സർക്കാരിനെ പറ്റിച്ച് ഫഹദ് ഫാസിലും? വെട്ടിച്ചത് ലക്ഷങ്ങളെന്ന് ആരോപണം! നായകന്മാർ വില്ലന്മാരാകുമ്പോൾ..

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: മലയാള സിനിമാ താരങ്ങള്‍ക്ക് ഇത് പൊതുവേ കഷ്ടകാലമാണ്. നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കാന്‍ ക്വട്ടേഷന്‍ കൊടുത്ത കേസിലാണ് ദിലീപ് കുരുങ്ങിയത്. കായല്‍ കയ്യേറിയെന്നതിന്റെ പേരില്‍ ജയസൂര്യയ്‌ക്കെതിരെ പോലീസ് കേസെടുത്തു. മമ്മൂട്ടിയുടെ പേരിലും സമാനമായ ആരോപണങ്ങളുണ്ട്. പ്രമുഖ നടിമാര്‍ സിനിമയിലെ ലൈംഗിക പീഡനം വെളിപ്പെടുത്തി രംഗത്ത് വന്നുകൊണ്ടിരിക്കുന്നു. ഏറ്റവും ഒടുവില്‍ കുരുക്കില്‍ പെട്ടിരിക്കുന്നത് യുവതാരം ഫഹദ് ഫാസില്‍ ആണ്.

കമിതാക്കൾ ഒളിച്ചോടിയത് രണ്ട് തവണ.. ഒരാഴ്ച ലോഡ്ജിൽ സുഖവാസം.. പണം തീർന്നപ്പോൾ കാട്ടിക്കൂട്ടിയത്!!

ഹാദിയയെ കേൾക്കാൻ സുപ്രീം കോടതി.. ഹാദിയയെ നേരിട്ട് ഹാജരാക്കാൻ ഉത്തരവ്.. വാദം തുറന്ന കോടതിയിൽ

കോടികളൊഴുകുന്ന വ്യവസായം

കോടികളൊഴുകുന്ന വ്യവസായം

കോടികളൊഴുകുന്ന വ്യവസായമാണ് മലയാള സിനിമാ രംഗം. സിനിമാ താരങ്ങള്‍ വ്യാപകമായി നികുതി വെട്ടിപ്പ് നടത്തുന്നുണ്ട് എന്നത് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിട്ടുള്ളതാണ്. മാത്രമല്ല രമേശ് ചെന്നിത്തല അടക്കം സിനിമയില്‍ കള്ളപ്പണം വെളുപ്പിക്കുന്നുവെന്ന ആരോപണം ഉന്നയിച്ചിട്ടുള്ളതാണ്.

ജീവിതത്തിൽ നായകരല്ല

ജീവിതത്തിൽ നായകരല്ല

സിനിമയിലെ നന്മമരങ്ങളും തിന്മയ്‌ക്കെതിരെ പോരാടുന്നവരുമായ നായകന്മാര്‍ ജീവിതത്തില്‍ അങ്ങനെയേ അല്ലെന്ന് തെളിയിക്കുന്നതാണ് സമീപകാല സംഭവങ്ങളെല്ലാം. സര്‍ക്കാരിനെ വെട്ടിച്ചതിനാണ് ഫഹദ് ഫാസിലും കെണിയിലായിരിക്കുന്നത്.

നികുതി വെട്ടിച്ചുവെന്ന് ആരോപണം

നികുതി വെട്ടിച്ചുവെന്ന് ആരോപണം

വ്യാജമേല്‍വിലാസം ഉപയോഗിച്ച് ആഢംബര കാര്‍ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത് സര്‍ക്കാരിനെ പറ്റിച്ചുവെന്നതാണ് ഫഹദിനെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണം. മാതൃഭൂമി ന്യൂസാണ് വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്.

വ്യാജ മേൽവിലാസം

വ്യാജ മേൽവിലാസം

ഫഹദ് ഫാസില്‍ ഉപയോഗിക്കുന്ന PY-05-9899 ആഢംബര ബെന്‍സ് കാര്‍ പുതുച്ചേരി വിലാസത്തിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എന്ന് മാതൃഭൂമി പറയുന്നു. ഫഹദ് ഫാസില്‍, നമ്പര്‍ 16, സെക്കന്റ് ക്രോസ്സ് റോഡ്, പുതുപ്പേട്ട്, ലാസ് പേട്ട്, പുതുച്ചേരി എന്നതാണത്രേ വിലാസം.

മേൽവിലാസം കണ്ടെത്താനായില്ല

മേൽവിലാസം കണ്ടെത്താനായില്ല

എന്നാല്‍ ഈ മേല്‍വിലാസം പുതുച്ചേരിയില്‍ കണ്ടെത്താനായില്ലെന്ന് മാതൃഭൂമി പറയുന്നു. മേല്‍വിലാസം അന്വേഷിച്ച് ചെന്നപ്പോള്‍ ഒരു വീടിന് മുകളില്‍ വാടകയ്ക്ക് താമസിക്കുന്ന കുടുംബത്തേ ആണത്രേ കണ്ടെത്തിയത്.

ഖജനാവിന് നഷ്ടം 14 ലക്ഷം

ഖജനാവിന് നഷ്ടം 14 ലക്ഷം

ഫഹദ് ഫാസില്‍ എന്നൊരാളെ തങ്ങള്‍ക്ക് അറിയില്ല എന്നാണ് ഈ കുടുംബം വെളിപ്പെടുത്തിയത് എന്നും മാതൃഭൂമി പറയുന്നു. ഇത് വഴി നടന്‍ സര്‍ക്കര്‍ ഖജനാവിന് 14 ലക്ഷം രൂപയുടെ നഷ്ടം വരുത്തിയെന്നും മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.

പുതുച്ചേരിയിൽ ഒന്നര ലക്ഷം

പുതുച്ചേരിയിൽ ഒന്നര ലക്ഷം

70 ലക്ഷം രൂപയാണ് ഈ ബെന്‍സ് കാറിന്റെ വില. ആഢംബര കാറുകള്‍ രജിസ്റ്റര്‍ ചെയ്യുവാന്‍ കേരളത്തില്‍ 14 ലക്ഷം നികുതി നല്‍കണം. അതേസമയം പുതുച്ചേരിയില്‍ വെറും ഒന്നരലക്ഷം രൂപ നല്‍കിയാല്‍ മതിയാവും.

ഇത് നിയമലംഘനം

ഇത് നിയമലംഘനം

പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ പുതുച്ചേരിയില്‍ താമസിക്കുന്ന ആളായിരിക്കണം എന്ന് നിയമമുണ്ട്. ഇത് ലംഘിച്ചാണ് വ്യാജ മേല്‍വിലാസം ഉപയോഗിച്ച് വാഹനം രജിസ്റ്റര്‍ ചെയ്യുന്നത്. അമല പോളിന് എതിരെയും സമാന ആരോപണമുണ്ട്.

അമല പോളും കുരുക്കിൽ

അമല പോളും കുരുക്കിൽ

അമലയുടെ ബെന്‍സ് കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് പുതുച്ചേരിയിലാണ് എന്ന ആരോപണമുണ്ട്. അമലയെ നേരിട്ട് അറിയാത്ത എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയുടെ പേരിലാണ് കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

സർക്കാരിന് നഷ്ടം 20 ലക്ഷം

സർക്കാരിന് നഷ്ടം 20 ലക്ഷം

ഇത് വഴി നടി സര്‍ക്കാരിന് 20 ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കിയതായും മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഒരു കോടി പന്ത്രണ്ട് ലക്ഷം രൂപ വിലവരുന്ന എസ് ക്ലാസ് ബെന്‍സാണ് അമലയുടേത്. കേരളത്തില്‍ ഈ കാര്‍ രജിസ്റ്റര്‍ ചെയ്തിരുന്നുവെങ്കില്‍ 20 ലക്ഷം നികുതി നല്‍കേണ്ടി വരുമായിരുന്നു.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Reports on Illegal registration of Luxury car of actor Fahad Fazil

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്