Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊല്ലപ്പെട്ട ഫൈസലിന്റെ ഭാര്യയും കുട്ടികളും റോഡ് ഉപരോധിച്ചു;ഫൈസല്‍ വധം ക്രൈംബ്രാഞ്ച് അന്വേഷിക്കും...

മണിക്കൂറുകള്‍ നീണ്ട റോഡ് ഉപരോധത്തിന് ശേഷമാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയുള്ള ഉത്തരവ് പുറത്തിറക്കിയത്.

മലപ്പുറം: കൊടിഞ്ഞി ഫൈസല്‍ വധക്കേസ് ഇനി ക്രൈംബ്രാഞ്ച് അന്വേഷിക്കും. കേസ് അട്ടിമറിക്കാന്‍ പോലീസ് ശ്രമിക്കുന്നതായി ആരോപിച്ച് സര്‍വ്വകക്ഷി സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ ഹര്‍ത്താലിനും റോഡ് ഉപരോധത്തിനുമൊടുവിലാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറാന്‍ തീരുമാനിച്ചത്.

ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എംപി മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇനി കേസ് അന്വേഷിക്കുക. താനൂര്‍, മഞ്ചേരി സിഐമാരും അന്വേഷണ സംഘത്തിലുണ്ടാവും. മലപ്പുറം ഡിവൈഎസ്പി പ്രദീപ്കുമാറിന്റെ നേതൃത്വത്തിലായിരുന്നു ഇതുവരെ കേസ് അന്വേഷിച്ചിരുന്നത്.

faisalmurder

കേസിലെ മുഴുവന്‍ പ്രതികളെയും പിടികൂടുക, കേസ് അട്ടിമറിക്കാനുള്ള പോലീസ് നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പികെ അബ്ദുറബ്ബ് എംഎല്‍എയുടെ നേതൃത്വത്തില്‍ പ്രക്ഷോഭം നടത്തിയത്. കൊടിഞ്ഞിയില്‍ കഴിഞ്ഞ ദിവസം സര്‍വകക്ഷി സമിതി ഹര്‍ത്താലും നടത്തിയിരുന്നു. വ്യാഴാഴ്ച രാവിലെ ചെമ്മാട് ടൗണില്‍ സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ സംസ്ഥാന പാത ഉപരോധിച്ചിരുന്നു.

എന്നാല്‍ ചെമ്മാടിലെ റോഡ് ഉപരോധം മണിക്കൂറുകള്‍ നീണ്ടിട്ടും പോലീസ് അധികൃതരുടെ ഭാഗത്ത് നിന്ന് അനുകൂല നടപടി ഉണ്ടാവാതിരുന്നതിനാല്‍ ഉപരോധം ദേശീയപാതയിലേക്ക് മാറ്റി. കക്കാട് ജംഗ്ക്ഷനില്‍ ദേശീയപാത ഉപരോധം ആരംഭിച്ചതോടെയാണ് പ്രശ്‌നത്തില്‍ പോലീസ് ഇടപെട്ടത്.

ഫൈസലിന്റെ മാതാവും ഭാര്യയും കുട്ടികളുമടക്കം പങ്കെടുത്ത ഉപരോധം മണിക്കൂറുകള്‍ പിന്നിട്ട ശേഷമാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയതായുള്ള ഉത്തരവ് പുറത്തിറങ്ങിയത്. തൃശൂര്‍ റേഞ്ച് ഐജി പുറത്തിറക്കിയ ഉത്തരവ് ലഭിച്ചതിന് ശേഷം വൈകീട്ട് ആറു മണിയോടെയാണ് ഉപരോധം അവസാനിപ്പിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+