മതം മാറിയതിന് കൊലപാതകം; ഒത്തുകളിക്കുന്നതായി സമരസമിതിയുടെ ആരോപണം...

  • By: Afeef
Subscribe to Oneindia Malayalam
മലപ്പുറം: കൊടിഞ്ഞി ഫൈസല്‍ വധക്കേസുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണങ്ങളുമായി സമരസമിതി രംഗത്ത്. കേസിലെ പ്രതികളായ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം അനുവദിച്ചതാണ് പ്രതിഷേധത്തിനിടയാക്കിയിരിക്കുന്നത്. പ്രോസിക്യൂഷന്റെ വീഴ്ചയാണ് പ്രതികള്‍ക്ക് ജാമ്യം ലഭിക്കാന്‍ കാരണമായതെന്നാണ് സമരസമിതി ആരോപിക്കുന്നത്.

കേസില്‍ ഉള്‍പ്പെട്ട മുഴുവന്‍ പ്രതികള്‍ക്കും പരമാവധി ശിക്ഷ നല്‍കണമെന്നാണ് സമരസമിതിയുടെ ആവശ്യം. പ്രതികളായ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം ലഭിച്ച പശ്ചാത്തലത്തില്‍ വീണ്ടും സമരങ്ങളും പ്രതിഷേധ പരിപാടികളും ആരംഭിക്കാനാണ് സര്‍വ്വകക്ഷി സമരസമിതിയുടെ തീരുമാനം. കേസില്‍ ആകെയുള്ള പതിനഞ്ച് പ്രതികളില്‍ പതിനൊന്ന് പേര്‍ക്കാണ് ജില്ലാ കോടതി ജാമ്യം അനുവദിച്ചത്.

പ്രോസിക്യൂഷന്റെ വീഴ്ചയെന്ന്...

പ്രോസിക്യൂഷന്റെ വീഴ്ചയെന്ന്...

ഫൈസല്‍ വധക്കേസിലെ പ്രതികളായ പതിനൊന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം ലഭിക്കാന്‍ കാരണം പ്രോസിക്യൂഷന്റെ വീഴ്ചയാണെന്നാണ് സമരസമിതിയുടെ ആരോപണം. വിവാദമായ കൊലപാതക കേസിലെ പ്രതികള്‍ക്ക് ഇത്ര വേഗത്തില്‍ ജാമ്യം ലഭിച്ചതാണ് പ്രതിഷേധത്തിനിടയാക്കിയത്.

ഫൈസലിന്റെ സഹോദരീഭര്‍ത്താവടക്കം...

ഫൈസലിന്റെ സഹോദരീഭര്‍ത്താവടക്കം...

കൊല്ലപ്പെട്ട ഫൈസലിന്റെ സഹോദരീഭര്‍ത്താവടക്കമുള്ള ആര്‍എസ്എസ് പ്രവര്‍ത്തകരാണ് കേസിലെ പ്രതികള്‍. ആര്‍എസ്എസിന്റെ ജില്ലാ ഭാരവാഹിയുടെ നേതൃത്വത്തിലായിരുന്നു കൊലപാതകം ആസൂത്രണം ചെയ്തത്. ഇയാള്‍ ദിവസങ്ങള്‍ക്ക് ശേഷം കീഴടങ്ങുകയായിരുന്നു.

റോഡ് ഉപരോധവും പ്രക്ഷോഭങ്ങളും...

റോഡ് ഉപരോധവും പ്രക്ഷോഭങ്ങളും...

ഫൈസല്‍ വധക്കേസ് അന്വേഷണത്തില്‍ പോലീസ് അനാസ്ഥ കാണിക്കുന്നുവെന്ന് ആരോപിച്ച് സമരസമിതി മുന്‍പും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഫൈസലിന്റെ ഭാര്യയും മക്കളും മാതാവുമടക്കമുള്ളവര്‍ ദേശീയപാത ഉപരോധിക്കുകയും ചെയ്തു. സമരസമിതിയുടെ പ്രതിഷേധം ശക്തമായതോടെയാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

സമരങ്ങളുമായി മുന്നോട്ട്...

സമരങ്ങളുമായി മുന്നോട്ട്...

പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചതില്‍ പ്രതിഷേധിച്ച് വീണ്ടും പ്രക്ഷോഭങ്ങള്‍ക്കായുള്ള തയ്യാറെടുപ്പിലാണ് സമരസമിതി. കേസിലെ പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നാണ് സമരസമിതിയുടെ ആവശ്യം. 2016 നവംബര്‍ 20നാണ് കൊടിഞ്ഞിയില്‍ വെച്ച് ഫൈസലിനെ കൊലപ്പെടുത്തിയത്. ഇസ്ലാം മതം സ്വീകരിച്ചതിലുള്ള വൈരാഗ്യത്തിലാണ് സഹോദരീഭര്‍ത്താവടക്കമുള്ള ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് ഫൈസലിനെ കൊലപ്പെടുത്തിയത്. പിന്നീട് ഫൈസലിന്റെ ഭാര്യയും മക്കളും മാതാവും ഇസ്ലാം മതം സ്വീകരിച്ചതും വാര്‍ത്തയായിരുന്നു.

English summary
Faisal Murder case; Allegations Against Prosecution
Please Wait while comments are loading...