേ എന്ന പേരിലാണ് മെഡിസിന്‍ വിൽക്കാൻ ഉദ്ദേശിക്കുന്നത്. മൂക്കിലെ മ്യൂക്കോസയിൽ സ്പ്രേചെയ്യുന്ന ഇത് വൈറസിനെതിരെ ശാരീരികവും രാസപരവുമായ പ്രതിരോധ ശക്തിയായി പ്രവർത്തിക്കുമെന്നാണ് ഗ്ലെൻമാർക്ക് അവകാശപ്പെടുന്നത്. രൂപകൽപ്പന ചെയ്തിരിക്കുന്നത് മുകളിലെ ശ്വാസനാളത്തിലെ കോവിഡ്-19 വൈറസിനെ നശിപ്പിക്കുന്നതിനാണ്. കോവിഡ് വൈറസിനെതിരെ തങ്ങളുടെ ഉത്പന്നം ഫലപ്രദമായി പ്രവർത്തിക്കുന്നുവെന്നും കമ്പനി അവകാശപ്പെടുന്നു.

അതേസമയം കമ്പനി ഇതുവരെ ഒരു പിയർ-റിവ്യൂഡ് ജേണലിൽ ട്രയൽ ഡാറ്റ പ്രസിദ്ധീകരിച്ചിട്ടില്ല. എന്നാൽ ഉൽപ്പന്നത്തിന് യൂറോപ്യൻ യൂണിയനിൽ നിന്ന് 'CE' മാർക്ക് ലഭിച്ചിട്ടുണ്ട്. ഒരു മെഡിക്കൽ ഉപകരണത്തിന്റെ കാര്യത്തിലെ മാർക്കറ്റിംഗ് അംഗീകാരത്തിന് തുല്യമായ അനുമതികളോടെ ഇത് ബഹ്‌റൈനിലും ഇസ്രായേലിലും വിൽക്കുന്നമുണ്ട്.

കിടിലന്‍ ആറ്റിറ്റ്യൂഡില്‍ ആരാധകരുടെ സ്വന്തം ഭാവന: വൈറലായി പുത്തന്‍ ഫോട്ടോഷൂട്ട്

നാസാൽ സ്‌പ്രേകളും കഴിക്കാന്‍ നൽകുന്ന മരുന്നുകളും കോവിഡ്-19 വാക്‌സിനുകളുടെ 'രണ്ടാം തലമുറ' ആയിട്ടാണ് മെഡിക്കല്‍ രംഗം കണക്കാക്കുന്നത്. ഇവ രണ്ടും അടുത്ത ഏതാനും ആഴ്ചകളിലും മാസങ്ങളിലും ലഭ്യമാക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ ചീഫ് സയന്റിസ്റ്റ് ഡോ സൗമ്യ സ്വാമിനാഥൻ നവംബറിൽ തന്നെ അഭിപ്രായപ്പെട്ടിരുന്നു.

അതേസമയം നിലവില്‍ രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ നല്‍കിയ 53.61 ലക്ഷത്തിലധികം (53,61,099) ഡോസുള്‍പ്പെടെ, ഇന്നു രാവിലെ 7 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിലെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 170.87 കോടി (1,70,87,06,705) പിന്നിട്ടു. 1,90,41,308 സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്.

Recommended Video

cmsvideo
    എന്റെ മകള്‍ മരിച്ചിട്ടില്ല, എന്നെ പറ്റിച്ചു..ഹൃദയം പൊട്ടി അമ്മ | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+